ETV Bharat / sports

PAK vs AFG: രണ്ടാം ടി20യിലും വിജയം; പാകിസ്ഥാനെതിരെ പരമ്പര, അഫ്‌ഗാനിസ്ഥാന് ചരിത്ര നേട്ടം

author img

By

Published : Mar 27, 2023, 11:33 AM IST

പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ അഫ്‌ഗാനിസ്ഥാന് ഏഴ്‌ വിക്കറ്റ് വിജയം. 44 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസ് ആണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍.

afghanistan vs pakistan 2nd T20 highlights  afghanistan vs pakistan highlights  afghanistan  pakistan  afghanistan t20 series win against pakistan  mohammad nabi  മുഹമ്മദ് നബി  PAK vs AFG  അഫ്‌ഗാനിസ്ഥാന്‍  പാകിസ്ഥാന്‍  റഹ്‌മാനുള്ള ഗുര്‍ബാസ്  rahmanullah gurbaz
പാകിസ്ഥാനെതിരെ പരമ്പര, അഫ്‌ഗാനിസ്ഥാന് ചരിത്ര നേട്ടം

ഷാര്‍ജ: ചരിത്രത്തിലാദ്യമായി പാകിസ്ഥാനെതിരെ ടി20 പരമ്പര സ്വന്തമാക്കി അഫ്‌ഗാനിസ്ഥാന്‍. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് ടി20കളും വിജയിച്ചാണ് ഒരു കളി ബാക്കി നില്‍ക്കെ തന്നെ അഫ്‌ഗാനിസ്ഥാന്‍ പരമ്പര പിടിച്ചത്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴ്‌ വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമാണ് അഫ്‌ഗാന്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ 19.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 133 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. 49 പന്തില്‍ 44 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് അഫ്‌ഗാന്‍റെ ടോപ് സ്‌കോറര്‍.

പതിഞ്ഞ തുടക്കമായിരുന്നു അഫ്‌ഗാന് ലഭിച്ചത്. ബാറ്റിങ് പ്രയാസമായ പിച്ചില്‍ നാലാം ഓവറിന്‍റെ അവസാന പന്തില്‍ സംഘത്തിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. ഒമ്പത് പന്തില്‍ ഏഴ്‌ റണ്‍സെടുത്ത ഉസ്മാന്‍ ഗനിയെ ബൗള്‍ഡാക്കി സമന്‍ ഖാനാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഒന്നിച്ച ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് സംഘത്തെ മുന്നേട്ട് നയിച്ചു.

പ്രതിരോധത്തിലൂന്നി ഇരുവരും കളിച്ചതോടെ ഇന്നിങ്‌സിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല. 16ാം ഓവറിന്‍റെ മൂന്നാം പന്തില്‍ റഹ്‌മാനുല്ല ഗുര്‍ബാസ് റണ്ണൗട്ടായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 86 റണ്‍സായിരുന്നു ഈ സമയം അഫ്‌ഗാന്‍റെ ടോട്ടലില്‍ ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

18ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഇബ്രാഹിം സദ്രാനും പുറത്തായി. 40 പന്തില്‍ 38 റണ്‍സായിരുന്നു താരത്തിന് നേടാന്‍ കഴിഞ്ഞത്. ഈ സമയം 102 റണ്‍സായിരുന്നു അഫ്‌ഗാന് നേടാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ മുഹമ്മദ് നബിയും നജീബുല്ല സദ്രാനും ചേര്‍ന്നാണ് അഫ്‌ഗാന് വിജയം ഒരുക്കിയത്.

അവസാന രണ്ട് ഓവറില്‍ അഫ്ഗാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 22 റണ്‍സാണ്. നസീം ഷാ എറിഞ്ഞ 19ാം ഓവല്‍ 17 റണ്‍സ് പിറന്നതോടെയാണ് കളി തിരിഞ്ഞത്. നസീം ഷായുടെ ആദ്യ പന്തില്‍ തന്നെ സ്‌ട്രൈക്കിലുണ്ടായിരുന്ന മുഹമ്മദ് നബി സിക്‌സ് അടിച്ചു. രണ്ടും മൂന്നും പന്തുകളില്‍ സിംഗിള്‍ കണ്ടെത്തിയ അഫ്‌ഗാന്‍ താരങ്ങള്‍ നാലാം പന്തില്‍ രണ്ട് റണ്‍സും ഓടിയെത്തു. അഞ്ചാം പന്തില്‍ വീണ്ടും സിംഗിള്‍. അവസാന പന്ത് നേരിട്ട നജീബുള്ള സദ്രാനും സിക്‌സ് കണ്ടെത്തുകയായിരുന്നു.

ഇതോടെ അവസാന ഓവറില്‍ വിജയത്തിനായി വേണ്ടത് അഞ്ച് റണ്‍സായി. സമന്‍ ഖാന്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് നബിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നുള്ള മൂന്ന് പന്തുകളില്‍ സിംഗില്‍. ഒടുവില്‍ അവസാന രണ്ട് പന്തില്‍ അഫ്‌ഗാന് വിജയത്തിനായി വേണ്ടത് രണ്ട് റണ്‍സ്. സമന്‍ ഖാന്‍റെ അഞ്ചാം പന്തില്‍ നജീബുള്ള ബൗണ്ടറി കണ്ടെത്തിയതോടെ ഒരു പന്ത് ബാക്കി നില്‍ക്കെ വിജയം ഉറപ്പിക്കാന്‍ അഫ്‌ഗാന് കഴിഞ്ഞു.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാനെ അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ഇമദ് വസിമാണ് 100 കടത്തിയത്. 57 പന്തില്‍ 64 റണ്‍സാണ് താരം നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് വസിമിന്‍റെ ഇന്നിങ്‌സ്. 25 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷദാബ് ഖാനും നിര്‍ണായമായി.

സയിം അയൂബ് (2 പന്തില്‍ 0), മുഹമ്മദ് ഹാരിസ് (9 പന്തില്‍ 15), അബ്ദുള്ള ഷെഫീഖ് (1 പന്തില്‍ 0), തയ്യിബ് താഹിര്‍ (23 പന്തില്‍ 13), അസം ഖാന്‍ (4 പന്തില്‍ 1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഫ്‌ഗാനിസ്ഥാനായി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങിയ ഫസല്‍ഹഖ് ഫാറൂഖി രണ്ട് വിക്കറ്റുകള്‍ നേടി.

ALSO READ: പ്രഥമ കിരീടത്തിൽ മുത്തമിട്ട് മുംബൈയുടെ പെണ്‍പട; ഡൽഹിക്കെതിരെ 7 വിക്കറ്റ് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.