ETV Bharat / sports

ഇംഗ്ലണ്ടോ പാകിസ്ഥാനോ?; ടി20 ലോകകപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം - Jos Buttler

ടി20 ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇംഗ്ലണ്ടും പാകിസ്ഥാനും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്.

Pakistan vs England  Pak vs Eng T20 World Cup Final  T20 World Cup 2022  When And Where To Watch Pak vs Eng Final  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2022  പാക്കിസ്ഥാൻ vs ഇംഗ്ലണ്ട്  ബാബർ അസം  ജോസ് ബട്‌ലർ  Babar Azam  Jos Buttler  പാക്കിസ്ഥാൻ vs ഇംഗ്ലണ്ട് ഫൈനല്‍ എവിടെ കാണാം
ഇംഗ്ലണ്ടോ പാകിസ്ഥാനോ?; ടി20 ലോകകപ്പ് ചാമ്പ്യന്മാരെ ഇന്നറിയാം
author img

By

Published : Nov 13, 2022, 9:48 AM IST

മെൽബൺ: ടി20 ലോകകപ്പിന്‍റെ ഫൈനലിൽ പാകിസ്ഥാൻ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. 1992ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേവേദിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം ചൂടാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു.

30 വർഷങ്ങള്‍ക്കിപ്പുറം ചരിത്രം ആവര്‍ത്തിക്കാന്‍ പാക് പടയിറങ്ങുമ്പോള്‍ കണക്ക് തീര്‍ക്കാനാവും ഇംഗ്ലണ്ടിന്‍റെ ശ്രമം. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കലാശപ്പോരിന് യോഗ്യത നേടിയത്. രണ്ടാം സെമിയില്‍ ഇന്ത്യ അപ്രസക്തമാക്കിയാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം.

ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ തങ്ങളുടെ മൂന്നാം ഫൈനലിനിറങ്ങുന്ന ഇരുകൂട്ടരും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്‌ക്കുന്നത്. നേരത്തെ 2009ല്‍ പാകിസ്ഥാന്‍ കിരീടം ചൂടിയപ്പോള്‍ 2010ലാണ് ഇംഗ്ലണ്ട് വിജയികളായത്. മെല്‍ബണില്‍ ഇത്തവണ ആര് കിരീടമുയര്‍ത്തുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

കാലാവസ്ഥ: മത്സരത്തിന് കനത്ത മഴ ഭീഷണിയുണ്ട്. മെൽബണിൽ ഞായറാഴ്‌ച മഴയ്ക്ക് 100 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. റിസർവ് ദിനമായ തിങ്കളാഴ്‌ചയും കാലാവസ്ഥ പ്രതികൂലമാണ്. രണ്ടു ദിവസവും മത്സരം നടത്താനായില്ലെങ്കില്‍ ഇരുടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

എവിടെ കാണാം: പാകിസ്ഥാൻ vs ഇംഗ്ലണ്ട് ടി20 ലോകകപ്പ് ഫൈനൽ സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.

പിച്ച് റിപ്പോര്‍ട്ട്: തുടക്കം മുതല്‍ പേസര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ ബാറ്റിങ് ദുഷ്‌കരമാവാൻ സാധ്യത. സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയില്ലാത്ത പിച്ചാണിത്. ശരാശരി 160 റണ്‍സാണ് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയശതമാനം കൂടുതല്‍.

പാകിസ്ഥാൻ സ്‌ക്വാഡ്: ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഹൈദർ അലി, ഖുശ്‌ദിൽ ഷാ, ഷാൻ മസൂദ്, മുഹമ്മദ് ഹാരിസ്, ഇഫ്‌തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് റിസ്‌വാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്നൈൻ, നസീം ഷാ, ഷഹീൻ അഫ്രീദി.

ഇംഗ്ലണ്ട് സ്‌ക്വാഡ് : ജോസ് ബട്‌ലർ (ക്യാപ്റ്റൻ), അലക്‌സ് ഹെയ്‌ൽസ്, ഫിൽ സാൾട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റൺ, ആദിൽ റഷീദ്, ബെൻ സ്റ്റോക്‌സ്, മൊയീൻ അലി, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ക്രിസ് ജോർദാൻ, ഡേവിഡ് മലാൻ, സാം കറൻ, മാർക്ക് വുഡ്, ടൈമൽ മിൽസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.