ETV Bharat / sports

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ ; ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു - Rohit Sharma to Lead in Sri Lanka Test

പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടി20 ടീമിലും ശുഭ്‌മാന്‍ ഗിൽ ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി

bcci announced india squad for sri lanka series  india vs sri lanka  sanju samson  സഞ്ജു സാംസൺ  രോഹിത് ശര്‍മ  Rohit Sharma to Lead in Sri Lanka Test  Rohit Sharma
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു
author img

By

Published : Feb 19, 2022, 5:36 PM IST

മുംബൈ : ശ്രീലങ്കക്കെതിരായ ടി20, ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ്, ടി20 ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

പരിക്കേറ്റ് പുറത്തായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ടി20 ടീമിലും ശുഭ്‌മാന്‍ ഗിൽ ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. മുൻ നായകൻ വിരാട് കോലി, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് എന്നിവര്‍ക്ക് ടി20 മത്സരങ്ങളില്‍ നിന്നും വിശ്രമം അനുവദിച്ചു.

സ്‌പിന്നിര്‍ കുൽദീപ് യാദവ് ടി20, ടെസ്റ്റ് ടീമുകളില്‍ ഉള്‍പ്പെട്ടപ്പോള്‍ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും തിരിച്ചെത്തി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെ ഒഴിവാക്കി.

also read: ടി20യില്‍ ഏറ്റവും അധികം 50ല്‍ കൂടുതല്‍ റണ്‍സ് ; രോഹിത്തിനൊപ്പം റെക്കോഡ് പങ്കിട്ട് കോലി

ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, വിരാട് കോലി, ശ്രേയസ് അയ്യർ, ശുഭ്‌മാന്‍ ഗിൽ, റിഷഭ്‌ പന്ത്, ആര്‍. അശ്വിൻ, ജയന്ത് യാദവ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാർ.

ടി20 ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ , സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ , ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.