മുംബൈ: ലോകത്തെവിടെയാണെങ്കിലും സെലിബ്രിറ്റികളെ ചുറ്റിപറ്റിയുള്ള പാപ്പരാസികളുടെ കഴുകന്‍ കണ്ണുകള്‍ക്കും ഗോസിപ്പുകള്‍ക്കും പഞ്ഞമില്ലെന്നതാണ് സത്യം. ഇത്തരക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയ്‌ക്ക് വിഷയമായിരിക്കുന്നത് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ്. അർപിത ഖാനും ആയുഷ് ശർമയും ഒരുക്കിയ ഇഫ്‌താര്‍ വിരുന്നിന് എത്തിയപ്പോള്‍ സാക്ഷി തന്‍റെ ദുപ്പട്ടകൊണ്ട് വയര്‍ മറച്ചുവെന്നും ഇതോടെ സാക്ഷി വീണ്ടും ഗര്‍ഭിണിയോന്നുമാണ് ഗോസിപ്പ് സംഘത്തിന്‍റെ സംശയം.
അർപിത ഖാനും ആയുഷ് ശർമയും ഒരുക്കിയ ഇഫ്‌താര്‍ വിരുന്നിന് മകള്‍ സിവയ്‌ക്കൊപ്പമാണ് സാക്ഷി എത്തിയിരുന്നത്. ക്യാമറക്കണ്ണുകളില്‍ നിന്നും വേഗത്തില്‍ ഒഴിഞ്ഞ് മാറുന്നതിനിടെ സിവയെ ചേര്‍ത്ത് പിടിച്ച കയ്യില്‍ സാക്ഷിയുടെ ദുപ്പട്ടയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാക്ഷി വീണ്ടും ഗര്‍ഭിണിയാണോ എന്ന ചോദ്യമുയര്‍ത്തി അവരുടെ സ്വകാര്യതയിലേക്ക് ചിലരൊക്കെ കടന്നുകയറിയിരിക്കുന്നത്. സാക്ഷി ധോണി ഇഫ്‌താര്‍ വിരുന്നിനെത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.
-
Mother daughter duo 🥰 #SakshiDhoni and #ZivaDhoni look adorable as they walk in together for #ArpitaKhan and #AayushSharma’s #Eid celebrations 🌙 pic.twitter.com/zUdLrtcESu
— Take One Filmy (@TakeOneFilmy) April 23, 2023 " class="align-text-top noRightClick twitterSection" data="
">Mother daughter duo 🥰 #SakshiDhoni and #ZivaDhoni look adorable as they walk in together for #ArpitaKhan and #AayushSharma’s #Eid celebrations 🌙 pic.twitter.com/zUdLrtcESu
— Take One Filmy (@TakeOneFilmy) April 23, 2023Mother daughter duo 🥰 #SakshiDhoni and #ZivaDhoni look adorable as they walk in together for #ArpitaKhan and #AayushSharma’s #Eid celebrations 🌙 pic.twitter.com/zUdLrtcESu
— Take One Filmy (@TakeOneFilmy) April 23, 2023
ഇതാദ്യമായല്ല സാക്ഷി വീണ്ടും ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. നേരത്തെ 2021 ഐപിഎൽ സമയത്ത് സാക്ഷി ഗർഭിണിയാണെന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നിരുന്നെങ്കിലും ധോണിയോ, സാക്ഷിയോ പ്രതികരിച്ചിരുന്നില്ല.
ഐപിഎല്‍ തിരക്കുകളില്‍ ധോണി: അതേസമയം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്ന തിരക്കുകളിലാണ് ധോണിയുള്ളത്. സീസണിന്‍റെ തുടക്കത്തില്‍ തന്നെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നുവെങ്കിലും ചെന്നൈക്കായി താരം കളത്തിലിറങ്ങുകയും ടീമിനെ മുന്നില്‍ നിന്നും നയിക്കുകയും ചെയ്യുന്നുണ്ട്. ഇതേവരെ സീസണില്‍ ഏഴ് മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് പോയിന്‍റുമായി പട്ടികയില്‍ തലപ്പത്താണ്.
അഞ്ച് വിജയവും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 10 പോയിന്‍റാണ് സംഘത്തിനുള്ളത്. ഏറെ നാളായി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് തുടര്‍ന്നിരുന്ന സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സിനെ പിന്തള്ളിയാണ് ചെന്നൈ ഒന്നാമതെത്തിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പ്പിച്ചതോടെയാണ് ധോണിക്കും സംഘത്തും പോയിന്‍റ് പട്ടികയില്‍ മുന്നേറ്റം ഉറപ്പിക്കാന്‍ കഴിഞ്ഞത്.
-
#SakshiDhoni wife of former cricketer and captain of Indian National Team #MSDhoni and daughter #ZivaDhoni Spotted attending #AyushSharma and #ArpitaKhan's Eid Party....
— FilmiFever (@FilmiFever) April 23, 2023 " class="align-text-top noRightClick twitterSection" data="
They look so adorable.. #Eid2023 #EidMubarak2023 #MSDhoni pic.twitter.com/MHYw11TiB5
">#SakshiDhoni wife of former cricketer and captain of Indian National Team #MSDhoni and daughter #ZivaDhoni Spotted attending #AyushSharma and #ArpitaKhan's Eid Party....
— FilmiFever (@FilmiFever) April 23, 2023
They look so adorable.. #Eid2023 #EidMubarak2023 #MSDhoni pic.twitter.com/MHYw11TiB5#SakshiDhoni wife of former cricketer and captain of Indian National Team #MSDhoni and daughter #ZivaDhoni Spotted attending #AyushSharma and #ArpitaKhan's Eid Party....
— FilmiFever (@FilmiFever) April 23, 2023
They look so adorable.. #Eid2023 #EidMubarak2023 #MSDhoni pic.twitter.com/MHYw11TiB5
കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ 49 റണ്‍സിന്‍റെ വിജയമായിരുന്നു ചെന്നൈ പിടിച്ചെടുത്തത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 235 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസേ നേടാനായുള്ളു.
വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി കളം നിറഞ്ഞ അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡെവോണ്‍ കോണ്‍വേ എന്നിവരുടെ മികവാണ് ചെന്നൈയെ വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. കൊല്‍ക്കത്തയ്‌ക്കായി ജേസൺ റോയും റിങ്കു സിങ്ങും അര്‍ധ സെഞ്ചുറി നേടിയെങ്കിലും റണ്‍മല താണ്ടാന്‍ കഴിഞ്ഞില്ല. സീസണിലെ ആദ്യ മത്സരത്തില്‍ തോറ്റുകൊണ്ട് തുടങ്ങിയ ചെന്നൈ തുടര്‍ന്നായിരുന്നു കുതിപ്പ് ആരംഭിച്ചത്. അതേസമയം ഏപ്രില്‍ 30ന് പഞ്ചാബ് കിങ്‌സിന് എതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ അടുത്ത മത്സരം.
ALSO READ: "സ്വയം വിശ്വസിക്കുക, വിനയാന്വിതരായി തുടരുക"; രാജസ്ഥാന്‍ താരങ്ങളോട് ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