ദുബായ് : സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ടോസിന് തൊട്ടുമുൻപ് പാകിസ്ഥാൻ പര്യടനം റദ്ദാക്കിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ദുബായിൽ എത്തിച്ചേർന്നു. താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫുമടക്കം 34 അംഗ സംഘമാണ് ചാർട്ടേർഡ് വിമാനത്തിൽ ദുബായിലെത്തിയത്. ഇവിടെ 24 മണിക്കൂർ താരങ്ങൾ ഐസൊലേഷനിൽ കഴിയും.
അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിൽ ഉൾപ്പെടുന്ന 10 താരങ്ങൾ ഒഴികെയുള്ളവർ ഐസൊലേഷന് ശേഷം ന്യൂസിലാൻഡിലേക്ക് മടങ്ങും. അതേസമയം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് സുരക്ഷിതമായി പുറത്തുകടക്കാൻ സൗകര്യമൊരുക്കിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന് ന്യൂസിലാൻഡ് ക്രിക്കറ്റ് ബോര്‍ഡ് തലവൻ ഡേവിഡ് വൈറ്റ് നന്ദി അറിയിച്ചു.
-
The BLACKCAPS have arrived in Dubai after leaving Islamabad on a charter flight last night (New Zealand time).
— BLACKCAPS (@BLACKCAPS) September 18, 2021 " class="align-text-top noRightClick twitterSection" data="
The players and support staff are now settling into their Dubai hotel and undergoing a 24-hour self-isolation.
More information ⬇️https://t.co/ksZBWLGLrT pic.twitter.com/UBrwwiSQiR
">The BLACKCAPS have arrived in Dubai after leaving Islamabad on a charter flight last night (New Zealand time).
— BLACKCAPS (@BLACKCAPS) September 18, 2021
The players and support staff are now settling into their Dubai hotel and undergoing a 24-hour self-isolation.
More information ⬇️https://t.co/ksZBWLGLrT pic.twitter.com/UBrwwiSQiRThe BLACKCAPS have arrived in Dubai after leaving Islamabad on a charter flight last night (New Zealand time).
— BLACKCAPS (@BLACKCAPS) September 18, 2021
The players and support staff are now settling into their Dubai hotel and undergoing a 24-hour self-isolation.
More information ⬇️https://t.co/ksZBWLGLrT pic.twitter.com/UBrwwiSQiR
രണ്ട് പതിറ്റാണ്ട് പാകിസ്ഥാൻ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ശേഷം മത്സരത്തിനെത്തിയ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ആദ്യ മത്സരത്തിന്‍റെ ടോസിന് തൊട്ടുമുൻപാണ് പരമ്പരയിൽ നിന്ന് പിൻമാറിയത്. റാവൽപിണ്ടിയിൽ പാകിസ്ഥാനെതിരെ ഒന്നാം ഏകദിനത്തിന് ടോസ് ഇടാൻ മിനിട്ടുകള്‍ ശേഷിക്കെയാണ് പരമ്പരയിൽ നിന്ന് പിൻമാറിയതായി അറിയിച്ചത്.
ALSO READ: ടോസിന് തൊട്ട് മുൻപ് നാടകീയ നീക്കം ; പാക് പര്യടനത്തിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി
എന്നാൽ പാകിസ്ഥാനിൽ എന്തുതരം സുരക്ഷാ പ്രശ്‌നമാണ് ഉണ്ടായത് എന്നതിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ പാകിസ്ഥാനിലേക്ക് പോകുന്നതിൽ ഒരു വിഭാഗം ന്യൂസിലാൻഡ് താരങ്ങൾ ആശങ്കയറിയിച്ചിരുന്നു.
ബംഗ്ലാദേശ് പര്യടനത്തിന് താരങ്ങൾ തയ്യാറായിരുന്നെങ്കിലും അഫ്‌ഗാനിസ്ഥാന്‍റെ അയൽരാജ്യമായ പാകിസ്ഥാനിലേക്ക് പോകുന്നതിൽ താൽപര്യമുണ്ടായിരുന്നില്ല.