ഡബ്ലിന്‍: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ താരം സഞ്ജു സാംസണെതിരെ (Sanju Samson) അടുത്തിടെ നിരവധി പേരാണ് രംഗത്തെത്തിയത്. വിന്‍ഡീസില്‍ ടി20യില്‍ അപ്പാടെ സഞ്ജു പരാജയപ്പെട്ടിരുന്നു. മൂന്ന് ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌തിട്ടും ഇന്ത്യയ്‌ക്കായി പരമ്പരയില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.
ഇതോടെ, താരത്തിന് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര ഏറെ നിര്‍ണായകമാകുകയും ചെയ്‌തു. അയര്‍ലന്‍ഡിനെതിരായ ഒന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടപ്പോഴാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ സിംഗിളെടുത്തെങ്കിലും പിന്നീടെത്തിയ മഴ കളി തടസപ്പെടുത്തിയതോടെ സഞ്ജുവിന് ബാറ്റിങ് മികവ് കാട്ടാനുള്ള അവസരവും നഷ്‌ടമായി.
രണ്ടാം മത്സരത്തില്‍ ലഭിച്ച അവസരം കൃത്യമായി തന്നെ മുതലെടുക്കാന്‍ സഞ്ജുവിന് സാധിച്ചു. ഏറെക്കുറെ ടീം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത് സഞ്ജുവിന്‍റെ പ്രകടനമായിരുന്നു (Sanju Samson Batting Against Ireland). നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സഞ്ജു 26 പന്ത് നേരിട്ട് 40 റണ്‍സാണ് അടിച്ചെടുത്തത് (IND vs IRE Sanju Samson Batting).
മത്സരത്തില്‍ 4.1 ഓവറില്‍ 34-2 എന്ന നിലയില്‍ ടീം ഇന്ത്യ പതറുമ്പോഴായിരുന്നു ക്രീസിലേക്ക് സഞ്ജുവിന്‍റെ വരവ്. പിന്നാലെ, ഇന്ത്യന്‍ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിനൊപ്പം 71 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിനായി. ഇന്നിങ്‌സ് പതിയ തുടങ്ങിയ സഞ്ജു പിന്നീടാണ് ടോപ് ഗിയറിലേക്ക് കളി മാറ്റിയത്.
അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു സഞ്ജുവിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ബൗണ്ടറികളില്‍ ഭൂരിഭാഗവും പിറന്നത് ഐറിഷ് പേസര്‍ ജോഷുവ ലിറ്റിലിന്‍റെ ഓവറിലാണ്. ജോഷുവ ലിറ്റില്‍ എറിഞ്ഞ ഒരു ഓവറില്‍ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും പായിക്കാന്‍ സഞ്ജുവിനായി (Sanju Samson 18 Runs In an Over).
-
The #SanjuSamson Show 🏏 💥 - An #IREvIND Sunday special 😍#JioCinema #Sports18 pic.twitter.com/RdwuRQf023
— JioCinema (@JioCinema) August 20, 2023 " class="align-text-top noRightClick twitterSection" data="
">The #SanjuSamson Show 🏏 💥 - An #IREvIND Sunday special 😍#JioCinema #Sports18 pic.twitter.com/RdwuRQf023
— JioCinema (@JioCinema) August 20, 2023The #SanjuSamson Show 🏏 💥 - An #IREvIND Sunday special 😍#JioCinema #Sports18 pic.twitter.com/RdwuRQf023
— JioCinema (@JioCinema) August 20, 2023
മത്സരത്തിന്‍റെ 11-ാം ഓവറിലാണ് ജോഷുവ ലിറ്റില്‍ സഞ്ജുവിന്‍റെ (Sanju Samson batting against Joshua Little) ബാറ്റിന്‍റെ ചൂടറിഞ്ഞത്. താരത്തിന്‍റെ മൂന്നാം ഓവറായിരുന്നു ഇത്. ഓവറിലെ ഐറിഷ് പേസറുടെ ആദ്യ മൂന്ന് പന്തും ബൗണ്ടറി പായിക്കാന്‍ സഞ്ജുവിനായി. അഞ്ചാം പന്താണ് താരം സിക്‌സര്‍ അടിച്ചത്.
അതേസമയം, ഈ തുടക്കം അര്‍ധസെഞ്ച്വറിയിലേക്ക് എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. 13-ാം ഓവറില്‍ സ്‌പിന്നര്‍ ബെഞ്ചമിന്‍ വൈറ്റാണ് സഞ്ജുവിനെ പുറത്താക്കിയത്. സഞ്ജുവിന്‍റെ ഈ തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെയും കരുത്തിലാണ് ഇന്ത്യ മത്സരത്തില്‍ 185 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങില്‍ 186 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ മത്സരം 33 റണ്‍സിന് സ്വന്തമാക്കാന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു.