ETV Bharat / sports

തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചില്ല; മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സച്ചിനും ഗവാസ്‌കറിനും വോട്ടില്ല - vote in mca elections

മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി എംസിഎ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കാത്തതിനെ തുടർന്ന് സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ 11 മുന്‍ താരങ്ങള്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍

mca elections  sachin tendulkar mca elections  mca elections date  മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍  എംസിഎ  മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  സുനില്‍ ഗവാസ്‌കര്‍
തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിച്ചില്ല; മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ സച്ചിനും, ഗവാസ്‌കറിനും വോട്ടില്ല
author img

By

Published : Oct 16, 2022, 2:57 PM IST

മുംബൈ: മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയില്ലാത്തവരുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍ ഉള്‍പ്പടെ 11 മുന്‍ താരങ്ങള്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി എംസിഎ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് മുന്‍താരങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അർഹതയില്ലാതായത്. ഒക്‌ടോബര്‍ 20നാണ് തെരഞ്ഞെടുപ്പ്.

സഞ്ജയ് മഞ്ജരേക്കർ, അജിത് അഗാർക്കർ, പരാസ് മാംബ്രെ, അവിഷ്‌കർ സാൽവി, വിനോദ് കാംബ്ലി, വസീം ജാഫർ ഉള്‍പ്പടെയുള്ള പ്രമുഖരും തെരഞ്ഞെടുപ്പില്‍ വോട്ടിങ് നിഷേധിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. പല മുന്‍താരങ്ങളും മുംബൈയിൽ ഇല്ലാത്തതിനാൽ തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിങ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനാർഥി സന്ദീപ് പാട്ടീൽ നിർദേശിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ വാര്‍ഷിക യോഗം ഇത് അംഗീകരിച്ചിരുന്നില്ല.

ഇതേ തുടര്‍ന്നാണ് വോട്ടർമാരായി രജിസ്റ്റർ ചെയ്യാത്തവർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഓഫിസർ ജെഎസ് സഹാരിയ കഴിഞ്ഞ ദിവസം അറിയിച്ചത്. അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ 14 സീറ്റുകളിലേക്ക് 35 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍, അമോൽ കാലെ എന്നിവരാണ് പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.