പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. പെർത്തിൽ ഓസ്‌ട്രേലിയയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ടെസ്റ്റ് മത്സരത്തിന്‍റെ മൂന്നാം ദിനത്തില്‍ ചാനല്‍ 7ന് വേണ്ടി കമന്‍ററി ചെയ്യുകയായിരുന്നു പോണ്ടിങ്. ഉച്ചഭക്ഷണ സമയത്താണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ദ ഡെയ്‌ലി ടെലിഗ്രാഫിനെ ഉദ്ധരിച്ച് ഫോക്‌സ്‌പോർട്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.
അസ്വസ്ഥത അനുഭവപ്പെട്ട പോണ്ടിങ്ങിനെ ഹൃദയത്തിന്‍റെ മുൻകരുതൽ പരിശോധനകൾക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'സുഖമില്ലാത്തതിനാല്‍ മത്സരത്തിന്‍റെ ബാക്കി ഭാഗങ്ങളിൽ അദ്ദേഹം കമന്‍ററി നൽകില്ലെന്ന്' ചാനല്‍ 7 വക്താവ് പ്രതികരിച്ചതായി എസ്എംഎച്ച് റിപ്പോർട്ട് ചെയ്‌തു.