ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ (Cricket World Cup 2023) ആവേശത്തിലാണ് നിലവില്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ ജൈത്രയാത്ര നടത്തുമ്പോഴും ഏതൊരു ആരാധകനും കണ്ണുനീരോടെ മാത്രമെ കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിനെ കുറിച്ച് ഓര്‍ക്കാന്‍ സാധിക്കുകയുള്ളു. അന്ന് മാഞ്ചസ്റ്ററില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ എംഎസ് ധോണിയുടെ റണ്‍ഔട്ടോടെ ആയിരുന്നു ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ എല്ലാം അവസാനിച്ചത്.
ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 49-ാം ഓവറിലെ മൂന്നാം പന്തില്‍ ധോണി മാര്‍ടിന്‍ ഗുപ്‌ടിലിന്‍റെ ത്രോയില്‍ റണ്‍ഔട്ടായ മത്സരം 18 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. പുറത്തായ ശേഷം എംഎസ് ധോണി തിരികെ പവലിയനിലേക്ക് നടന്ന ആ മൊമന്‍റ് നിറകണ്ണുകളോടെയായിരുന്നു ഗാലറിയിലുണ്ടായിരുന്ന ആരാധകരും ഡ്രസിങ് റൂമിലുണ്ടായിരുന്ന താരങ്ങളും നോക്കി നിന്നത്. കഴിഞ്ഞ ദിവസം ഈ സംഭവത്തിന് ശേഷം തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി സംസാരിച്ചിരുന്നു (MS Dhoni Reveals Emotions On Retirement). ഒരു മത്സരത്തില്‍ ജയത്തിന് ഏറ്റവും അടുത്തെത്തിയ ശേഷം തോല്‍വി വഴങ്ങിയാല്‍ പലപ്പോഴും വികാരം അടക്കി നിര്‍ത്താന്‍ സാധിക്കാറില്ലെന്ന് ധോണി പറഞ്ഞു.
'ജയത്തിന് വളരെ അടുത്തെത്തിയ ശേഷം ഒരു മത്സരം തോറ്റാല്‍ പിന്നീട് വികാരങ്ങള്‍ നിയന്ത്രിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഓരോ മത്സരത്തിനും ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കിയ ശേഷമാണ് ഞാന്‍ കളിക്കാനിറങ്ങുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ ഇന്ത്യയ്‌ക്ക് വേണ്ടി അവസാനം കളിച്ച മത്സരമായിരുന്നു അത്.
ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ആ ദിവസം തന്നെ ഞാന്‍ കളി മതിയാക്കി എന്നതായിരുന്നു വസ്‌തുത. അതിന് ശേഷം ഇനിയൊരിക്കലും രാജ്യത്തിനായി കളിക്കാന്‍ സാധിക്കില്ലല്ലോ എന്ന് ഞാന്‍ മനസിലാക്കി. അത് പോലും വലിയൊരു കാര്യമാണ്.
കോടിക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്നും കുറച്ച് പേര്‍ക്ക് മാത്രമാണ് തങ്ങളുടെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ അവസരം ലഭിക്കുന്നത്. ഏതൊരു കായിക ഇനമായാലും അങ്ങനെയാണ് കാര്യങ്ങള്‍. അതുകൊണ്ട് തന്നെ ഇനി രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ലെന്നുള്ള കാര്യം എന്നെ കൂടുതല്‍ വിഷമിപ്പിക്കുകയാണ് ചെയ്‌തത്.
ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം എനിക്ക് ലഭിച്ച പരിശീലന സാമഗ്രികള്‍ ഞാന്‍ ടീമിലെ ട്രെയിനര്‍ക്ക് തിരികെ നല്‍കാന്‍ പോയിരുന്നു. എന്നാല്‍, അതെല്ലാം ഞാന്‍ സൂക്ഷിക്കണം എന്ന മട്ടിലായിരുന്നു അദ്ദേഹം. വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെങ്കില്‍ പോലും എനിക്ക് ഇനി ഇതിന്‍റെ ആവശ്യം ഇല്ലെന്ന് അദ്ദേഹത്തോട് എങ്ങനെ പറയുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു അപ്പോള്‍ ഞാന്‍.
15 വര്‍ഷത്തോളം കാലം രാജ്യത്തിനായി കളിച്ചിരുന്ന എനിക്ക് ഇനി അങ്ങനെ കളിച്ച് രാജ്യത്തിനായി അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കില്ലല്ലോ എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത്. അതെല്ലാം കൊണ്ടുതന്നെ ഞാന്‍ മനസില്‍ വളരെയധികം വിഷമിച്ച സമയമായിരുന്നു അതും', എംഎസ് ധോണി പറഞ്ഞു.
-
MS Dhoni talking about his final day of International career.
— Johns. (@CricCrazyJohns) October 26, 2023 " class="align-text-top noRightClick twitterSection" data="
- A sad day in indian cricket history.....!!!!pic.twitter.com/QqaRCsYzIO
">MS Dhoni talking about his final day of International career.
— Johns. (@CricCrazyJohns) October 26, 2023
- A sad day in indian cricket history.....!!!!pic.twitter.com/QqaRCsYzIOMS Dhoni talking about his final day of International career.
— Johns. (@CricCrazyJohns) October 26, 2023
- A sad day in indian cricket history.....!!!!pic.twitter.com/QqaRCsYzIO
2019 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്ക് ശേഷം ടീമില്‍ നിന്ന ധോണി 2020 ഓഗസ്റ്റ് 15 രാത്രിയിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രാത്രി 7:29ന് ഇന്‍സ്റ്റഗ്രാമിലൂടെ ആയിരുന്നു ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം.