ETV Bharat / sports

രോഹിത് മതിയാക്കിയാല്‍ ആരാകും ഓപ്പണർ, ഫസ്റ്റ് ചോയ്‌സ് സൂപ്പർ താരത്തിന്... - ടി20 ലോകകപ്പ് 2024

Rohit Sharma Quits T20I Virat Kohli Will Open Innings: രോഹിത് ശര്‍മ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും കളി മതിയാക്കിയാല്‍ വിരാട് കോലി ഇന്ത്യയുടെ ഓപ്പണറായേക്കുമെന്ന് സൂചന.

Rohit Sharma T20I Career  Rohit Sharma T20I Retirement Rumor  Rohit Sharma Virat Kohli  Rohit Sharma Virat Kohli T20 World Cup 2024  T20 World Cup 2024 Team India  രോഹിത് ശര്‍മ  രോഹിത് ശര്‍മ ടി20 കരിയര്‍  വിരാട് കോലി രോഹിത് ശര്‍മ  ടി20 ലോകകപ്പ് 2024  ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മ ടി20 ഭാവി
Rohit Sharma Quits T20I Virat Kohli Will Open Innings
author img

By ETV Bharat Kerala Team

Published : Nov 23, 2023, 1:08 PM IST

മുംബൈ: രോഹിത് ശര്‍മയുടെ രാജ്യാന്തര ടി20 കരിയറാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം (Rohit Sharma T20I Career). ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കഴിഞ്ഞ ദിവസം രോഹിത് ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു (Rohit Sharma T20I Retirement Rumor). രോഹിതിന്‍റെ സ്വന്തം തീരുമാനമാണ് ഇതെന്നും ഇക്കാര്യം ബിസിസിഐ ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറുമായി അദ്ദേഹം ചര്‍ച്ച ചെയ്‌തിരുന്നുവെന്നുമാണ് പുറത്തുവന്ന പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ട്.

ഇതോടെ വരാനിരിക്കുന്ന ടി20 ലോകകപ്പിലും രോഹിത് കളിച്ചേക്കില്ലെന്ന ആശങ്കയും ആരാധകര്‍ക്കിടയില്‍ ഉടലെടുത്തിട്ടതുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഇന്ത്യയുടെ ടി20 ടീമില്‍ രോഹിതിന് അവസരം ലഭിച്ചിരുന്നില്ല. 2022 ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പത്ത് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ മത്സരത്തിലാണ് രോഹിത് ശര്‍മ അവസാനമായി കളിച്ചത്.

രാജ്യാന്തര ടി20 ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പിലും (T20 World Cup 2024) താരത്തെ ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2024 ജൂണ്‍ മാസത്തില്‍ വിന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലായിട്ടാണ് ടി20 ലോകകപ്പ് നടക്കുന്നത്. രോഹിത് ടി20 മതിയാക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലായിരിക്കും ടീം ഇന്ത്യ ലോകകപ്പിന് ഇറങ്ങുക എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Also Read : വരാനിരിക്കുന്നത് ടി20 ലോകകപ്പ്, രോഹിത് പോയാല്‍ പകരം നായകനാകുന്നത് മറ്റൊരു സൂപ്പര്‍ താരം ; വ്യക്തത വരുത്തി ബിസിസിഐ

ആരാധകര്‍ ഉന്നയിക്കുന്ന മറ്റൊരു പ്രധാന ചോദ്യം ആരാകും രോഹിതിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ ആകുക എന്നതാണ്. നിലവില്‍ ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവരാണ് ഇന്ത്യയുടെ ടി20 സ്ക്വാഡിലെ പ്രധാന ഓപ്പണര്‍മാര്‍. കൂടാതെ കെഎല്‍ രാഹുലും ടീമിനൊപ്പമുണ്ട്. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരെയും ടീം മാനേജ്‌മെന്‍റ് നേരത്തെ ഓപ്പണിങ് സ്ലോട്ടില്‍ പരീക്ഷിച്ചിട്ടുണ്ട്.

എന്നാല്‍, രോഹിത് ടി20 ക്രിക്കറ്റ് മതിയാക്കിയാല്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്ക് എത്തുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ആയിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രോഹിതിന്‍റെ സ്ഥാനത്തായിരിക്കും വിരാട് കോലിയും ബാറ്റ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് കോലിക്ക് മുന്നിലും വീണ്ടും ഇന്ത്യന്‍ ടി20 ടീമിന്‍റെ വാതില്‍ തുറന്നിരിക്കുന്നത്. രോഹിതിനൊപ്പം കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലാണ് വിരാട് കോലിയും ഇന്ത്യന്‍ ടീമിനായി അവസാനം കളിച്ചത്.

Read More : രോഹിതിനും വിരാട് കോലിക്കും വരുന്ന ടി20 ലോകകപ്പും കളിക്കാം..! സൂചന നല്‍കി ബിസിസിഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.