ETV Bharat / sports

'യുവിക്ക് ശേഷം ആർക്കും സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞില്ല'; നാലാം നമ്പർ വർഷങ്ങളായുള്ള വെല്ലുവിളിയെന്ന് രോഹിത് ശർമ - ഏകദിന ലോകകപ്പ് 2023

4-5 വർഷങ്ങളായി ഇന്ത്യൻ ടീമിൽ നാലാം നമ്പറിൽ ഒരു താരത്തെ സ്ഥിരമായി ഉറപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും രോഹിത് ശർമ

രോഹിത് ശർമ  Rohit Sharma  Rohit  ഏകദിന ലോകകപ്പ്  യുവരാജ് സിങ്  Rohit Sharma about number four position  Yuvraj Singh  Rohit Sharma about crucial number four position  Rohit Sharma about number four position  ODI World Cup 2023  ഏകദിന ലോകകപ്പ് 2023  ഏഷ്യ കപ്പ്
രോഹിത് ശർമ
author img

By

Published : Aug 10, 2023, 10:52 PM IST

മുംബൈ : ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രമാണ് സമയമുള്ളത്. ലോകകപ്പ് അടുത്തിട്ടും ഇന്ത്യയുടെ ടീം കോമ്പിനേഷൻ ഇതുവരെ സജ്ജമാക്കാൻ ടീം മാനേജ്‌മെന്‍റിന് സാധിച്ചിട്ടില്ല. 2019 ലോകകപ്പിലെ അതേ അവസ്ഥ തന്നെയാണ് ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യയെ അലട്ടുന്നത്. ആര് നാലാം നമ്പരിൽ കളിക്കും എന്ന കാര്യത്തിൽ വർഷങ്ങളായിട്ടും കൃത്യമായൊരുത്തരം കണ്ടെത്താൻ ഇന്ത്യക്കായിട്ടില്ല.

ഇപ്പോൾ അക്കാര്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഏകദിന ടീമിൽ നാലാം നമ്പറിൽ ഒരു ബാറ്ററെ കണ്ടെത്തുക എന്നത് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്നാണ് രോഹിത് ശർമ വ്യക്‌തമാക്കിയിരിക്കുന്നത്. യുവരാജ് സിങ് വിരമിച്ചതിന് ശേഷം ടീമിലെത്തിയ ഒരു താരത്തിനും നാലാം നമ്പരിൽ സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞിട്ടില്ലെന്നാണ് രോഹിത് വ്യക്‌തമാക്കിയിരിക്കുന്നത്.

'നാലാം നമ്പർ വളരെക്കാലമായി ഞങ്ങൾക്ക് മുന്നിൽ ഒരു പ്രശ്‌നമായി നിലനിൽക്കുന്നുണ്ട്. യുവിക്ക് ശേഷം ആ സ്ഥാനത്ത് സ്ഥിരസാന്നിധ്യമാകാൻ ആർക്കും സാധിച്ചിട്ടില്ല. പക്ഷേ വളരെക്കാലമായി ശ്രേയസ് അയ്യർ ബാറ്റ് ചെയ്യുന്നത് നാലാം നമ്പറിലാണ്. ആ പൊസിഷനിൽ അവൻ നല്ല പ്രകടനം തന്നെ പുറത്തെടുത്തു. അവന്‍റെ കണക്കുകളും മികച്ചതാണ്.

എന്നാൽ നിർഭാഗ്യവശാൽ പരിക്കുകൾ അവനെ അൽപ്പം ബുദ്ധിമുട്ടിച്ചു. അവൻ കുറച്ചുകാലമായി ടീമിന് പുറത്താണ്. സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ 4-5 വർഷങ്ങളായി ടീമിൽ ഇത് തന്നെയാണ് സംഭവിക്കുന്നത്. നാലാം നമ്പറിൽ എത്തിയ പല താരങ്ങൾക്കും പരിക്കേറ്റു. ഒരോ തവണയും പുതിയ താരങ്ങൾ വന്ന് കളിക്കുന്നതാണ് നിങ്ങൾ കാണുന്നത്', രോഹിത് പറഞ്ഞു.

'കഴിഞ്ഞ 4-5 വർഷത്തിനിടയിൽ സംഭവിച്ച പരിക്കുകൾ പരിശോധിച്ചാൽ അതിന്‍റെ ശതമാനം വളരെ വലുതാണെന്ന് ബോധ്യപ്പെടും. താരങ്ങൾക്ക് പരിക്കേൽക്കുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമ്പോൾ, പുതിയ കളിക്കാരെ വച്ച് വ്യത്യസ്‌ത രീതികൾ പരീക്ഷിക്കേണ്ടതായി വരും. അതാണ് നാലാം നമ്പരിലും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.' രോഹിത് വ്യക്‌തമാക്കി.

ടീം സെലക്ഷൻ ഉടൻ : അതേസമയം പരിക്കിൽ നിന്ന് മോചിതരായ വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിന്‍റെയും, ശ്രേയസ് അയ്യരുടേയും തിരിച്ച് വരവിനെക്കുറിച്ചും രോഹിത് സൂചന നൽകി. 'ടീം സെലക്‌ഷനിൽ ആരും യാന്ത്രികമല്ല. ഞാൻ പോലും. ആർക്കും ഒരു സ്ഥാനം ഉറപ്പ് നൽകാൻ കഴിയില്ല. 'അവിടെ എല്ലാം നിങ്ങളാണെന്ന്' ഒരു താരത്തിനോടും ഉറപ്പിച്ച് പറയാൻ സാധിക്കില്ല.

ചില താരങ്ങൾക്ക് തങ്ങൾ ലോകകപ്പ് ഉറപ്പായും കളിക്കുമെന്ന് അറിയാം. ഈ ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ഏകദിനം ചില താരങ്ങൾക്ക് മികച്ച അവസരമായിരുന്നു. ഇനി ഏഷ്യ കപ്പും വരുന്നുണ്ട്. ടീം സെലക്ഷൻ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഉണ്ടാകും. സത്യസന്ധമായി പറഞ്ഞാൽ ആരെയും സ്വയമേ തെരഞ്ഞെടുക്കാൻ സാധിക്കില്ല. എല്ലാവരും അവരവരുടെ സ്ഥാനത്തിനായി പോരാടേണ്ടതുണ്ട്.

മുൻ നിരയിലായാലും താഴത്തെ നിരയിലായാലും സ്ഥാനത്തിനായി പോരാടേണ്ടത് എല്ലാ താരങ്ങൾക്കും ആവശ്യമാണ്. ഞങ്ങൾക്ക് മുന്നിൽ ധാരാളം പേരുകളുണ്ട്. ലോകകപ്പിനായുള്ള ശരിയായ കോമ്പിനേഷൻ ഏതാണെന്ന് തെരഞ്ഞെടുക്കണം. എന്നാൽ അതിന് മുൻപ് ഞങ്ങൾക്ക് മുന്നിൽ ഏഷ്യ കപ്പുണ്ട്, രോഹിത് ശർമ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.