ETV Bharat / sports

കിവീസിനെതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്‌ജു എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ - റിഷഭ് പന്ത്

നാളെ (25.11.22) ഇന്ത്യന്‍ സമയം രാവിലെ ഏഴ്‌ മുതല്‍ ഓക്ക്‌ലന്‍ഡിലാണ് ആദ്യ ഏകദിന മത്സരം. ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക.

newzealand vs india first odi  newzealand vs india first odi preview  newzealand vs india  sanju samson  shikhar dhawan  NZvIND  ഇന്ത്യ  ന്യൂസിലന്‍ഡ്  ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന പരമ്പര  സഞ്‌ജു സാംസണ്‍  ശിഖര്‍ ധവാന്‍  റിഷഭ് പന്ത്  ഓക്ക്‌ലാന്‍ഡ്
കിവീസിനെതിരായ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്‌ജു എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
author img

By

Published : Nov 24, 2022, 12:54 PM IST

ഓക്ക്‌ലാന്‍ഡ്: ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തില്‍ കിവീസിനെതിരായ ഏകദിന മത്സരങ്ങള്‍ക്ക് ഇന്ത്യ നാളെ (25.11.22) ഇറങ്ങും. ഓക്ക്‌ലന്‍ഡില്‍ ഇന്ത്യന്‍ സമയം രാവിലെ ഏഴ് മുതലാണ് മത്സരം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധനവാന് കീഴിലാണ് ഇന്ത്യ കളിക്കുക.

നല്ല ക്രിക്കറ്റ് കളിക്കുക, പരമ്പര നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മത്സരത്തിന് മുന്നോടിയായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശിഖര്‍ ധവാന്‍ അഭിപ്രായപ്പെട്ടു. യുവതാരങ്ങള്‍ക്ക് ന്യൂസിലന്‍ഡില്‍ കളിക്കാന്‍ ലഭിച്ച അവസരം തങ്ങളുടെ കഴിവ് വെളിപ്പെടുത്താന്‍ കഴിയുന്നതായിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പരമ്പര സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ നടത്താനുള്ള അവസരം കൂടിയാണ് ഈ പരമ്പര. താരങ്ങളെല്ലാം തന്നെ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ലോകകപ്പ് ടീമില്‍ ആര്‍ക്കൊക്കെ എത്താനാകും എന്നതിനെ കുറിച്ച് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുക. ടി20 പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന സഞ്‌ജു സാംസണ്‍ ഏകദിനത്തിലുണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ടി20 മത്സരങ്ങളില്‍ നിന്ന് സഞ്‌ജുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പടെ നേരത്തെ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ സഞ്‌ജുവിന് അവസരം ലഭിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്‌ജുവിന് പുറമെ ശ്രേയസ് അയ്യര്‍, ശുഭ്‌മന്‍ ഗില്‍ തുടങ്ങിയ യുവതാരങ്ങളും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ അവസരം കാത്ത് നില്‍ക്കുന്നവരാണ്.

കാലാവസ്ഥ പ്രവചനം: പരമ്പരയില്‍ നേരത്തെ രണ്ട് ടി20 മത്സരങ്ങള്‍ മഴ തടസപ്പെടുത്തിയിരുന്നു. ഏകദിന മത്സരദിവസം ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മേഘാവൃതമായിരിക്കുമെങ്കിലും മഴ കളി തടസപ്പെടുത്താന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിച്ച് റിപ്പോര്‍ട്ട്: ബാറ്റര്‍മാര്‍ക്ക് പൊതുവെ അനുകൂലമായ സാഹചര്യമാണ് ഈഡന്‍ പാര്‍ക്കിലേത്. പേസ് ബോളര്‍മാര്‍ക്ക് പിച്ചില്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് മുന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മത്സരം പുരോഗമിക്കുന്തോറും പിച്ചിന്‍റെ സ്വഭാവത്തിലും മാറ്റം വരും. ഈ സാഹചര്യത്തില്‍ മത്സരത്തിന്‍റെ അവസാന സമയങ്ങളില്‍ സ്‌പിന്നര്‍മാര്‍ക്ക് കളിയില്‍ മികച്ച സ്വാധീനം ചെലുത്താന്‍ കഴിയും.

ഈഡന്‍ പാര്‍ക്കിലെ ഇന്ത്യന്‍ ചരിത്രം: ആകെ പത്ത് മത്സരങ്ങളാണ് ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ളത്. അതില്‍ നലെണ്ണത്തില്‍ ടീം ജയം പിടിച്ചപ്പോള്‍ അഞ്ചെണ്ണത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. അതേസമയം ഒരു മത്സരം ഫലങ്ങളില്ലാതെയാണ് അവസാനിച്ചത്.

കാണാം ലൈവായി: നവംബര്‍ 25ന് ഇന്ത്യന്‍ സമയം രാവിലെ ഏഴ് മുതല്‍ ആരംഭിക്കുന്ന മത്സരം ഡിഡി സ്‌പോര്‍ട്‌സ് ചാനലിലൂടെ ലൈവായി കാണാം. ഓൺലൈനില്‍ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയും മത്സരം വീക്ഷിക്കാം.

ഇന്ത്യന്‍ ടീം: ശിഖർ ധവാൻ (ക്യാപ്‌റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദർ, ശർദുൽ താക്കൂർ, ഷഹബാസ് അഹമ്മദ്, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്, ദീപക് ചാഹർ, കുൽദീപ് സെൻ, ഉമ്രാൻ മാലിക്

ന്യൂസിലന്‍ഡ് ടീം: കെയ്ൻ വില്യംസൺ (ക്യാപ്‌റ്റന്‍), ഫിൻ അലൻ, മൈക്കൽ ബ്രേസ്‌വെൽ, ഡേവൺ കോൺവെ, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ആദം മിൽനെ, ജിമ്മി നീഷാം, ഗ്ലെൻ ഫിലിപ്‌സ്, മിച്ചൽ സാന്‍റ്‌നര്‍, ടിം സൗത്തി, ടോം ലാതം (വിക്കറ്റ് കീപ്പര്‍), മാറ്റ് ഹെൻറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.