കാഠ്‌മണ്ഡു: പീഡനക്കേസ് പ്രതിയായ നേപ്പാള്‍ സ്‌പിന്നര്‍ സന്ദീപ് ലാമിച്ചാനെയ്‌ക്ക് കൈകൊടുക്കാതെ സ്കോട്ട്ലൻഡ് താരങ്ങള്‍. ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് ലീഗ് 2 പരമ്പരയ്‌ക്കിടെയാണ് സംഭവം നടന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
റിച്ചി ബെറിങ്‌ടണിന്‍റെ നേതൃത്വത്തിലുള്ള സ്‌കോട്ട്‌ലൻഡ് കളിക്കാര്‍ മറ്റ് നേപ്പാള്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമ്പോള്‍ ലാമിച്ചാനെയെ അവഗണിക്കുന്നതാണ് വീഡിയോയിലുള്ളത്. മത്സരത്തിന് മുമ്പ് തന്നെ പ്രതിഷേധത്തെക്കുറിച്ച് ലാമിച്ചനെയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കളിക്കാര്‍ തമ്മില്‍ കൈകൊടുത്ത് പിരിയുന്ന സമയത്ത് സ്കോട്ടിഷ് കളിക്കാർക്ക് നേരെ 22കാരന്‍ കൈ നീട്ടിയിരുന്നില്ല.
-
सन्दीप लामिछाने दोषी ठहर भैसकेको छैनन्, आरोप लाग्ने वित्तिकै अपराधी भइदैन। सबै नेपालीको तर्फबाट - 🤝💪🫶🙌🇳🇵 pic.twitter.com/UA66En04Xd
— Nirmal Prasai🇳🇵 (@NirmalPrasai5) February 17, 2023 " class="align-text-top noRightClick twitterSection" data="
">सन्दीप लामिछाने दोषी ठहर भैसकेको छैनन्, आरोप लाग्ने वित्तिकै अपराधी भइदैन। सबै नेपालीको तर्फबाट - 🤝💪🫶🙌🇳🇵 pic.twitter.com/UA66En04Xd
— Nirmal Prasai🇳🇵 (@NirmalPrasai5) February 17, 2023सन्दीप लामिछाने दोषी ठहर भैसकेको छैनन्, आरोप लाग्ने वित्तिकै अपराधी भइदैन। सबै नेपालीको तर्फबाट - 🤝💪🫶🙌🇳🇵 pic.twitter.com/UA66En04Xd
— Nirmal Prasai🇳🇵 (@NirmalPrasai5) February 17, 2023
ഈ പരമ്പരയുടെ ഭാഗമായ നമീബിയയുടെ താരങ്ങളും നേരത്തെ ലാമിച്ചാനെയ്‌ക്ക് കൈ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈ ജനുവരിയിൽ ജാമ്യം ലഭിച്ചതോടെയാണ് മുന്‍ നായകന്‍ കൂടിയായ സന്ദീപ് നേപ്പാള്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ലാമിച്ചാനെയുടെ സസ്പെൻഷൻ പിൻവലിച്ച നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
ലാമിച്ചാനെയ്‌ക്ക് എതിരെ 17കാരിയുടെ പരാതി: ലാമിച്ചാനെ തന്നെ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ സെപ്‌റ്റംബറിലാണ് 17കാരിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് 21ന് കാഠ്‌മണ്ഡുവിലെ ഒരു ഹോട്ടലില്‍വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. പരാതി നല്‍കിയതിന് പിന്നാലെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്‌തു.
സോഷ്യല്‍ മീഡിയയിലൂടെയാണ് ലാമിച്ചാനെയെ പരിചയപ്പെടുന്നത്. നേപ്പാള്‍ ക്രിക്കറ്റ് ടീം കെനിയയിലേക്ക് പോകുന്നതിന് മുന്നെ തനിക്കൊപ്പം യാത്ര ചെയ്യാന്‍ സന്ദീപ് ലാമിച്ചാനെ ആവശ്യപ്പെട്ടു. യാത്ര രാത്രി വരെ നീണ്ടതോടെ ഹോസ്റ്റല്‍ അടച്ചതിനാല്‍ കാഠ്‌മണ്ഡുവിലെ ഹോട്ടലില്‍ താമസിക്കാന്‍ നിര്‍ബന്ധിതയായി.
തുടര്‍ന്നാണ് പീഡനമുണ്ടായതെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ സന്ദീപ് ലാമിച്ചാനെ സോഷ്യല്‍ മീഡിയയിലുടെ തള്ളിയിരുന്നു.
ALSO READ: IND vs AUS: ഡേവിഡ് വാര്‍ണര്‍ക്ക് കഷ്‌ടകാലം; ഡല്‍ഹി ടെസ്റ്റില്‍ നിന്നും പുറത്ത്