മുംബൈ : രഞ്ജി ട്രോഫി ക്രിക്കറ്റ് കലാശപ്പോരാട്ടത്തിൽ മുംബൈ മധ്യപ്രദേശിനെ നേരിടും. ബംഗാളിനെതിരെ 174 റണ്‍സിന്‍റെ തകർപ്പൻ ജയത്തോടെയാണ് ഫൈനലിലെത്തിയത്. മധ്യപ്രദേശിന്‍റെ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗാൾ അഞ്ചാം ദിനം 175 റണ്‍സിന് പുറത്തായി.
96-4 എന്ന സ്‌കോറില്‍ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ബംഗാളില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളൊന്നും ഉണ്ടായില്ല. 78 റൺസെടുത്ത നായകൻ അഭിമന്യു ഈശ്വരന്‍ മാത്രമാണ് പൊരുതി നോക്കിയത്. എട്ട് റണ്‍സെടുത്ത അനുസ്‌തൂപ് മജൂംദാര്‍ തുടക്കത്തിലേ മടങ്ങിയതോടെ ബംഗാൾ പ്രതിരോധത്തിലായി. ആദ്യ ഇന്നിങ്‌സിൽ ബംഗാളിനായി സെഞ്ച്വറി നേടിയ ഷഹബാസ് നായകനുമൊത്ത് സ്‌കോർ ചലിപ്പിച്ചു. എന്നാൽ കാര്‍ത്തികേയന്‍റെ പന്തിൽ അഭിമന്യു മടങ്ങിയതോടെ ബംഗാള്‍ എളുപ്പത്തില്‍ കീഴടങ്ങി. അഞ്ച് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ ആണ് ബംഗാളിനെ എറിഞ്ഞിട്ടത്.
-
A fine all-round bowling display from Madhya Pradesh helped them complete a 174-run win over Bengal on Day 5 of the @Paytm #RanjiTrophy #SF1 & secure a place in the #Final. 👏 👏 #BENvMP
— BCCI Domestic (@BCCIdomestic) June 18, 2022 " class="align-text-top noRightClick twitterSection" data="
Watch the highlights 🎥 🔽https://t.co/R9isgIJcDQ pic.twitter.com/7R3192utoV
">A fine all-round bowling display from Madhya Pradesh helped them complete a 174-run win over Bengal on Day 5 of the @Paytm #RanjiTrophy #SF1 & secure a place in the #Final. 👏 👏 #BENvMP
— BCCI Domestic (@BCCIdomestic) June 18, 2022
Watch the highlights 🎥 🔽https://t.co/R9isgIJcDQ pic.twitter.com/7R3192utoVA fine all-round bowling display from Madhya Pradesh helped them complete a 174-run win over Bengal on Day 5 of the @Paytm #RanjiTrophy #SF1 & secure a place in the #Final. 👏 👏 #BENvMP
— BCCI Domestic (@BCCIdomestic) June 18, 2022
Watch the highlights 🎥 🔽https://t.co/R9isgIJcDQ pic.twitter.com/7R3192utoV
ആദ്യ ഇന്നിങ്സിൽ ഹിമാന്‍ഷു മന്ത്രിയുടെ സെഞ്ചുറിയുടെയും അക്ഷത് രഘുവംശിയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 341 റണ്‍സടിച്ച ബംഗാളിന് മറുപടിയായി മനോജ് തിവാരിയുടെയും ഷഹബാസ് അഹമ്മദിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ബംഗാള്‍ 273 റണ്‍സടിച്ചു.
68 റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സില്‍ ആദിത്യ ശ്രീവാസ്‌തവയുടെയും(82), രജത് പാട്ടീദാറിന്‍റെയും(79) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 281 റണ്‍സടിച്ച് ബഗാളിന് 350 റണ്‍സ് വിജലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു.
മുംബൈയ്‌ക്ക് 47-ാം ഫൈനൽ: മറ്റൊരു സെമി പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡിന്‍റെ കരുത്തിലാണ് മുംബൈ ഫൈനലിലെത്തിയത്. മുംബൈയുടെ 47-ാമത് രഞ്ജി ഫൈനല്‍ പ്രവേശനമാണിത്. ഇതില്‍ 41 തവണയും മുംബൈ കിരീടം നേടി.
-
Mumbai advanced to the @Paytm #RanjiTrophy #Final on the basis of the first-innings lead after their #SF2 clash against Uttar Pradesh ended in a draw. 👏 👏 #MUMvUP
— BCCI Domestic (@BCCIdomestic) June 18, 2022 " class="align-text-top noRightClick twitterSection" data="
Watch the Day 5 highlights 🎥 🔽https://t.co/ppa3dcAx0R pic.twitter.com/NBspfo3HSR
">Mumbai advanced to the @Paytm #RanjiTrophy #Final on the basis of the first-innings lead after their #SF2 clash against Uttar Pradesh ended in a draw. 👏 👏 #MUMvUP
— BCCI Domestic (@BCCIdomestic) June 18, 2022
Watch the Day 5 highlights 🎥 🔽https://t.co/ppa3dcAx0R pic.twitter.com/NBspfo3HSRMumbai advanced to the @Paytm #RanjiTrophy #Final on the basis of the first-innings lead after their #SF2 clash against Uttar Pradesh ended in a draw. 👏 👏 #MUMvUP
— BCCI Domestic (@BCCIdomestic) June 18, 2022
Watch the Day 5 highlights 🎥 🔽https://t.co/ppa3dcAx0R pic.twitter.com/NBspfo3HSR
ആദ്യ ഇന്നിങ്‌സില്‍ 393 റണ്‍സടിച്ച മുംബൈക്ക് മറുപടിയായി ഉത്തര്‍പ്രദേശിന് 180 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ ബാറ്റിംഗിന് വിടാതെ അടിച്ചുതകര്‍ത്ത മുംബൈ യശസ്വി ജയ്‌സ്വാളിന്‍റെയും അര്‍മാന്‍ ജാഫറിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 533 റണ്‍സെടുത്ത് നില്‍ക്കെ ഇരു ടീമുകളും സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.