ETV Bharat / sports

പാകിസ്ഥാനിലേക്കുള്ള യാത്ര; അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് ബിസിസിഐ പ്രസിഡന്‍റ്

അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യ കപ്പിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി

Asia cup 2023  Roger Binny  Asia cup 2023 India vs Pakistan  ബിസിസിഐ പ്രസിഡന്‍റ്  റോജര്‍ ബിന്നി  ഏഷ്യ കപ്പ് 2023  ഇന്ത്യ പാകിസ്ഥാന്‍ ഏഷ്യ കപ്പ് 2023
പാകിസ്ഥാനിലേക്കുള്ള യാത്ര; നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല, അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് ബിസിസിഐ പ്രസിഡന്‍റ്
author img

By

Published : Oct 20, 2022, 8:40 PM IST

ബെംഗളൂരു: പാകിസ്ഥാനില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പില്‍ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച വാക്‌വാദങ്ങളാണ് കായിക ലോകത്ത് ഇപ്പോള്‍ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്ന്. ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയില്‍ നടത്തണമെന്ന് ബിസിസിഐ സെക്രട്ടറി ആവശ്യപ്പെട്ടതിന് പിന്നാലെ, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കില്ലെന്ന് പാകിസ്ഥാനും നിലപാടറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ബിസിസിഐയ്‌ക്ക് സ്വന്തമായി ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി രംഗത്തെത്തിയത്.

ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് പോകണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാറാണ്. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പാകിസ്ഥാനിലേക്ക് പോകും. സ്വന്തമായൊരു നിലപാട് വിഷയത്തില്‍ കൈകൊള്ളാന്‍ ബിസിസിഐയ്‌ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകദിന ലോകകപ്പിന് മുന്നോടിയായി 2023 സെപ്‌റ്റംബറിലാണ് ഏഷ്യ കപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Also Read: 'ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ, ആഗ്രഹിക്കുന്നവർക്ക് വരാം'; പിസിബിക്ക് മറുപടിയുമായി അനുരാഗ് താക്കൂർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.