ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ (Most ODI World Cup Centuries). ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ നേടിയ വെടിക്കെട്ട് സെഞ്ച്വറിയോടെയാണ് രോഹിത് ഈ റെക്കോഡ് തന്‍റെ പേരിലാക്കിയത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഫ്‌ഗാന്‍ ഉയര്‍ത്തിയ 273 റണ്‍സ് പിന്തുടരുന്നതിനിടെ 131 റണ്‍സായിരുന്നു രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്നും പിറന്നത്.
മൂന്നാമത്തെ മാത്രം ഏകദിന ലോകകപ്പ് കളിക്കുന്ന രോഹിത് ശര്‍മയുടെ ഏഴാമത്തെ സെഞ്ച്വറിയാണ് ഇത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോഡ് ഉണ്ടായിരുന്നത്. 1992-2011 കാലയളവില്‍ ആറ് ലോകകപ്പില്‍ നിന്നായി ആറ് സെഞ്ച്വറികളായിരുന്നു സച്ചിന്‍ നേടിയിരുന്നത്.
-
137 in 2015 World Cup
— Johns. (@CricCrazyJohns) October 11, 2023 " class="align-text-top noRightClick twitterSection" data="
122* in 2019 World Cup
140 in 2019 World Cup
102 in 2019 World Cup
104 in 2019 World Cup
103 in 2019 World Cup
131 in 2023 World Cup
Rohit Sharma has scored 7 hundreds in the last 13 innings in World Cup history. pic.twitter.com/m1EqrLuLTo
">137 in 2015 World Cup
— Johns. (@CricCrazyJohns) October 11, 2023
122* in 2019 World Cup
140 in 2019 World Cup
102 in 2019 World Cup
104 in 2019 World Cup
103 in 2019 World Cup
131 in 2023 World Cup
Rohit Sharma has scored 7 hundreds in the last 13 innings in World Cup history. pic.twitter.com/m1EqrLuLTo137 in 2015 World Cup
— Johns. (@CricCrazyJohns) October 11, 2023
122* in 2019 World Cup
140 in 2019 World Cup
102 in 2019 World Cup
104 in 2019 World Cup
103 in 2019 World Cup
131 in 2023 World Cup
Rohit Sharma has scored 7 hundreds in the last 13 innings in World Cup history. pic.twitter.com/m1EqrLuLTo
45 മത്സരങ്ങളിലെ 44 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍റെ നേട്ടം. എന്നാല്‍, ലോകകപ്പ് കരിയറിലെ 19-ാം മത്സരത്തിലാണ് രോഹിത് ശര്‍മ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് തകര്‍ത്തത്. രോഹിതിന്‍റെ ഏഴ് ലോകകപ്പ് സെഞ്ച്വറികളില്‍ അഞ്ചും പിറന്നത് 2019ലായിരുന്നു. 2015ല്‍ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ആദ്യ ലോകകപ്പ് സെഞ്ച്വറി നേടുന്നത് (Rohit Sharma Centuries In ODI World Cup).
2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളോടാണ് രോഹിത് ശര്‍മ സെഞ്ച്വറിയടിച്ചത്. പാകിസ്ഥാനെതിരെ നേടിയ 140 ആണ് ലോകകപ്പില്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (Rohit Sharma Highest Score In Cricket World Cup). അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍റെ വേഗത്തിലുള്ള സെഞ്ച്വറിയും രോഹിത് ശര്‍മ തന്‍റെ പേരിലാക്കി (Fastest Century By An Indian In ODI World Cup).
-
1⃣3⃣1⃣ runs
— BCCI (@BCCI) October 11, 2023 " class="align-text-top noRightClick twitterSection" data="
8⃣4⃣ deliveries
1⃣6⃣ fours
5⃣ sixes
End of a spectacular knock from #TeamIndia Captain Rohit Sharma! 👏👏#CWC23 | #INDvAFG | #MeninBlue pic.twitter.com/4MdeFmd56Y
">1⃣3⃣1⃣ runs
— BCCI (@BCCI) October 11, 2023
8⃣4⃣ deliveries
1⃣6⃣ fours
5⃣ sixes
End of a spectacular knock from #TeamIndia Captain Rohit Sharma! 👏👏#CWC23 | #INDvAFG | #MeninBlue pic.twitter.com/4MdeFmd56Y1⃣3⃣1⃣ runs
— BCCI (@BCCI) October 11, 2023
8⃣4⃣ deliveries
1⃣6⃣ fours
5⃣ sixes
End of a spectacular knock from #TeamIndia Captain Rohit Sharma! 👏👏#CWC23 | #INDvAFG | #MeninBlue pic.twitter.com/4MdeFmd56Y
1983ലെ ലോകകപ്പില്‍ കപില്‍ ദേവ് സ്ഥാപിച്ച റെക്കോഡാണ് രോഹിത് ശര്‍മ പഴങ്കഥയാക്കിയത്. കപില്‍ ദേവ് അന്ന് 72 പന്തില്‍ നിന്നായിരുന്നു സെഞ്ച്വറി തികച്ചതെങ്കില്‍ രോഹിത് നേരിട്ട 63-ാം പന്തിലാണ് നൂറിലേക്ക് എത്തിയത്. കൂടാതെ, ഈ ഇന്നിങ്‌സിലൂടെ ലോകകപ്പ് ചരിത്രത്തില്‍ അതിവേഗം 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമായും രോഹിത് മാറിയിരുന്നു.