ETV Bharat / sports

Mohammad Amir On Virat Kohli : 'ഭയമെന്ന വാക്ക് അയാളുടെ നിഘണ്ടുവിലില്ല' ; ലോകകപ്പില്‍ ഇന്ത്യ ഹോട്ട് ഫേവറേറ്റെന്ന് പാക് മുന്‍താരം - രോഹിത് ശര്‍മ

Mohammad Amir on Indian Cricket Team : സ്വന്തം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കുക പ്രയാസകരമെന്ന് പാകിസ്ഥാന്‍ മുന്‍ താരം മുഹമ്മദ് ആമിര്‍

Mohammad Amir on Virat Kohli  Mohammad Amir  Virat Kohli  Cricket World Cup 2023  വിരാട് കോലി  മുഹമ്മദ് ആമിര്‍  ഏകദിന ലോകപ്പ് 2023  രോഹിത് ശര്‍മ  Rohit Sharma

author img

By ETV Bharat Kerala Team

Published : Oct 3, 2023, 2:51 PM IST

ഇസ്ലാമബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ മുന്നേറ്റത്തില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി വലിയ പങ്കുവഹിക്കുമെന്ന് പാകിസ്ഥാന്‍റെ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ലോകകപ്പിൽ എല്ലാ ടീമുകൾക്കും കോലി അപകടകാരിയാവും. മിന്നും ഫോമിലുള്ള കോലിയുടെ ആത്മവിശ്വാസം ഇപ്പോള്‍ മറ്റൊരു തലത്തിലാണെന്നും മുഹമ്മദ് ആമിര്‍ പറഞ്ഞു (Mohammad Amir on Virat Kohli).

ഒരു പ്രമുഖ ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്‍റെ മുന്‍ പേസറുടെ വാക്കുകള്‍. ഏത് സാഹചര്യത്തിലായാലും സമ്മര്‍ദമില്ലാതെ കളിക്കുന്ന താരമാണ് കോലിയെന്ന് പറഞ്ഞ ആമിര്‍, കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ താരത്തിന്‍റെ പ്രകടനവും ഓര്‍ത്തെടുത്തു.

"പാകിസ്ഥാനെതിരെ വിരാട് കോലി അന്ന് കളിച്ചത് ഒരു വമ്പൻ ഇന്നിങ്‌സായിരുന്നു. അത്ഭുതകരമായ പ്രകടനം. ടെലിവിഷനില്‍ ആ മത്സരം കാണുമ്പോള്‍ വഹാബ് റിയാസും എന്‍റെ അരികിലുണ്ടായിരുന്നു. 3 ഓവറിൽ 48 റൺസ് വേണ്ടിയിരുന്നപ്പോഴും ഇന്ത്യ അതുവരെ ആ മത്സരം തോറ്റിട്ടില്ലെന്ന് ഞാന്‍ റിയാസിനോട് പറഞ്ഞിരുന്നു.

കോലി ക്രീസിലുള്ള സമയം വരെ ഇന്ത്യ ആ മത്സരം തോറ്റിട്ടില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അത്തരമൊരു അത്ഭുതകരമായ ഇന്നിങ്‌സ് കളിക്കാന്‍ കോലിക്കല്ലാതെ ലോകത്തിലെ മറ്റൊരു ബാറ്റര്‍ക്കും കഴിയില്ല. അത് കോലിക്ക് മാത്രം കഴിയുന്ന കാര്യമാണ്. അദ്ദേഹം മാത്രമാണ് ആ പ്രത്യേക സാഹചര്യത്തിൽ മത്സരം തന്നെ മാറ്റിമറിയ്‌ക്കാന്‍ കഴിയുന്ന ഒരേയൊരു കളിക്കാരന്‍. കോലി അത് നിര്‍വഹിക്കുകയും ചെയ്‌തു.

ആ മത്സരത്തിന് ശേഷം റിയാസ് എനിക്ക് ഹൈ ഫൈ നൽകി. കോലിയുടെ ക്രിക്കറ്റ് നിഘണ്ടുവിൽ സമ്മർദം എന്ന ഒരു വാക്കില്ല. എനിക്ക് തോന്നുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന് ചോദിച്ചാല്‍ പാകിസ്ഥാനെതിരായ ആ മത്സരം തന്നെയാവും കോലി പറയുക. ലോകകപ്പിൽ എല്ലാ ടീമുകൾക്കും കോലി അപകടകാരിയാവും. മിന്നും ഫോമിലുള്ള അദ്ദേഹത്തിന്‍റെ ആത്മവിശ്വാസം ഇപ്പോള്‍ മറ്റൊരു തലത്തിലാണ്" - മുഹമ്മദ് ആമിര്‍ വ്യക്തമാക്കി.

ലോകകപ്പ് നേടാന്‍ ഏറ്റവും വലിയ സാധ്യതയുള്ള ടീമാണ് ഇന്ത്യയെന്നും പാകിസ്ഥാന്‍റെ മുന്‍ താരം കൂട്ടിച്ചേര്‍ത്തു (Mohammad Amir on Indian cricket team). "തീര്‍ച്ചയായും സ്വന്തം മണ്ണില്‍ കളിക്കുന്ന ഇന്ത്യ, ലോകകപ്പ് നേടാന്‍ ഏറ്റവും വലിയ സാധ്യതയുള്ള ടീമാണ്. ഇന്ത്യയ്‌ക്ക് എതിരെ ഏത് ടീം കളിക്കുകയാണെങ്കിലും അവരുടെ 110 ശതമാനവും നല്‍കേണ്ടിവരും.

ALSO READ: Astrologer on Cricket World Cup 2023 Winner 'ലോകകപ്പ് 1987-ല്‍ ജനിച്ച ക്യാപ്റ്റനുള്ള ടീമിന്'; പ്രവചനവുമായി പ്രമുഖ ജ്യോതിഷി

ഇന്ത്യയില്‍ വിജയം നേടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സ്വന്തം സാഹചര്യങ്ങളില്‍ തീര്‍ത്തും അപകടകാരികളാണവര്‍. ഓസ്‌ട്രേലിയയിൽ പോകുമ്പോൾ, എല്ലാ ടീമുകളും ബുദ്ധിമുട്ടുന്നത് നമ്മള്‍ കാണാറുണ്ട്. അതുപോലെ, മറ്റ് ടീമുകള്‍ ഇന്ത്യയിലേക്ക് എത്തുമ്പോഴും പ്രയാസപ്പെടും. രോഹിത് ശർമ്മയുടെ ഇന്ത്യ ലോകകപ്പ് കിരീടം ചൂടാൻ ഹോട്ട് ഫേവറേറ്റാണ്" - മുഹമ്മദ് ആമിര്‍ പറഞ്ഞുനിര്‍ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.