ആന്‍റിഗ്വ: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ (England vs West Indies) ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരം സാം കറന്‍ (Sam Curran) ഏറെ മറക്കാന്‍ ആഗ്രഹിക്കുമെന്ന് തീര്‍ച്ച. ആന്‍റിഗ്വയിലെ നോർത്ത് സൗണ്ടിലുള്ള സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ വിന്‍ഡീസ് ബാറ്റര്‍മാര്‍ താരത്തെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 9.5 ഓവറില്‍ 98 റണ്‍സാണ് സാം കറന്‍ വിട്ടു നല്‍കിയത്.
ഇതോടെ ഒരു ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇംഗ്ലീഷ് ബോളറായും 25-കാരന്‍ മാറി. (Sam Curran sets unwanted record for most runs conceded by England bowler in ODI ). വിന്‍ഡീസിനെതിരെ സാം കറന്‍ നിറം മങ്ങിയതോടെ സ്റ്റീവ് ഹാർമിസണാണ് (Steve Harmison) രക്ഷപ്പെട്ടത്. 2006-ൽ ലീഡ്സിൽ ശ്രീലങ്കയ്ക്കെതിരെ 10 ഓവറിൽ 97 റൺസ് വിട്ടുനല്‍കിയ സ്റ്റീവ് ഹാർമിസണിന്‍റെ തലയിലായിരുന്നു ഇതിന് മുന്നത്തെ റെക്കോഡ്. (Sam Curran breaks Steve Harmison to create undesired record for England).
ക്രിസ് ജോർദാൻ (2015-ൽ ഓവലിൽ ന്യൂസിലൻഡിനെതിരെ 9 ഓവറിൽ 97 റൺസ്), ജേക്ക് ബോൾ (വെസ്റ്റ് ഇൻഡീസിനെതിരെ 2017-ൽ സതാംപ്ടണിൽ 10 ഓവറിൽ 94 റൺസ്), ജെയിംസ് ആൻഡേഴ്സൺ ( ഓസ്ട്രേലിയക്കെതിരെ 2011ൽ സിഡ്നിയിൽ 10 ഓവറിൽ 91 റൺസ്), ജെയിംസ് ആൻഡേഴ്സൺ ( ഇന്ത്യക്കെതിരെ 2011ൽ ബെംഗളൂരുവിൽ 9.5 ഓവറിൽ 91 റൺസ്), ലിയാം പ്ലങ്കറ്റ് (ഇന്ത്യക്കെതിരെ 2017-ൽ കട്ടക്കിൽ 10 ഓവറിൽ 91 റൺസ്), ക്രിസ് വോക്‌സ് ( 2019-ൽ സെന്‍റ് ജോർജിൽ വെസ്റ്റ് ഇൻഡീസിനെതിരെ 10 ഓവറിൽ 91 റൺസ്) എന്നിവരാണ് പിന്നിലുള്ളത്.
ALSO READ: സഞ്‌ജു ഫയറായി; വിജയ് ഹസാരെയില്‍ പുതുച്ചേരിക്കെതിരെ തകര്‍പ്പന്‍ വിജയുമായി കേരളം
അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റുകള്‍ക്ക് തോല്‍ക്കുകയും ചെയ്‌തിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 50 ഓവറില്‍ 325 റണ്‍സിന് ഓള്‍ ഔട്ടായി. 72 പന്തില്‍ 71 റണ്‍സ് നേടിയ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. മറുപടിക്ക് ഇറങ്ങിയ വിൻഡീസ് 48.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 326 റണ്‍സടിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്‍റെ പ്രകടനമാണ് വിന്‍ഡീസിനെ വിജയ തീരത്തേക്ക് എത്തിച്ചത്. 83 പന്തുകളില്‍ പുറത്താവാതെ നാല് ഫോറുകളും ഏഴ് സിക്‌സും സഹിതം 109 റണ്‍സായിരുന്നു വിന്‍ഡീസ് ക്യാപ്റ്റന്‍ അടിച്ചത്. മൂന്ന് മത്സര പരമ്പരയിലെ അടുത്ത ഏകദിന ഡിസംബര്‍ ആറിനാണ് നടക്കുക.