ETV Bharat / sports

കളമൊഴിഞ്ഞ് ദാദ; റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്

മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ എതിരില്ലാതെയാണ് റോജർ ബിന്നിയെ തെരഞ്ഞെടുത്തത്

റോജർ ബിന്നി  റോജർ ബിന്നി ബിസിസിഐ പ്രസിഡന്‍റ്  ഗാംഗുലിക്ക് പകരം റോജർ ബിന്നി  Roger Binny BCCI President  Roger Binny Succeeds Ganguly As BCCI President  Sourav Ganguly  ബിസിസിഐ പ്രസിഡന്‍റായി റോജർ ബിന്നി
ഗാംഗുലിക്ക് മടക്കം; റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്
author img

By

Published : Oct 18, 2022, 1:28 PM IST

മുംബൈ: മുൻ ഇന്ത്യൻ താരവും 1983 ലോകകപ്പ് നേടിയ ടീമിലെ അംഗവുമായ റോജർ ബിന്നിയെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്‍റെ 36-ാ മത് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് റോജർ ബിന്നിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. വിവാദങ്ങൾക്കൊടുവിൽ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് ബിന്നി പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുന്നത്.

കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരുന്ന ബിന്നി പുതിയ സ്ഥാനത്തേക്ക് നിയമിതനായതോടെ സംസ്ഥാന ബോഡിയിൽ നിന്ന് ഒഴിയും. 1983-ൽ ഇന്ത്യയുടെ ചരിത്രപരമായ ലോകകപ്പ് വിജയത്തിന്‍റെ ശിൽപികളിലൊരാളായിരുന്നു മീഡിയം പേസറായ ബിന്നി. ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് ബിന്നി വീഴ്ത്തിയത്. ആ ലോകകപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്‌ത്തിയതും ബിന്നിയായിരുന്നു.

1985-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോക സീരീസ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലും 17 വിക്കറ്റുകളുമായി അദ്ദേഹം ഈ നേട്ടം ആവര്‍ത്തിച്ചിരുന്നു. അതേസമയം വലിയ വിവാദങ്ങൾക്ക് വഴിവെച്ചുകൊണ്ടാണ് ഗാംഗുലി പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് പിടിയിറങ്ങുന്നത്. ഗാംഗുലിയെ രണ്ടാം വട്ടവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തത് ബിജെപിയിൽ ചേരാൻ വിസമ്മതിച്ചതിനാലാണെന്ന് ആരോപണവുമായി തൃണമൂൽ രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.