ETV Bharat / sports

പ്രായത്തട്ടിപ്പ്: U-13, U-16 ടൂർണമെന്‍റുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർത്തി - പാകിസ്ഥാൻ U-13, U-16 ടൂർണമെന്‍റുകളില്‍ പ്രായത്തട്ടിപ്പ്

സിസ്റ്റത്തിലെ പിഴവുകൾ മുതലെടുത്ത് അര്‍ഹരായവരുടെ അവസരം തട്ടിയെടുക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് പിസിബി.

Pakistan Cricket Board suspends U-13, U-16 tournaments  age fraud in Pakistan U-13, U-16 tournaments  പാകിസ്ഥാൻ U-13, U-16 ടൂർണമെന്‍റുകളില്‍ പ്രായത്തട്ടിപ്പ്  പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
പ്രായത്തട്ടിപ്പ്: U-13, U-16 ടൂർണമെന്‍റുകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർത്തിവച്ചു
author img

By

Published : Jan 18, 2022, 9:59 AM IST

കറാച്ചി: പ്രായത്തട്ടിപ്പ് കണ്ടെത്തിയതോടെ അണ്ടര്‍-13, അണ്ടര്‍ 16 വണ്‍ ഡേ ടൂര്‍ണമെന്‍റ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ( പിസിബി) നിർത്തിവച്ചു. പ്രായം കൂടിയ ചിലര്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യഥാക്രമം കറാച്ചിയിലും മുള്‍ട്ടാനിലുമായി നടന്നിരുന്ന മത്സങ്ങള്‍ നിര്‍ത്തിവെച്ചത്.

കളിക്കാരുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി മൂന്നാം ഘട്ടമെന്ന നിലയ്‌ക്ക് അസ്ഥി പരിശോധന നടത്താനാണ് പിസിബി തീരുമാനിച്ചിരിക്കുന്നത്. തുടർന്ന് രണ്ട് ടൂർണമെന്‍റുകളും ആദ്യം മുതൽ അടുത്ത ആഴ്ച ആരംഭിക്കും.

ഓരോ ക്രിക്കറ്റ് അസോസിയേഷനും രണ്ട് ടീമുകളെ വീതം ഫീൽഡ് ചെയ്ത മുള്‍ട്ടാനില്‍ 150 താരങ്ങളാണ് പരിശോധനയ്‌ക്ക് വിധേയരാവുകയെന്ന് പിസിബി അറിയിച്ചു.

also read: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: തുടക്കം ഗംഭീരമാക്കി ബാര്‍ട്ടിയും ഒസാക്കയും

സിസ്റ്റത്തിലെ പിഴവുകൾ മുതലെടുത്ത് അര്‍ഹരായവരുടെ അവസരം തട്ടിയെടുക്കുന്ന ഇത്തരം പ്രവണതകള്‍ അംഗീകരിക്കില്ലെന്ന് പിസിബി ഹൈ പെര്‍ഫോമന്‍സ് ഡയറക്‌ടര്‍ നദീം ഖാന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.