ETV Bharat / sports

ഷമി ഹീറോ തന്നെ... പക്ഷേ ടീം ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റില്‍ ഇല്ല... ഇനി ടെസ്റ്റ് മാത്രം...

Mohammed Shami Indian Team White ball Cricket: ഏകദിന ലോകകപ്പ് 2023-ല്‍ ഇന്ത്യയുടെ ഹീറോ മുഹമ്മദ് ഷമിയെ ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റിലേക്ക് പരിഗണിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്.

Mohammed Shami  Mohammed Shami in White ball Cricket  Cricket World Cup 2023  Mohammed Shami in World Cup 2023  T20 World Cup 2024  മുഹമ്മദ് ഷമി  മുഹമ്മദ് ഷമി വൈറ്റ് ബോള്‍ ക്രിക്കറ്റ്  മുഹമ്മദ് ഷമി ടി20 ലോകകപ്പ് 2026  ഏകദിന ലോകകപ്പ് 2023 മുഹമ്മദ് ഷമി വിക്കറ്റുകള്‍
Mohammed Shami Indian Team White ball Cricket
author img

By ETV Bharat Kerala Team

Published : Dec 2, 2023, 1:36 PM IST

മുംബൈ: ഏകദിന ലോകകപ്പ് 2023-ല്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മാന്ത്രിക പ്രകടനം നടത്തിയ താരമാണ് പേസര്‍ മുഹമ്മദ് ഷമി. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വന്ന ഷമിയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് പ്ലേയിങ് ഇലവനിലേക്ക് വഴിതുറന്നത്. എന്നാല്‍ പിന്നീട് എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന ഷമിയെയാണ് കളിക്കളത്തില്‍ കാണാന്‍ കഴിഞ്ഞത്.

ഏഴ് മത്സരങ്ങളില്‍ നിന്നും ആകെ 24 പേരെ പുറത്താക്കി ടൂര്‍ണമെന്‍റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഷമി തലപ്പത്തേക്ക് എത്തുകയും ചെയ്‌തു. 10.71 എന്ന മികച്ച ശരാശരിയില്‍ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടവും ഒരു നാല് വിക്കറ്റ് നേട്ടവും സഹിതമാണ് 33-കാരന്‍റെ വിക്കറ്റ് വേട്ട (Mohammed Shami in World Cup 2023). എന്നാല്‍ ഇന്ത്യയുടെ ഏകദിന ടീമിലേക്ക് ഇനി ഷമിയെ പരിഗണിക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.

ടി20 ലോകകപ്പ് അടുത്തിരിക്കെ ഫോര്‍മാറ്റിലേക്ക് പരിഗണിക്കുന്നതാവട്ടെ അടുത്ത ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കുമെന്നും വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 2024- ജൂണിലാണ് ടി20 ലോകകപ്പ് (T20 World Cup 2024) നടക്കുക.

ഏകദിന ലോകകപ്പിന് പിന്നാലെ കാല്‍ക്കുഴയ്‌ക്ക് പരിക്ക് പറ്റിയ മുഹമ്മദ് ഷമി നിലവില്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ നടക്കാനിരിക്കുന്ന എകദിന, ടി20 മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ താരത്തെ പരിഗണിച്ചിട്ടില്ല. എന്നാല്‍ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കുന്ന അഞ്ചും ടെസ്റ്റുകളടങ്ങിയ പരമ്പരയിലും ഷമിയെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ മത്സരങ്ങളില്‍ ഷമിയുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമോ താരത്തിന് ടീമിനൊപ്പം ചേരാന്‍ കഴിയൂ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന മുഹമ്മദ് ഷമി കഴിഞ്ഞ രണ്ട് സീസണുകളിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. വരും സീസണിലും 33-കാരന് തിളങ്ങാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം ഏകദിന ലോകകപ്പ് 2023-ല്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലില്‍ ഇന്ത്യയ്‌ക്ക് കാലിടയറിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസീസ് ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് പുറത്തായിരുന്നു.

ALSO READ: 'സമ്മര്‍ദഘട്ടങ്ങളില്‍ അക്‌സര്‍ പട്ടേല്‍ പുലി...'; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്

കെഎല്‍ രാഹുല്‍ (107 പന്തില്‍ 66), വിരാട് കോലി (63 പന്തില്‍ 54), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47) എന്നിവര്‍ക്ക് മാത്രമാണ് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞത്. മറുപടിക്കിറങ്ങിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തി. 120 പന്തില്‍ 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടീമിന്‍റെ വിജയ ശില്‍പി. 110 പന്തില്‍ 58 റണ്‍സുമായി പുറത്താവാതെ നിന്ന മാര്‍നെസ്‌ ലെബുഷെയ്‌നും നിര്‍ണായകമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.