ETV Bharat / sports

ODI World Cup 2023 England Team : 'ഇരട്ട സമനില'യ്‌ക്കൊടുക്കം കൈവന്ന കിരീടം നിലനിര്‍ത്താന്‍ ഇംഗ്ലീഷ് പട ; കന്നിയങ്കം കഴിഞ്ഞ ഫൈനലിലെ എതിരാളികളോട്

England Team In ICC ODI World Cup: ഏകദിന ലോകപ്പ് 2023 : കിരീടം നില നിര്‍ത്താന്‍ നിലവിലെ ചാമ്പ്യന്മാര്‍

ODI World Cup 2023 England Team  England Cricket Team  ICC ODI WORLD CUP 2023  England Team In ICC ODI World Cup  England Team History In ICC ODI WC  ഏകദിന ലോകകപ്പ് 2023  ഐസിസി ഏകദിന ലോകകപ്പ്  ഇംഗ്ലണ്ടും ലോകകപ്പ് ചരിത്രവും  ഇംഗ്ലണ്ട് ക്രിക്കറ്റ്  ഐസിസി ലോകകപ്പ് 2023
ODI World Cup 2023 England Team
author img

By ETV Bharat Kerala Team

Published : Sep 24, 2023, 4:32 PM IST

ഇംഗ്ലണ്ട് ക്രിക്കറ്റിന്‍റെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പ് അവസാനിച്ച വര്‍ഷമായിരുന്നു 2019. ക്രിക്കറ്റ് ചരിത്രം പേറുന്ന ഇംഗ്ലണ്ടുകാര്‍ ഏകദിന ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട വര്‍ഷം. ഇക്കുറി മറ്റൊരു ലോകകപ്പിന് വേദിയാകാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായാണ് ഇംഗ്ലീഷ് പടയെത്തുന്നത്(ODI World Cup 2023 England Team).

2019ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍, ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ആ മത്സരം ഒരു കളിയാസ്വാദകനും അത്ര വേഗത്തിലൊന്നും മറക്കാന്‍ സാധിക്കുന്നതല്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെതിരെ ആദ്യം ഫീല്‍ഡാണ് ചെയ്‌തത്.

ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നേടിയത് എട്ടുവിക്കറ്റ് നഷ്‌ടത്തില്‍ 241 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ എളുപ്പമായിരുന്നില്ല ആതിഥേയര്‍ക്ക് കാര്യങ്ങള്‍. ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ അവരെ പിടിച്ചുനിര്‍ത്തി.

ODI World Cup 2023 England Team  England Cricket Team  ICC ODI WORLD CUP 2023  England Team In ICC ODI World Cup  England Team History In ICC ODI WC  ഏകദിന ലോകകപ്പ് 2023  ഐസിസി ഏകദിന ലോകകപ്പ്  ഇംഗ്ലണ്ടും ലോകകപ്പ് ചരിത്രവും  ഇംഗ്ലണ്ട് ക്രിക്കറ്റ്  ഐസിസി ലോകകപ്പ് 2023
ഏകദിന ലോകകപ്പ് 2019

മധ്യനിരയില്‍ ജോസ്‌ ബട്‌ലറിന്‍റെയും ബെന്‍ സ്റ്റോക്‌സിന്‍റെയും അര്‍ധസെഞ്ച്വറികള്‍ ഇംഗ്ലണ്ടിന് പുതുപ്രതീക്ഷകള്‍ സമ്മാനിച്ചു. അവസാന ഓവറുകളില്‍ വീണ്ടും കിവീസ് ബൗളര്‍മാര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ നിശ്ചിത ഓവറില്‍ മത്സരം സമനിലയില്‍ കലാശിച്ചു.

ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പോരാട്ടത്തില്‍ ലോര്‍ഡ്‌സില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്‌ത ബട്‌ലറും സ്റ്റോക്‌സും തന്നെ വീണ്ടും ക്രീസിലേക്കെത്തി. ഇരുവരും ട്രെന്‍റ് ബോള്‍ട്ടിന്‍റെ ഓവറില്‍ അടിച്ചെടുത്തത് 15 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡും നേടി 15 റണ്‍സ്. അങ്ങനെ രണ്ടുപ്രാവശ്യം സമനില വന്ന അത്യപൂര്‍വ മത്സരമായി അത്. എന്നാല്‍, മുന്‍പ് പലതവണ ഇംഗ്ലണ്ടിന്‍റെ കിരീടം തട്ടിത്തെറിപ്പിച്ച നിര്‍ഭാഗ്യം ഇക്കുറി കിവീസിനൊപ്പം പോയി. മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണത്തില്‍ ഒയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍...!

