ETV Bharat / sports

MS Dhoni | 'ഈ ദിവസം, ആ വര്‍ഷം...'; ഇന്ത്യന്‍ ജഴ്‌സിയില്‍ ഇതിഹാസനായകന്‍റെ അവസാന ഏകദിനം - ഇന്ത്യ vs ന്യൂസിലന്‍ഡ്

എംഎസ് ധോണി അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിലെ അവസാന മത്സരം കളിച്ച ദിവസം

MS DHONI  MS DHONI LAST ODI  MS DHONI FINAL ODI MATCH  ms dhoni played his last odi match  MS DHONI RETIREMENT  എംഎസ് ധോണി  എംഎസ് ധോണി അവസാന ഏകദിന മത്സരം  എംഎസ് ധോണി അവസാന ഏകദിന മത്സരം  എംഎസ് ധോണി 2019 ഏകദിന ലോകകപ്പ്  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സെമി ഫൈനല്‍
MS DHONI
author img

By

Published : Jul 9, 2023, 8:27 AM IST

Updated : Jul 9, 2023, 8:33 AM IST

എംഎസ് ധോണിയുടെ കരിയര്‍ ഇങ്ങനെയായിരിക്കും അവസാനിക്കുകയെന്ന് ആരും കരുതിയിരുന്നതല്ല. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 2004ല്‍ ബംഗ്ലാദേശിനെതിരെ റണ്‍ഔട്ടിലൂടെ തുടങ്ങിയ യാത്ര 15 വര്‍ഷത്തിനിപ്പുറം മറ്റൊരു റണ്‍ഔട്ടില്‍ അയാള്‍ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. പല പ്രവചനങ്ങളും കാറ്റില്‍ പറത്തി ഇന്ത്യയെ നേട്ടങ്ങളിലെത്തിച്ച നായകന്‍... പ്രഥമ ടി20 ലോകകപ്പില്‍ ഹര്‍ഭജന്‍ സിങ്ങിന് പകരം പുതുമുഖം ജൊഗീന്ദര്‍ ശര്‍മയ്‌ക്ക് പന്ത് നല്‍കിയ ക്യാപ്‌റ്റന്‍... അയാള്‍ അല്ലാതെ മറ്റാരും അന്ന് ഇങ്ങനെയൊരു തീരുമാനം ഒരുപക്ഷേ എടുത്തെന്ന് വന്നേക്കില്ല... 'ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരത്തിന് പാഡണിഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം പൂര്‍ത്തിയാകുന്നു...'

MS DHONI  MS DHONI LAST ODI  MS DHONI FINAL ODI MATCH  ms dhoni played his last odi match  MS DHONI RETIREMENT  എംഎസ് ധോണി  എംഎസ് ധോണി അവസാന ഏകദിന മത്സരം  എംഎസ് ധോണി അവസാന ഏകദിന മത്സരം  എംഎസ് ധോണി 2019 ഏകദിന ലോകകപ്പ്  ഇന്ത്യ vs ന്യൂസിലന്‍ഡ്  ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന ലോകകപ്പ് സെമി ഫൈനല്‍
എംഎസ് ധോണി

2019 ജൂലൈ 09... ഇന്ത്യ vs ന്യൂസിലന്‍ഡ്, ഏകദിന ലോകകപ്പ് സെമി ഫൈനല്‍... മാഞ്ചസ്റ്റര്‍ ഓള്‍ഡ്‌ട്രഫോര്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗാലറിയില്‍ കുന്നോളം മോഹങ്ങളുമായി കളികാണാനെത്തിയത് ആയിരങ്ങളാണ്. അവിടെ, കളി കാണാന്‍ എത്തിയവരുടേയും 7602 കിലോമീറ്ററുകള്‍ക്ക് ഇപ്പുറമുണ്ടായിരുന്ന 100 കോടിയിലധികം ആളുകളുടേയും മനസില്‍ ഒരൊറ്റ ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. ഇന്ത്യയുടെ വിജയം. ഏകദിന ലോകകപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം മറ്റൊരു ഫൈനല്‍ പ്രവേശനം. ഒടുവില്‍ ആ വിശ്വകിരീടവും...

ആദ്യം കളി മഴ മുടക്കി, പിന്നെ ടോസ് ഭാഗ്യവും കൈവിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പേറി. എന്നാല്‍, നീലക്കുപ്പായത്തില്‍ ഓള്‍ഡ്‌ട്രഫോര്‍ഡിലെ പുല്‍മൈതാനിയില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ പന്തുകൊണ്ട് കിവീസിനെ തുടക്കത്തില്‍ തന്നെ വിറപ്പിച്ചു. നാലാം ഓവറിലെ മൂന്നാം പന്തില്‍ മാര്‍ട്ടിന്‍ ഗുപ്‌ടിലിനെ നഷ്‌ടമായതോടെ ന്യൂസിലന്‍ഡ് അല്‍പം കരുതലോടെ കളിക്കാന്‍ തുടങ്ങി.

വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ സാവധാനം അവര്‍ റണ്‍സ് കണ്ടെത്തി. ഒരുവശത്ത് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരുന്നപ്പോഴും നായകന്‍ കെയ്‌ന്‍ വില്യംസണും വെറ്ററന്‍ താരം റോസ് ടെയ്‌ലറും നേടിയ അര്‍ധസെഞ്ച്വറികള്‍ അവര്‍ക്ക് ജീവശ്വാസം നല്‍കി. ഒടുവില്‍ 50 ഓവറും പൂര്‍ത്തിയാകുമ്പോള്‍ അവരുടെ സ്‌കോര്‍ ബോര്‍ഡിലേക്കെത്തിയത് 8 വിക്കറ്റ് നഷ്‌ടത്തില്‍ 239 റണ്‍സാണ്.

