പ്രേക്ഷകരെ ഞെട്ടിക്കുന്ന വയലന്‍സ് രംഗങ്ങളുമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ഷോ പൂര്‍ത്തിയായപ്പോള്‍ തന്നെ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള വയലന്‍സ് രംഗങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
പ്രതികാരത്തിന്‍റെയും രക്തച്ചൊരിച്ചിലിന്‍റെയും ലോകത്തേക്കാണ് പ്രേക്ഷകരെ സംവിധായകന്‍ ഹനീഫ് അദേനി കൊണ്ടുപോകുന്നത്. ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലും രവി ബസ്രൂരിന്‍റെ മികച്ച പശ്ചാത്തല സംഗീതവും കൂടിച്ചേരുമ്പോള്‍ അണിയറക്കാര്‍ അവകാശപ്പെട്ട മോസ്‌റ്റ് വയലന്‍റ് ഫിലിം എന്ന അവകാശത്തോട് നൂറ് ശതമാനവും നീതി പുലര്‍ത്തിയെന്നാണ് കാഴ്‌ചക്കാര്‍ പറയുന്നത്.
#Marco – Second Half > Firsrt Half 🔥🔥🔥with intense, shocking violence and brutal action. Some of the scenes are Very Disturbing and Totally Shocking , unlike anything seen in Malayalam cinema before. 🔥🔥 Not a Movie for Family Audience , Ladies & Children also Light Hearted… pic.twitter.com/mvPkr6HOhW
— Kerala Box Office (@KeralaBxOffce) December 20, 2024
ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ നേരത്തെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' അഞ്ച് ഭാഷകളിലാണ് റിലീസിനെത്തിയത്.
ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഹദീഷ് എത്തുന്നു. തുടക്കം മുതല്‍ അവസാനം വരെ വലിയ ആക്ഷന്‍ രംഗങ്ങളാണ് സിനിമയില്‍ സൃഷ്‌ടിച്ചിരിക്കുന്നത്. സാങ്കേതികപരമായും ചിത്രം മികച്ചു തന്നെ നില്‍ക്കുന്നുണ്ട്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
#Marco One Word Review: RAMPAGE💥
— Ananthan T J (@ananthantj) December 20, 2024
A high Voltage Mass Entertainer from #HaneefAdeni. This man #RaviBasrur the steals the show👌🏻🔥 An exceptional perf from #Jagadish. DOP - Music - Making peaks 🥵
Finally a new ACTION SUPER STAR born in MWood #UnniMukundan🔥♥️ what a perf🥶🙏🏻 pic.twitter.com/oASMZZ0Bto
സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
മാർക്കോ ഒറ്റ വാക്കിൽ പറഞ്ഞാൽ... ഇവനെ പടച്ചു വിട്ട കടവുളക് പത്തിൽ പത്ത്...!@Iamunnimukundan Swang & ScreenPresence 💥🔥
— IAM ABHISHEK.P (@IAM_ABHISHEK_P) December 20, 2024
Villain 💥💥#Marco #UnniMukundan pic.twitter.com/pI8P5tzyRm
‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.
Omg omg omg 🥵🥵🥵🥵🥵
— Don Damian (@DonDamian08) December 20, 2024
Mollywood to next level 🔥🔥
The most violent Indian movie!
Don’t miss this in theatres!
Great first half followed by bloodbath 2nd half .This movie is terrific 🔥🔥#Marco #UnniMukundan pic.twitter.com/IqUXssBmXO
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.