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

അന്ന് നേടിയ ആ കിരീടം നിലനിര്‍ത്തുക എന്ന വലിയ ലക്ഷ്യവുമായാണ് 2023ലെ ഏകദിന ലോകകപ്പിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഒക്‌ടോബര്‍ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് തന്നെയാണ് ത്രീ ലയണ്‍സിന്‍റെ എതിരാളികള്‍. കഴിഞ്ഞ ലോകകപ്പ് എവിടെ നിര്‍ത്തിയോ അവിടെ നിന്നും തന്നെ ഇക്കുറി തുടങ്ങണമെന്നുറപ്പിച്ച് ഇംഗ്ലണ്ട് വരുമ്പോള്‍ അവരുടെ കുതിപ്പിന് കരുത്ത് പകരാന്‍ ഇക്കുറിയും ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും ക്രിസ് വോക്‌സുമെല്ലാമുണ്ടാകും. ഇവര്‍ക്കൊപ്പം ഒരുപിടി യുവതാരങ്ങളും അണിനിരക്കുമ്പോള്‍ കിരീടം നിലനിര്‍ത്താനാകുമെന്ന് തന്നെയാണ് ഇംഗ്ലീഷ് പടയുടെ പ്രതീക്ഷയും.

ഇംഗ്ലണ്ടും ലോകകപ്പ് ചരിത്രവും : ഏകദിന ക്രിക്കറ്റ് രൂപം കൊണ്ട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു ചരിത്രത്തില്‍ ആദ്യമായി ലോകകപ്പ് നടന്നത്. വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്മാരായ ലോകകപ്പിന്‍റെ പ്രഥമ പതിപ്പില്‍ സെമി ഫൈനല്‍ വരെ ഇംഗ്ലണ്ടുമുണ്ടായിരുന്നു സ്വന്തം നാട്ടില്‍ പോരടിക്കാന്‍. ലീഡ്‌സില്‍ നടന്ന സെമി പോരാട്ടത്തില്‍ ചിരവൈരികളായ ഓസ്‌ട്രേലിയയായിരുന്നു ഇംഗ്ലീഷ് പടയെ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച് ഫൈനലിലേക്ക് കുതിച്ചത്.

1979- സെമി കടന്ന് ഇംഗ്ലണ്ട് ഫൈനലിലേക്ക്. അവിടെ കരുത്തരായ വിന്‍ഡീസിന് മുന്നില്‍ അവരുടെ കാലിടറി. 1983ലും സെമിയിലൊരു സ്ഥാനം പിടിക്കാന്‍ ഇംഗ്ലണ്ടിനായി. കപിലിന്‍റെ ചെകുത്താന്മാര്‍ക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് പോരാട്ടം അന്ന് അവസാനിച്ചത്.

ലോകകപ്പ് വേദി ആദ്യമായി ഇംഗ്ലണ്ടിന് പുറത്തേക്ക് എത്തിയ വര്‍ഷമായിരുന്നു 1987. ഇന്ത്യയും പാകിസ്ഥാനും സംയുക്തമായി ആതിഥേയത്വമരുളിയ ആ ലോകകപ്പില്‍ ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്നില്‍ ഇംഗ്ലണ്ടിന്‍റെ അടി തെറ്റി.

1992ല്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമായിരുന്നു ലോകകപ്പിന് വേദിയായത്. ഇംഗ്ലണ്ട് തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫൈനലില്‍. എന്നാല്‍, അവിടെ അവരുടെ കിരീട പ്രതീക്ഷകളെല്ലാം തകര്‍ന്നത് പാകിസ്ഥാന് മുന്നിലാണ്.

പിന്നെ ക്രിക്കറ്റ് ലോകം കണ്ടത് ഇംഗ്ലണ്ട് ഇല്ലാതെയുള്ള ലോകകപ്പ് സെമി, ഫൈനല്‍ പോരാട്ടങ്ങളായിരുന്നു. 1996ല്‍ ക്വാര്‍ട്ടറില്‍ വീണ ഇംഗ്ലണ്ടിന് 1999ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 2003ലും ഇത് തന്നെ ആവര്‍ത്തിച്ചു.

2007ല്‍ സൂപ്പര്‍ 8 കടക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചതുമില്ല. 2011ല്‍ അവരുടെ പോരാട്ടങ്ങള്‍ അവസാനിച്ചത് ക്വാര്‍ട്ടറിലാണ്. 2015ല്‍ ഒയിന്‍ മോര്‍ഗന് കീഴില്‍ ബംഗ്ലാദേശിനോട് ഉള്‍പ്പടെ തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പടിയിറക്കം.

ഓസ്‌ട്രേലിയ വേദിയായ ആ ലോകകപ്പില്‍ നയിച്ച നായകന് കീഴില്‍ തന്നെ അവര്‍ വീണ്ടും സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങി. ചരിത്രത്തില്‍ ഇംഗ്ലണ്ടിന്‍റെ നാലാം ഫൈനല്‍. അവിടെ, കാത്തിരിപ്പുകള്‍ എല്ലാം അവസാനിപ്പിച്ചുകൊണ്ട് അവര്‍ ആദ്യമായി വിശ്വകിരീടത്തില്‍ മുത്തവുമിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.