ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ ആറാം ജയം ഇന്ത്യ സ്വന്തമാക്കിയ മത്സരത്തില്‍ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനാണ് പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) കാഴ്‌ചവെച്ചത്. 230 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്‍റെ നാല് വിക്കറ്റാണ് ഷമി ലഖ്‌നൗവില്‍ എറിഞ്ഞിട്ടത്. ഏഴോവറില്‍ 22 റണ്‍സ് വഴങ്ങിയായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റ് നേട്ടം.
-
Shami 🤝 Starc#CWC23 pic.twitter.com/6ryzz0utsU
— ICC Cricket World Cup (@cricketworldcup) October 30, 2023 " class="align-text-top noRightClick twitterSection" data="
">Shami 🤝 Starc#CWC23 pic.twitter.com/6ryzz0utsU
— ICC Cricket World Cup (@cricketworldcup) October 30, 2023Shami 🤝 Starc#CWC23 pic.twitter.com/6ryzz0utsU
— ICC Cricket World Cup (@cricketworldcup) October 30, 2023
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി വച്ചത് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയാണ്. അടുത്തടുത്ത പന്തുകളില്‍ ഡേവിഡ് മലാന്‍, ജോ റൂട്ട് എന്നിവര്‍ ബുംറയ്‌ക്ക് മുന്നില്‍ വീണു. പിന്നാലെ എത്തിയ ഷമിയാണ് ത്രീ ലയണ്‍സിനെ തകര്‍ച്ചയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടത്.
-
9 wickets in 17 overs so far in World Cup 2023.
— CricTracker (@Cricketracker) October 29, 2023 " class="align-text-top noRightClick twitterSection" data="
Mohammed Shami is cooking. pic.twitter.com/g4CavMxZn8
">9 wickets in 17 overs so far in World Cup 2023.
— CricTracker (@Cricketracker) October 29, 2023
Mohammed Shami is cooking. pic.twitter.com/g4CavMxZn89 wickets in 17 overs so far in World Cup 2023.
— CricTracker (@Cricketracker) October 29, 2023
Mohammed Shami is cooking. pic.twitter.com/g4CavMxZn8
ആദ്യം ബെന്‍ സ്റ്റോക്‌സ്, പിന്നെ ജോണി ബെയര്‍സ്റ്റോ ഒടുവില്‍ മൊയീന്‍ അലിയും ആദില്‍ റഷീദും. മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ പ്രധാന പ്രതീക്ഷയായിരുന്ന സ്റ്റോക്‌സിനെ വ്യക്തമായൊരു കെണിയില്‍ കുരുക്കിയാണ് ഷമി തിരികെ പവലിയനിലേക്ക് എത്തിച്ചത്. മത്സരത്തില്‍ പത്ത് പന്ത് നേരിട്ട സ്റ്റോക്‌സിന് തന്‍റെ അക്കൗണ്ട് പോലും തുറക്കാന്‍ സാധിച്ചിരുന്നില്ല.
-
Mohammed Shami's World Cup record is simply incredible 🌟 #CWC23 pic.twitter.com/pWjgOnAzjO
— ESPNcricinfo (@ESPNcricinfo) October 29, 2023 " class="align-text-top noRightClick twitterSection" data="
">Mohammed Shami's World Cup record is simply incredible 🌟 #CWC23 pic.twitter.com/pWjgOnAzjO
— ESPNcricinfo (@ESPNcricinfo) October 29, 2023Mohammed Shami's World Cup record is simply incredible 🌟 #CWC23 pic.twitter.com/pWjgOnAzjO
— ESPNcricinfo (@ESPNcricinfo) October 29, 2023
ഒരു ഓവര്‍ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് ഷമി സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന്‍റെ ലിവിങ്സ്റ്റണ്‍-മൊയീന്‍ അലി ആറാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയക്ക് ഷമിയെ പന്തേല്‍പ്പിക്കേണ്ടി വന്നു. നായകന്‍റെ വിശ്വാസം കാത്ത ഷമി 31 പന്തില്‍ 15 റണ്‍സ് നേടിയ അലിയെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കൈകളിലാണെത്തിച്ചത്. പിന്നീട് ഷമിയുടെ വേഗത്തിന് മറുപടിയില്ലാതിരുന്ന ആദില്‍ റഷീദ് ക്ലീന്‍ ബൗള്‍ഡായതോടെ ഈ ലോകകപ്പില്‍ താരത്തിന്‍റെ വിക്കറ്റ് നേട്ടം 9 ആകുകയും ചെയ്‌തു.
-
Who has been the more impactful pacer for their respective teams so far in ODI World Cups?
— CricTracker (@Cricketracker) October 30, 2023 " class="align-text-top noRightClick twitterSection" data="
Mohammed Shami or Mitchell Starc? pic.twitter.com/S3dh33w7qh
">Who has been the more impactful pacer for their respective teams so far in ODI World Cups?
— CricTracker (@Cricketracker) October 30, 2023
Mohammed Shami or Mitchell Starc? pic.twitter.com/S3dh33w7qhWho has been the more impactful pacer for their respective teams so far in ODI World Cups?
— CricTracker (@Cricketracker) October 30, 2023
Mohammed Shami or Mitchell Starc? pic.twitter.com/S3dh33w7qh
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം നാലും അതില്‍ കൂടുതല്‍ വിക്കറ്റും നേടുന്ന താരങ്ങളുടെ പട്ടികയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഒന്നാം സ്ഥാനത്തേക്ക് എത്താനും മുഹമ്മദ് ഷമിക്കായി. ഇരുവരും ആറ് പ്രാവശ്യമാണ് നാലും അതിലധികം വിക്കറ്റും ലോകകപ്പില്‍ നേടിയിട്ടുള്ളത്. ലോകകപ്പിലെ 13-ാം മത്സരത്തിലാണ് ഷമി ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.
ആകെ ഇതുവരെ 40 വിക്കറ്റുകളാണ് ലോകകപ്പില്‍ ഷമിയുടെ സമ്പാദ്യം. ലോകകപ്പില്‍ രണ്ട് പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുള്ള ഷമി നാല് പ്രാവശ്യമാണ് ഒരു മത്സരത്തില്‍ നാല് വിക്കറ്റ് നേടിയിട്ടുള്ളത്. റെക്കോഡ് പട്ടികയില്‍ ഷമിക്കൊപ്പമുള്ള സ്റ്റാര്‍ക്ക് മൂന്ന് പ്രാവശ്യം വീതം നാല്, അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നിലവില്‍ സജീവമായിട്ടുള്ള താരങ്ങളില്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ നാലാമനാണ് മുഹമ്മദ് ഷമി. ഷാക്കിബ് അല്‍ ഹസന്‍ (41), ട്രെന്‍റ് ബോള്‍ട്ട് (48), മിച്ചല്‍ സ്റ്റാര്‍ക്ക് (56) എന്നിവരാണ് പട്ടികയില്‍ ഷമിക്ക് മുന്നിലുള്ളത് (Active Players With Most Wicket In World Cup ).