ETV Bharat / sports

അന്ന് ഇന്ത്യന്‍ പേസര്‍മാരെ തല്ലിയൊതുക്കിയത് ഹെല്‍മെറ്റ് പോലും വയ്‌ക്കാത്ത പാക് ബാറ്റര്‍മാര്‍ : സല്‍മാന്‍ ബട്ട് - സയീദ് അൻവര്‍

ഒരു കാലത്ത് ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍മാര്‍ക്ക് പേസുണ്ടായിരുന്നില്ലെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്

Aamer Sohail  Saeed Anwar  Salman butt on indias earlier pace attack  Salman butt  ഷാഹിദ് അഫ്രീദി  Shahid Afridi  സല്‍മാന്‍ ബട്ട്  സയീദ് അൻവര്‍  ആമിർ സൊഹൈല്‍
അന്ന് ഇന്ത്യന്‍ പേസര്‍മാരെ തല്ലിയൊതുക്കിയത് ഹെല്‍മെറ്റ് പോലും വയ്‌ക്കാത്ത പാക് ബാറ്റര്‍മാരെന്ന് സല്‍മാന്‍ ബട്ട്
author img

By

Published : Oct 12, 2022, 5:12 PM IST

കറാച്ചി : പാകിസ്ഥാന്‍റെ എക്കാലത്തേയും മികച്ച ഓപ്പണിങ്‌ ജോഡിയായാണ് സയീദ് അൻവറിനേയും ആമിർ സൊഹൈലിനേയും വിലയിരുത്തുന്നത്. ഇന്ത്യയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ഇരുവരും ഹെല്‍മെറ്റ് വയ്‌ക്കാന്‍ മെനക്കെടാറില്ലെന്ന് അവകാശപ്പെട്ടിരിക്കുകയാണ് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.

അക്കാലത്ത് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പേസുണ്ടായിരുന്നില്ല. ഇതോടെ പലപ്പോഴും തൊപ്പി മാത്രം ധരിച്ചിറങ്ങുന്ന പാക് ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് തകര്‍ത്തിരുന്നതായും സല്‍മാന്‍ ബട്ട് പറഞ്ഞു. ഒരു ഷോയ്‌ക്കിടെ ഏഷ്യൻ സാഹചര്യങ്ങളിൽ ഷാഹിദ് അഫ്രീദിയെ എന്തുകൊണ്ടാണ് ഓപ്പണിങ് ബാറ്ററായി ഉപയോഗിക്കാതിരുന്നതെന്ന ചോദ്യത്തോടാണ് ബട്ടിന്‍റെ പ്രതികരണം.

"സയീദ് അൻവറിന്‍റെയും അമീർ സൊഹൈലിന്‍റെയും കാലത്ത് ഇന്ത്യയുടെ ബൗളിങ്‌ യൂണിറ്റിന് പേസ് ഇല്ലായിരുന്നു. അതുകൊണ്ടാണ് രണ്ട് പേരും ഹെൽമറ്റ് ധരിക്കാൻ പോലും മെനക്കെടാതെ, വെറും തൊപ്പി മാത്രം ധരിച്ച് ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ച് തകര്‍ത്തിരുന്നത്"- ബട്ട് പറഞ്ഞു.

അതേസമയം അതിര്‍ത്തി സംഘർഷങ്ങൾ കാരണം 2013 ജനുവരി മുതൽ ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി പരമ്പരകളൊന്നും കളിച്ചിട്ടില്ല. നിലവില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരുകൂട്ടരും മുഖാമുഖമെത്തുന്നത്. നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലാണ് അടുത്ത ഇന്ത്യ-പാക് പോരാട്ടം അരങ്ങേറുന്നത്.

also read:'ആ സവിശേഷ കഴിവ് ഗുണം ചെയ്യും'; കുല്‍ദീപിന് ടെസ്റ്റില്‍ ശോഭിക്കാന്‍ കഴിയുമെന്ന് ആര്‍ ആശ്വിന്‍

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഒക്‌ടോബര്‍ 23നാണ് ഇന്ത്യ-പാക് മത്സരം നടക്കുക. കഴിഞ്ഞ ഏഷ്യ കപ്പിലാണ് അവസാനമായി ഇരുസംഘവും ഏറ്റുമുട്ടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.