2019 ഏകദിന ലോകകപ്പ് സെമി ഫൈനല്‍

സമകാലിക ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ അനായാസം പിന്തുടരാന്‍ സാധിക്കുന്ന താരതമ്യേന ചെറിയ ഒരു വിജയലക്ഷ്യം. ഗാലറിയിലുണ്ടായിരുന്ന, ടെലിവിഷന് മുന്നില്‍ കളി കണ്ടിരുന്ന ആരാധകരെല്ലാം ഇന്ത്യന്‍ ജയം സ്വപ്‌നം കണ്ടു. എന്നാല്‍, വരാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചൊരു സൂചനപോലും ആരുടെയും മനസിലേക്ക് അപ്പോള്‍ എത്തിയിരുന്നില്ല എന്നതാണ് സത്യം.

ക്രീസിലേക്കെത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തിരികെ പവലിയനിലേക്ക് എത്താന്‍ മത്സരിച്ചു. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി... ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റര്‍മാര്‍ ഓരോ റണ്‍ മാത്രം നേടി പുറത്തായി. 30.3 ഓവറില്‍ 92 റണ്‍സ് മാത്രം നേടിയ ഇന്ത്യയ്‌ക്ക് നഷ്‌ടമായത് ആറ് വിക്കറ്റ്. ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകളെല്ലാം താറുമാറായ നിമിഷം.

അവിടെ നിന്നും എംഎസ് ധോണിയെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഒരുവശത്ത് ജഡേജ അനായാസം റണ്‍സ് കണ്ടെത്തി. മറുവശത്ത്, ജഡേജയ്‌ക്ക് വേണ്ട പിന്തുണയുമായി ധോണി. അങ്ങനെ 150 പോലും കടക്കില്ലെന്ന് ആരാധകര്‍ കരുതിയ ഇന്ത്യ 200 റണ്‍സും പിന്നിട്ടു.

ഇതോടെ, പ്രതീക്ഷയുടെ ചെറിയ വെളിച്ചം വീണ്ടും ആരാധകരില്‍ മിന്നിത്തെളിഞ്ഞു. 48-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ സ്‌കോര്‍ 208ല്‍ നില്‍ക്കെ രവീന്ദ്ര ജഡേജ മടങ്ങി, അപ്പോഴും മറുവശത്ത് ധോണിയുണ്ടല്ലോ എന്ന ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ആരാധകര്‍. അവസാന രണ്ട് ഓവറില്‍ 31 റണ്‍സായിരുന്നു ഇന്ത്യയ്‌ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

ധോണിയിലായിരുന്നു ഇന്ത്യന്‍ ടീമിന്‍റേയും ആരാധകരുടേയും പ്രതീക്ഷ. ആ ഏഴാം നമ്പറുകാരനായിരുന്നു എതിരാളികളുടെ ആശങ്കയും... ന്യൂസിലന്‍ഡിന്‍റെ ലോക്കി ഫെര്‍ഗ്യൂസണ്‍ എറിഞ്ഞ 49ാം ഓവറിലെ മൂന്നാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ച എംഎസ് ധോണി, മാര്‍ട്ടിന്‍ ഗുപ്‌ടിലിന്‍റെ തകര്‍പ്പന്‍ ത്രോയ്‌ക്ക് മുന്നില്‍ ഉത്തരം നല്‍കാനാകാതെ വീണു. ഗുപ്‌ടിലിന്‍റെ ആ ത്രോ തകര്‍ത്തത് ഇന്ത്യന്‍ ആരാധകരുടെ ഹൃദയം കൂടിയായിരുന്നു.

ഒടുവില്‍, എംഎസ് ധോണി ഓള്‍ഡ്‌ട്രഫോര്‍ഡിലെ കളിമൈതാനം വിട്ട് തിരികെ പവലിയനിലേക്ക് നടന്നുനീങ്ങുന്ന കാഴ്‌ച നിറകണ്ണുകളോടെയാണ് ആരാധകര്‍ കണ്ടത്. തന്‍റെ ടീമിനെ, ആ നിര്‍ണായക മത്സരത്തില്‍ ജയത്തിലേക്ക് എത്തിക്കാന്‍ കഴിയാത്തതിന്‍റെ വേദന അയാളുടെ മുഖത്തുണ്ടായിരുന്നു. തല കുനിച്ച് പതിയെ അയാള്‍ നടന്നിറങ്ങിയത് ആ ഗ്രൗണ്ടില്‍ നിന്നും മാത്രമായിരുന്നില്ല... രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുകൂടിയായിരുന്നു...

Also Read : MS Dhoni | റൺഔട്ടില്‍ തുടങ്ങി റൺഔട്ടില്‍ അവസാനിച്ച രാജ്യാന്തര കരിയർ, അതിനിടയില്‍ സംഭവിച്ചതൊന്നും ഇന്ത്യൻ ക്രിക്കറ്റിന് മറക്കാനാകില്ലല്ലോ

Last Updated : Jul 9, 2023, 8:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.