ETV Bharat / sports

'ഏറ്റവും മനോഹരമായ പുഷ്‌പം'; മകള്‍ക്കും മരുമകനും ആശംസകള്‍ നേര്‍ന്ന് ഷാഹിദ് അഫ്രീദി - ഷഹീന്‍ ഷാ അഫ്രീദി

വിവാഹിതരായ പാക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിക്കും മകള്‍ അന്‍ഷ അഫ്രീദിക്കും ആശംസകള്‍ നേര്‍ന്ന് പാകിസ്ഥാൻ മുൻ നായകൻ ഷാഹിദ് അഫ്രീദി.

Shaheen Afridi marries Shahid Afridi s daughter  Shaheen sha Afridi marries Ansha Afridi  Shaheen sha Afridi  Ansha Afridi  Shahid Afridi  Shahid Afridi twitter  അന്‍ഷ അഫ്രീദി  ഷാഹിദ് അഫ്രീദി  ഷഹീന്‍ ഷാ അഫ്രീദി  ഷഹീന്‍ ഷാ അഫ്രീദി വിവാഹിതനായി
മകള്‍ക്കും മരുമകനും ആശംസകള്‍ നേര്‍ന്ന് ഷാഹിദ് അഫ്രീദി
author img

By

Published : Feb 4, 2023, 3:48 PM IST

കറാച്ചി: പാകിസ്ഥാന്‍ മുന്‍ താരം ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷ അഫ്രീദിയും പാക് പേര്‍ ഷഹീന്‍ ഷാ അഫ്രീദിയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കറാച്ചിയിലാണ് വിവാഹ ചടങ്ങ് നടന്നത്. ഇതിന് പിന്നാലെ ദമ്പതികള്‍ക്ക് ആശംസ നേര്‍ന്നിരിക്കുകയാണ് അഫ്രീദി.

  • Daughter is the most beautiful flower of your garden because they blossom with great blessing. A daughter is someone you laugh with, dream with, and love with all your heart. As parent, I gave my daughter in Nikkah to @iShaheenAfridi, congratulations to the two of them😘 pic.twitter.com/ppjcLllk8r

    — Shahid Afridi (@SAfridiOfficial) February 4, 2023 " class="align-text-top noRightClick twitterSection" data=" ">

ട്വിറ്ററിലൂടെയാണ് അഫ്രീദി മകള്‍ക്കും മരുമകനും മംഗളങ്ങള്‍ നേര്‍ന്നത്. "മകൾ നിങ്ങളുടെ പൂന്തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ്, കാരണം അവ വലിയ അനുഗ്രഹത്തോടെയാണ് വിരിയുന്നത്.

നിങ്ങള്‍ അവളോടൊത്ത് ചിരിക്കുകയും സ്വപ്നം കാണുകയും, പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും ചെയ്യുന്നു. ഒരു പിതാവെന്ന നിലയില്‍ ഞാനെന്‍റെ മകളെ ഷഹീന്‍ ഷാ അഫ്രീദിക്ക് നിക്കാഹ് ചെയ്‌തു നല്‍കി. ഇരുവര്‍ക്കും ആശംസകള്‍" ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തു.

പാക് നായകന്‍ ബാബര്‍ അസം, ഫഖര്‍ സമാന്‍, സര്‍ഫറാസ് അഹമ്മദ്, ശദാബ് ഖാന്‍ തുടങ്ങിയവരെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷം കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന 22കാരനായ ഷഹീന്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലാഹോർ ക്വാലാന്‍ഡേഴ്സിന്‍റെ നായകനാണ് ഷഹീൻ. ഫെബ്രുവരി 13നാണ് പാക്കിസ്ഥാൻ സൂപ്പര്‍ ലീഗ് എട്ടാം പതിപ്പ് തുടങ്ങുക.

ALSO READ: 'കോലിയുണ്ടാവാം... പക്ഷെ രോഹിത്'; വമ്പന്‍ പ്രവചനവുമായി വസീം ജാഫര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.