ETV Bharat / sports

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും, 20 അംഗ ടീമിനെ പ്രഖ്യാപിച്ചു

അതിഥി താരങ്ങളായി റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവർ ഉൾപ്പെടുന്ന ടീമിൽ സച്ചിൻ ബേബിയാണ് വൈസ് ക്യാപ്‌റ്റൻ.

sanju samson  syed mushtaq ali trophy  syed mushtaq ali  റോബിൻ ഉത്തപ്പ  സച്ചിൻ ബേബി  Sachin Baby  സയ്യിദ് മുഷ്താഖ് അലി ട്രോഫി  സഞ്‌ജു സാംസണ്‍  എസ്. ശ്രീശാന്ത്  ടിനു യോഹന്നാൻ
സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും, 20 അംഗ ടീമിനെ പ്രഖ്യാപിച്ചു,
author img

By

Published : Oct 24, 2021, 3:14 PM IST

തിരുവനന്തപുരം : സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്‌ജു സാംസണ്‍ നയിക്കുന്ന ടീമിൽ സച്ചിൻ ബേബിയാണ് വൈസ് ക്യാപ്‌റ്റൻ. അതിഥി താരങ്ങളായി റോബിൻ ഉത്തപ്പ, ജലജ് സക്‌സേന എന്നിവർ ഉൾപ്പെടെ 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേസമയം സീനിയർ താരം എസ്. ശ്രീശാന്തിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

നവംബർ നാലിന് ഗുജറാത്തിനെതിരെയാണ് ടിനു യോഹന്നാൻ പരിശീകനായുള്ള കേരളത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഡിയിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം കളിക്കുന്നത്. റെയില്‍വേസ്, അസം, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ കേരളത്തിനൊപ്പമുള്ളത്.

കേരള ടീം : സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, മിഥുന്‍ പി കെ, എസ് മിഥുന്‍, രോഹന്‍ എസ് കുന്നുമ്മേല്‍, രോഹിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശ്വര്‍ സുരേഷ്, മനു കൃഷ്ണ്‍, എം എസ് അഖില്‍, വൈശാഖ് ചന്ദ്രന്‍, അബ്ദുള്‍ ബാസിത്.

റിസര്‍വ് താരങ്ങള്‍ : കൃഷ്ണ പ്രസാദ്, അക്ഷയ് കെ സി, ആനന്ദ് ജോസഫ്.

ALSO READ : ഹാര്‍ദിക്കിന് പകരമാകാന്‍ ശാര്‍ദുലിനാവില്ലെന്ന് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.