മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ 42-ാം പിറന്നാള്‍ ആണിന്ന്. ലോകമെമ്പാടുമുള്ള ആരാധകരും താരത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കുന്നുണ്ട്. ആരാധകര്‍ക്കൊപ്പം തന്നെ ബിസിസിഐയും പല ക്രിക്കറ്റ് താരങ്ങളും ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
2019ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണിക്ക് നിലവില്‍ കളിക്കുന്ന താരങ്ങള്‍ ഉള്‍പ്പടെയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ധോണിക്ക് ലഭിച്ചിരിക്കുന്ന ആശംസകളില്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ട്വീറ്റാണ്. ഇന്ത്യന്‍ ടീമില്‍ ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളാണ്.
-
My go to man since 2009 to till date and forever. Wishing you a very happy birthday mahi bhai.🎂see u soon in yellow💛 #respect pic.twitter.com/xuHcb0x4lS
— Ravindrasinh jadeja (@imjadeja) July 7, 2023 " class="align-text-top noRightClick twitterSection" data="
">My go to man since 2009 to till date and forever. Wishing you a very happy birthday mahi bhai.🎂see u soon in yellow💛 #respect pic.twitter.com/xuHcb0x4lS
— Ravindrasinh jadeja (@imjadeja) July 7, 2023My go to man since 2009 to till date and forever. Wishing you a very happy birthday mahi bhai.🎂see u soon in yellow💛 #respect pic.twitter.com/xuHcb0x4lS
— Ravindrasinh jadeja (@imjadeja) July 7, 2023
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. അടുത്തിടെ കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ എംഎസ് ധോണിക്ക് കീഴില്‍ അഞ്ചാം കിരീടം നേടിയിരുന്നു. അന്ന്, ഫൈനലില്‍ രവീന്ദ്ര ജഡേജയുടെ മിന്നല്‍ ബാറ്റിങ്ങാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. ഈ നേട്ടത്തോടെ ഐപിഎല്ലില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ റെക്കോഡിനൊപ്പമെത്താനും ചെന്നൈക്കായി.
-
Happy birthday to my big brother @msdhoni ! 🎉 From sharing the pitch to sharing our dreams, the bond that we've created is unbreakable. Your strength, both as a leader and as a friend, has been my guiding light. May the year ahead bring you joy, success, and good health. Keep… pic.twitter.com/0RJXCKEz7B
— Suresh Raina🇮🇳 (@ImRaina) July 6, 2023 " class="align-text-top noRightClick twitterSection" data="
">Happy birthday to my big brother @msdhoni ! 🎉 From sharing the pitch to sharing our dreams, the bond that we've created is unbreakable. Your strength, both as a leader and as a friend, has been my guiding light. May the year ahead bring you joy, success, and good health. Keep… pic.twitter.com/0RJXCKEz7B
— Suresh Raina🇮🇳 (@ImRaina) July 6, 2023Happy birthday to my big brother @msdhoni ! 🎉 From sharing the pitch to sharing our dreams, the bond that we've created is unbreakable. Your strength, both as a leader and as a friend, has been my guiding light. May the year ahead bring you joy, success, and good health. Keep… pic.twitter.com/0RJXCKEz7B
— Suresh Raina🇮🇳 (@ImRaina) July 6, 2023
ആ മത്സരത്തിന് ശേഷമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് രവീന്ദ്ര ജഡേജ എംഎസ് ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. '2009 മുതല്‍ ഇന്നുവരെ എനിക്കൊപ്പമുള്ള മഹി ഭായിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മഞ്ഞ ജഴ്‌സിയില്‍ വീണ്ടും നമ്മള്‍ കണ്ടുമുട്ടും' ജഡേജ ട്വീറ്റ് ചെയ്‌തു.
Also Read : 'ക്യാപ്‌റ്റന്‍ കൂള്‍' എംഎസ് ധോണി; ആരാധകരുടെ പ്രിയപ്പെട്ട തലയ്‌ക്ക് ഇന്ന് പിറന്നാള്‍
ഐപിഎല്‍ പതിനാറാം പതിപ്പിനിടെ എംഎസ് ധോണിയും രവീന്ദ്ര ജഡേയും തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ല എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരം പ്രചരണങ്ങള്‍ക്ക് അധികം ആയുസ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഐപിഎല്‍ ഫൈനല്‍ മത്സരം അവസാനിച്ച ഘട്ടത്തില്‍ തന്നെ ഇതേകുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ആരാധകര്‍ക്ക് മറുപടിയും ലഭിച്ചു.
ഫൈനലിലെ വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷം ചെന്നൈ ഡഗൗട്ടിലേക്ക് ഓടിയെത്തിയ രവീന്ദ്ര ജഡേജയെ വികാരാധീനനായി എംഎസ് ധോണി എടുത്തുയര്‍ത്തി വിജയം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്ന് വ്യാപകമായാണ് പ്രചരിക്കപ്പെട്ടത്. ഇതിന് പിന്നാലെ ഈ കിരീടം ധോണിക്ക് സമര്‍പ്പിച്ചുകൊണ്ട് ജഡേജയും രംഗത്തെത്തിയിരുന്നു. ഇതോടെയാണ്, ഇവര്‍ രണ്ട് പേരുടെയും സൗഹൃദത്തിന് നേരെ ഉയര്‍ന്ന ചോദ്യങ്ങളുടെ മുനയൊടിഞ്ഞത്.
ഇന്ത്യയുടെ മുന്‍ താരം സുരേഷ് റെയ്‌നയും എംഎസ് ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. സഹോദരന് ജന്മദിനാശംസകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് റെയ്‌ന ധോണിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. സുഹൃത്തായും, ഒരു ക്യാപ്‌റ്റനായും പല കാര്യങ്ങളും തനിക്കൊരു വഴികാട്ടിയായിരുന്നു ധോണിയെന്നും ചിന്നത്തല അഭിപ്രായപ്പെട്ടു.
ഇരുവരും തമ്മിലുള്ള ബോണ്ട് വ്യക്തമാക്കുന്ന ഒരു വീഡിയോയും റെയ്‌ന പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ധോണിക്കൊപ്പം ആദ്യ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ചെന്നൈക്ക് വേണ്ടിയാണ് റെയ്‌നയും കളിച്ചിട്ടുള്ളത്.