ETV Bharat / sports

രാജ്യവ്യാപക തെരച്ചില്‍ വേണം ; വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ച് ഷാന്‍ മസൂദ് - ഷാന്‍ മസൂദ് വാര്‍ണര്‍

Shan Masood on Baggy Green Issue : ഡേവിഡ് വാര്‍ണറുടെ നഷ്‌ടപ്പെട്ട ബാഗി ഗ്രീന്‍ കണ്ടെത്താന്‍ മികച്ച ഡിറ്റക്‌ടീവുകള്‍ക്ക് ചുമതല നല്‍കണമെന്ന് പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ്.

Shan Masood  David Warner Baggy Green  ഷാന്‍ മസൂദ്  ഡേവിഡ് വാര്‍ണര്‍
Pakistan captain Shan Masood on David Warner's Baggy Green Issue
author img

By ETV Bharat Kerala Team

Published : Jan 2, 2024, 12:51 PM IST

സിഡ്‌നി : വിരമിക്കല്‍ ടെസ്റ്റിന് തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഏറെ വിഷമകരമായ ഒരു വാര്‍ത്ത പങ്കുവച്ചിരുന്നു. (David Warner Loses Test Cap And Backpack). പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനായി സിഡ്‌നിയിലേക്കുള്ള യാത്രയ്ക്കിടെ തന്‍റെ ബാഗി ഗ്രീന്‍ (ടെസ്റ്റ് ക്യാപ്പ്) നഷ്‌ടപ്പെട്ടതായാണ് വാര്‍ണര്‍ അറിയിച്ചിരിക്കുന്നത്. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ വികാരഭരിതനായാണ് 37-കാരന്‍ ഇതേക്കുറിച്ച് സംസാരിച്ചത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ഷാന്‍ മസൂദ്. വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായ തെരച്ചില്‍ നടത്തണമെന്നാണ് പാകിസ്ഥാന്‍ നായകന്‍ പറഞ്ഞിരിക്കുന്നത്(Shan Masood on Baggy Green Issue).

"ഡേവിഡ് വാര്‍ണറുടെ ബാഗി ഗ്രീന്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ രാജ്യവ്യാപകമായി തെരച്ചില്‍ നടത്തണം. അത് കണ്ടെത്തുന്നതിനായി ഏറ്റവും മികച്ച ഡിറ്റക്‌ടീവുകൾ ആവശ്യമായി വന്നേക്കാം. ക്രിക്കറ്റിന്‍റെ ഒരു മികച്ച അംബാസഡറാണ് അദ്ദേഹം.

അവിശ്വസനീയമായ കരിയര്‍ അവസാനിപ്പിക്കുന്ന അദ്ദേഹം എല്ലാ ബഹുമാനവും ആഘോഷവും അർഹിക്കുന്നുണ്ട്. ഉടന്‍ തന്നെ അത് കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഏതൊരു ക്രിക്കറ്റ് താരത്തിനെ സംബന്ധിച്ചും ഏറ്റവും വിലപ്പെട്ട കാര്യമാണിത്.

ഡേവിഡ് വാർണർക്ക് അത് തിരികെ ലഭിക്കുമെന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ" - മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ഷാന്‍ മസൂദ് പറഞ്ഞു. ഇതിനിടെ ഏകദിന ക്രിക്കറ്റില്‍ നിന്നും കഴിഞ്ഞ ദിവസം വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് എതിരെയാണ് താരം ഫോര്‍മാറ്റില്‍ അവസാന മത്സരം കളിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ടൂര്‍ണമെന്‍റില്‍ ഓസ്‌ട്രേലിയയുടെ ടോപ്‌ സ്കോററായിരുന്നു വാര്‍ണര്‍. ഇനി ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലാണ് വാര്‍ണറുടെ ശ്രദ്ധ. ഇതിന് മുന്നോടിയായി നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും 37-കാരന്‍ കളിക്കും.

അതേസമയം നാളെ (ജനുവരി 3) സിഡ്‌നിയിലാണ് ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും ടെസ്റ്റ് നടക്കുക. (Australia vs Pakistan 3rd Test). കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരവും ജയിച്ചാണ് ഓസ്‌ട്രേലിയ പരമ്പര നേടിയത്.

ALSO READ: നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്‍റെ ഹീറോ, വിവാദങ്ങള്‍ 'ഉലച്ച' കരിയര്‍ ; ഡേവിഡ് വാര്‍ണര്‍ കളി മതിയാക്കുമ്പോള്‍

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡ്: ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, നഥാന്‍ ലിയോണ്‍, കാമറൂൺ ഗ്രീൻ, സ്കോട്ട് ബോളണ്ട്. (Australia Squad For 3rd Test Against Pakistan).

ALSO READ: തകര്‍ന്ന ഹൃദയവുമായി കോലി, ലോകകപ്പ് തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ചത് ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.