ETV Bharat / sports

'ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ ക്രിക്കറ്റ് നടക്കട്ടെ'; മോദിയോട് അഭ്യര്‍ഥിക്കുമെന്ന് ഷാഹിദ് അഫ്രീദി - BCCI

ശത്രുക്കളെ ഉണ്ടാക്കുന്നതിന് പകരം 'സുഹൃത്തുക്കളെ' ഉണ്ടാക്കുന്നതിൽ ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്ക് ടീമിന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി.

Shahid Afridi  Shahid Afridi Request to Narendra Modi  Narendra Modi  Asia cup 2023  India And Pakistan  ഏഷ്യ കപ്പ് 2023  ഏഷ്യ കപ്പ്  നരേന്ദ്ര മോദി  ഷാഹിദ് അഫ്രീദി
'ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഇടയില്‍ ക്രിക്കറ്റ് നടക്കട്ടെ'; മോദിയോട് അഭ്യര്‍ഥിക്കുമെന്ന് ഷാഹിദ് അഫ്രീദി
author img

By

Published : Mar 21, 2023, 5:19 PM IST

ദോഹ: ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേരെത്തുമ്പോഴെല്ലാം ക്രിക്കറ്റ് ലോകത്ത് ചൂടേറാറുണ്ട്. എന്നാല്‍ ഏറെക്കാലങ്ങളായി ഇരു ടീമുകളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാറില്ല. രണ്ട് രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ അസ്വാരസ്യങ്ങളാണ് ഇതിന് കാരണം.

ഇപ്പോഴിതാ ഇരു രാജ്യങ്ങൾക്കുമിടയില്‍ ക്രിക്കറ്റ് നടക്കട്ടെ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. ദോഹയിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ (എൽഎൽസി) വേദിയിലാണ് അഫ്രീദി ഇക്കാര്യം പറഞ്ഞതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.

"ഇരു രാജ്യങ്ങൾക്കുമിടയിൽ ക്രിക്കറ്റ് നടക്കാൻ അനുവദിക്കണമെന്ന് ഞാൻ മോദി സാഹബിനോട് അഭ്യർഥിക്കും" 46കാരനായ ഷാഹിദ് അഫ്രീദി പറഞ്ഞു. ഈ വര്‍ഷത്തെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അഫ്രീദിയുടെ വാക്കുകള്‍. പാകിസ്ഥാനെയാണ് ഏഷ്യ കപ്പിന്‍റെ വേദിയായി നേരത്തെ തെരഞ്ഞെടുത്തത്. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്നാണ് ബിസിസിഐ നിലപാട്.

ബിസിസിഐ വളരെ ശക്തമായ ഒരു ബോർഡാണ്. ശത്രുക്കളെ ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും പകരം 'സുഹൃത്തുക്കളെ' ഉണ്ടാക്കുന്നതിൽ ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അഫ്രീദി പറഞ്ഞു. "ഒരാളുമായി സൗഹൃദം സ്ഥാപിക്കാൻ നമ്മള്‍ ആഗ്രഹിക്കുകയും എന്നാല്‍ അയാള്‍ നമ്മളോട് സംസാരിക്കാതെ ഇരിക്കുകയും ചെയ്‌താല്‍, നമുക്ക് എന്താണ് ചെയ്യാന്‍ കഴിയുക.

ബിസിസിഐ ശക്തമായ ഒരു ബോര്‍ഡാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ നിങ്ങൾ ശക്തനാകുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഉത്തരവാദിത്തവും കൂടുതലാണ്. നിങ്ങള്‍ ശത്രുക്കളെയല്ല, സുഹൃത്തുക്കളെയാണ് ഉണ്ടാക്കേണ്ടത്. കൂടുതല്‍ സുഹൃത്തുക്കളുണ്ടാവുമ്പോള്‍ ഇനിയുമേറെ ശക്തരാവും". ഷാഹിദ് അഫ്രീദി വ്യക്തമാക്കി.

പാകിസ്ഥാനില്‍ സുരക്ഷ പ്രശ്‌നങ്ങളില്ലെന്നും ഇക്കാരണത്താലാണ് സമീപകാലത്ത് നിരവധി അന്താരാഷ്‌ട്ര ടീമുകള്‍ രാജ്യത്ത് പര്യടനത്തിന് എത്തിയതെന്നും ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലേയും പാകിസ്ഥാനിലേയും സര്‍ക്കാരുകള്‍ തീരുമാനിച്ചല്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ കളിക്കാന്‍ കഴിയുമെന്നും താരം പറഞ്ഞു.

ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ എത്തുകയാണെങ്കില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിനുള്ള ആദ്യ ചുവടുവയ്‌പ്പാകുമിത്. ഇന്ത്യ വന്നിരുന്നെങ്കിൽ ശരിക്കും നന്നായിരുന്നു. ഞങ്ങൾ അവര്‍ക്ക് ഉഷ്‌മളമായ സ്വീകരണം നല്‍കും. ഇപ്പോഴത്തെ തലമുറയ്‌ക്ക് യുദ്ധവും തര്‍ക്കങ്ങളും വേണ്ട. ബന്ധങ്ങൾ ഏറെ മെച്ചപ്പെടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും അഫ്രീദി വ്യക്തമാക്കി.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ദുര്‍ബലമാണോയെന്ന ചോദ്യത്തോടും ഷാഹിദ് അഫ്രീദി പ്രതികരിച്ചു. താനങ്ങനെ പറയില്ലെന്നും എന്നാല്‍ ചിലയിടങ്ങളില്‍ നിന്നുയരുന്ന വാക്കുകള്‍ അത്തരത്തിലുള്ളതാണെന്നും 46കാരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പാകിസ്ഥാന്‍ മുന്‍ നായകന്‍ സംസാരിച്ചു.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌നയിൽ നിന്ന് തനിക്ക് ഒരു ബാറ്റ് ലഭിച്ചതായും അഫ്രീദി പറഞ്ഞു. "ഇന്ത്യൻ ടീമിൽ എനിക്ക് ഇപ്പോഴും സുഹൃത്തുക്കളുണ്ട്, ഞങ്ങൾ കണ്ടുമുട്ടുമ്പോളൊക്കെ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഞാൻ റെയ്‌നയെ കണ്ടിരുന്നു. ഞാനൊരു ബാറ്റ് ചോദിച്ചപ്പോള്‍, അവന്‍ എനിക്കത് തന്നു". ഷാഹിദ് അഫ്രീദി കൂട്ടിച്ചേര്‍ത്തു.

ALSO READ: 'ബാറ്റര്‍മാര്‍ ഭയന്ന് കണ്ണടച്ചില്ലെങ്കില്‍ ആ വേഗം കൊണ്ട് എന്ത് പ്രയോജനം'; ഉമ്രാന് വമ്പന്‍ ഉപദേശവുമായി ഇഷാന്ത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.