ETV Bharat / sports

ODI World Cup | ലോകകപ്പിന്‍റെ പുതിയ ഷെഡ്യൂളില്‍ ഇന്ത്യയുടെ രണ്ട് മത്സരങ്ങളില്‍ മാറ്റം - ഐസിസി

ഏകദിന ലോകകപ്പിലെ (ODI World Cup) ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14-ന് അഹമ്മദാബാദില്‍ നടക്കുന്ന് ഐസിസി.

ODI World Cup fixtures  India v Pakistan  India v Pakistan match date  ICC  ഇന്ത്യ vs പാകിസ്ഥാന്‍  ഏകദിന ലോകകപ്പ് ഷെഡ്യൂള്‍  ഐസിസി  ഏകദിന ലോകകപ്പ് ഫിക്‌സ്‌ചര്‍
ഇന്ത്യയുടെ രണ്ട് മത്സരങ്ങളില്‍ മാറ്റം
author img

By

Published : Aug 9, 2023, 7:03 PM IST

ദുബായ്‌: ഏകദിന ലോകകപ്പിന്‍റെ പുതുക്കിയ ഷെഡ്യൂള്‍ ഐസിസി പുറത്ത് വിട്ടു. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 14-ലേക്ക് മാറ്റിയതിന് പുറമെ മറ്റ് എട്ട് മത്സരങ്ങളുടെ തീയതികള്‍ കൂടി പുനക്രമീകരിച്ചിട്ടുണ്ട്. ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരവും ഇക്കൂട്ടത്തിലുണ്ട്. നേരത്ത നവംബര്‍ 11-ന് നിശ്ചയിച്ചിരുന്ന മത്സരം 12-ാം തീയതിയിലേക്കാണ് മാറ്റിയത്.

സുരക്ഷ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദില്‍ നടക്കാനിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഒരു ദിവസം മുന്നെ നടക്കുന്നത്. ഗുജറാത്തില്‍ നവരാത്രി ആഘോഷങ്ങളുടെ തുടക്കമായതിനാല്‍ പ്രസ്‌തുത തീയതിയില്‍ മത്സരം നടത്തുന്നതില്‍ സുരക്ഷ ഏജന്‍സികള്‍ ആശങ്ക അറിയിച്ചിരുന്നു. പിന്നീട് ചില ഐസിസി അംഗങ്ങള്‍ തങ്ങളുടെ മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള കൂട്ടാനും കുറയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നതായി ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യ-പാക് മത്സരത്തിന്‍റെ തീയതി മാറിയതിന്‍റെ തൽഫലമായി, ഡല്‍ഹിയില്‍ ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള മത്സരം നേരത്തെ നിശ്ചയിച്ചതിലും 24 മണിക്കൂര്‍ വൈകി ഒക്ടോബർ 15-ാണ് നടക്കുക. ഹൈദരാബാദിൽ ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്‍റെ മത്സരം ഒക്ടോബർ 12-ല്‍ നിന്നും രണ്ട് ദിവസം മുമ്പ് 10-ലേക്ക് മാറ്റിയിട്ടുണ്ട്.

ലക്‌നൗവിൽ 12-ന് നിശ്ചയിച്ചിരുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം 13-ലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈയില്‍ ഒക്‌ടോബര്‍ 14-ന് ഡേ മത്സരമായി നിശ്ചയിച്ചിരുന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് പോര് 13-ലേക്ക് തീയതി മാറ്റുകയും ഡേ-നൈറ്റ് മത്സരമായി നടത്താനുമാണ് പുതിയ തീരുമാനം.

ടൂര്‍ണമെന്‍റിലെ ആദ്യ ഘട്ടത്തില്‍ ധര്‍മ്മശാലയില്‍ ഡേ മത്സരമായി (10.30ന് തുടങ്ങുന്ന) നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലണ്ട്-ബംഗ്ലാദേശ് പോര് ഡേ-നൈറ്റ് ആക്കിയിട്ടുണ്ടെന്നും ഐസിസി അറിയിച്ചു. കൂടാതെ ലീഗ് ഘട്ടത്തിന്‍റെ അവസാനത്തിലെ ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരം ഉള്‍പ്പെടെ മൂന്ന് മാറ്റങ്ങളും ഐസിസി വരുത്തിയിട്ടുണ്ട്. നവംബര്‍ 12 നിശ്ചയിച്ചിരുന്ന ഇംഗ്ലണ്ട്- പാകിസ്ഥാന്‍, ഓസ്‌ട്രേലിയ- ബംഗ്ലാദേശ് മത്സരം 11-ാം തീയതിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ഓസ്‌ട്രേലിയ -ബംഗ്ലാദേശ് മത്സരം പൂനെയില്‍ രാവിലെ പത്തരയ്‌ക്കും ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മത്സരം കൊല്‍ക്കത്തയില്‍ ഉച്ചയ്‌ക്ക് രണ്ട് മണിക്കുമാണ് നടക്കുക.

മത്സരങ്ങളുടെ പുതിയ തീയതി

  • ഇംഗ്ലണ്ട്- ബംഗ്ലാദേശ് , ഒക്‌ടോബര്‍ 10
  • പാകിസ്ഥാന്‍- ശ്രീലങ്ക, ഒക്‌ടോബര്‍ 10
  • ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക , ഒക്‌ടോബര്‍ 12
  • ന്യൂസിലന്‍ഡ്- ബാംഗ്ലാദേശ്, ഒക്‌ടോബര്‍ 13
  • ഇന്ത്യ- പാകിസ്ഥാന്‍, ഒക്‌ടോബര്‍ 14
  • ഇംഗ്ലണ്ട്- അഫ്‌ഗാനിസ്ഥാന്‍, ഒക്‌ടോബര്‍ 15
  • ഓസ്‌ട്രേലിയ- ബംഗ്ലാദേശ്, നവംബര്‍ 11
  • ഇംഗ്ലണ്ട്- പാകിസ്ഥാന്‍, നവംബര്‍ 11
  • ഇന്ത്യ-നെതര്‍ലന്‍ഡ്‌സ്, നവംബര്‍ 12

അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഏകദിന ലോകകപ്പ് നടക്കുക. അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ 10 വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. 10 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരയ്‌ക്കുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ ന്യൂസിലൻഡ്, പാകിസ്ഥാൻ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ എന്നീ ടീമുകൾക്ക് ടൂര്‍ണമെന്‍റിനായി നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ യോഗ്യത മത്സരം കളിച്ചാണെത്തുന്നത്.

ALSO READ: WI vs IND | 'ധോണി പോട്ടെ, സഞ്‌ജുവിനെയെങ്കിലും കണ്ട് പഠിക്കണം' ; ക്യാപ്റ്റന്‍ എങ്ങനെയാവണമെന്ന് ഹാര്‍ദിക്കിന് ക്ലാസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.