ETV Bharat / sports

Naseem Shah Ruled Out Of Asia Cup 2023 പാകിസ്ഥാനെ പരിക്ക് വലയ്‌ക്കുന്നു; പേസ് നിരയില്‍ വമ്പന്‍ മാറ്റം, നസീം ഷാ പുറത്ത്, റൗഫിന്‍റെ ഫിറ്റ്‌നസില്‍ ആശങ്ക

Naseem Shah replaced by Zaman Khan in Asia Cup 2023 Pakistan Squad : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബാക്കിയുള്ള മത്സരങ്ങളില്‍ നിന്നും പുറത്തായി പാകിസ്ഥാന്‍റെ യുവ പേസര്‍ നസീം ഷാ.

Naseem Shah ruled out of Asia Cup 2023  Naseem Shah replaced by Zaman Khan  Haris Rauf  Haris Rauf Injury  Asia Cup 2023 Pakistan Squad  നസീം ഷാ  നസീം ഷാ പരിക്ക്  Naseem Shah Injury  ഹാരിസ് റൗഫ്  പാകിസ്ഥാന്‍ vs ശ്രീലങ്ക  ഏഷ്യ കപ്പ് 2023
Naseem Shah ruled out of Asia Cup 2023
author img

By ETV Bharat Kerala Team

Published : Sep 13, 2023, 7:39 PM IST

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയായി താരങ്ങളുടെ പരിക്ക്. പരിക്കേറ്റ യുവ പേസര്‍ നസീം ഷാ (Naseem Shah) ടൂര്‍ണമെന്‍റില്‍ നിന്നും പുറത്ത് (Naseem Shah ruled out of Asia Cup 2023). സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തില്‍ 20-കാരന്‍റെ വലത് തോളിനായിരുന്നു പരിക്കേറ്റിരുന്നത്.

Naseem Shah ruled out of Asia Cup 2023  Naseem Shah replaced by Zaman Khan  Haris Rauf  Haris Rauf Injury  Asia Cup 2023 Pakistan Squad  നസീം ഷാ  നസീം ഷാ പരിക്ക്  Naseem Shah Injury  ഹാരിസ് റൗഫ്  പാകിസ്ഥാന്‍ vs ശ്രീലങ്ക  ഏഷ്യ കപ്പ് 2023
നസീം ഷാ

താരത്തിന് പകരക്കാരനായി വലങ്കയ്യന്‍ പേസര്‍ സമൻ ഖാനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു (Naseem Shah replaced by Zaman Khan in Asia Cup Pakistan Squad). 22-കാരനായ സമൻ ഖാന്‍ (Zaman Khan) പാകിസ്ഥാനായി ഏകദിന അരങ്ങേറ്റം നടത്താത്ത താരമാണ്.

ഇതേവരെ ആറ് ടി20 മത്സരങ്ങളില്‍ മാത്രമാണ് താരം പാകിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുള്ളത്. എന്നാല്‍ നസീം ഷായ്ക്ക് പകരക്കാരനായി നേരത്തെ തന്നെ ടീമിന്‍റെ ഭാഗമായ മുഹമ്മദ് വസീം ജൂനിയറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ഹാരിസ് റൗഫിന് പകരം ഷാനവാസ് ദഹാനി?: ഇന്ത്യയ്‌ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പേസര്‍ ഹാരിസ് റൗഫിന്‍റെ (Haris Rauf) ഫിറ്റ്‌നസില്‍ പുരോഗതിയുണ്ടെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സെപ്റ്റംബർ 14 വ്യാഴാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന സൂപ്പര്‍ ഫോറിലെ നിര്‍ണായക മത്സരത്തില്‍ ഹാരിസ് റൗഫ് കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിന്‍റെ ബാക്കപ്പ് എന്നോണം ഷാനവാസ് ദഹാനി കൊളംബോയില്‍ എത്തിയിട്ടുണ്ട്.

മഴയെത്തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി ആയിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യ ദിന മത്സരം ഉപേക്ഷിച്ചതിന് ശേഷമുള്ള രാത്രി ഹാരിസ് റൗഫിന് പേശി വലിവ് അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ടാം ദിനത്തില്‍ താരം കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. മുന്‍കരുതല്‍ നടപടിയെന്നോണമാണ് ഹാരിസ് റൗഫ് കളിക്കാതിരുന്നതെന്ന് പാകിസ്ഥാന്‍ ബോളിങ് കോച്ച് മോണി മോര്‍ക്കല്‍ പ്രതികരിച്ചിരുന്നു.

ALSO READ: Shubman Gill Rohit Sharma Virat Kohli ODI ranking| ഗില്ലിന് കരിയർ ബെസ്റ്റ്: ആദ്യ പത്തില്‍ രോഹിത്തും കോലിയുമുണ്ട്, 2019ന് ശേഷം ഇതാദ്യം

കാത്തിരിക്കുന്നത് ജീവന്‍ മരണപ്പോരാട്ടം: സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരം പകിസ്ഥാനും ശ്രീലങ്കയ്‌ക്കും ജീവന്‍ മരണപ്പോരാട്ടമാണ്. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോ വിജയമുള്ള ഇരു ടീമുകള്‍ക്ക് നിലവില്‍ രണ്ട് പോയിന്‍റ് വീതമാണുള്ളത്. തങ്ങളുടെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാനും ശ്രീലങ്കയും വിജയം പിടിച്ചിരുന്നു.

എന്നാല്‍ ഇന്ത്യയ്‌ക്ക് എതിരെ എത്തിയപ്പോള്‍ ഇരു ടീമുകളും തോല്‍വി വഴങ്ങി. ഇതോടെ വ്യാഴാഴ്‌ച വിജയിക്കുന്നവര്‍ക്ക് ഫൈനലിലേക്ക് മുന്നേറാം. നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഫൈനലുറപ്പിച്ചിട്ടുണ്ട്.

ALSO READ: Gautam Gambhir On Rohit Sharma : 'അന്നുതന്നെ അക്കാര്യം അറിയാമായിരുന്നു'; രോഹിത്തുമായുള്ള ആദ്യ കൂടിക്കാഴ്‌ചയുടെ ഓര്‍മ്മ പങ്കുവച്ച് ഗൗതം ഗംഭീര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.