ETV Bharat / sports

'ചെറുപ്പമാവുകയല്ല, പ്രായം കൂടുകയാണ്'; വിരമിക്കല്‍ സൂചന നല്‍കി മിതാലി - വനിതാ ടീം

1999ല്‍-അയര്‍ലന്‍ഡിനെതിരായ ഏകദിനത്തിലൂടെയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്.

Sports  mithali raj  retirement  വിരമിക്കല്‍  അന്താരാഷ്ട്ര ക്രിക്കറ്റ്  മിതാലി രാജ്  വനിതാ ടീം ക്യാപ്റ്റന്‍  വനിതാ ടീം  ക്യാപ്റ്റന്‍
'ചെറുപ്പമാവുകയല്ല, പ്രായം കൂടുകയാണ്'; വിരമിക്കല്‍ സൂചന നല്‍കി മിതാലി
author img

By

Published : Apr 25, 2021, 4:20 PM IST

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന സൂചന നല്‍കി ഇന്ത്യന്‍ വനിത ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ന്യൂസിലന്‍ഡില്‍ അടുത്തവര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പോടെയാകും വിരമിക്കുകയെന്നാണ് 38കാരിയായ മിതാലി സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'പ്രയാസമേറിയ കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ലോകകപ്പിന് വേണ്ടി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഠിന ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഞാന്‍ ചെറുപ്പമാവുകയല്ല, പ്രായം കൂടിവരികയാണ്. ഫിറ്റ്നസിന്‍റെ പ്രാധാന്യം എന്താണെന്ന് എനിക്കറിയാം. ലോകകപ്പിന് മുമ്പ് വളരെ കുറച്ച് ടൂറുകൾ മാത്രമേ ഉണ്ടാകൂ. ഇതിനായി വൈകാരികമായും മാനസികമായും തയ്യാറാവുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ് '- മിതാലി പറഞ്ഞു. 2022 മാര്‍ച്ചിലാണ് ലോകകപ്പ് നടക്കുക.

1999ല്‍-അയര്‍ലന്‍ഡിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് മിതാലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ഏകദിനത്തില്‍ 7098 റണ്‍സും, ടെസ്റ്റില്‍ 663 റണ്‍സും, ടി20യില്‍ 2364 റണ്‍സും താരം കണ്ടെത്തിയിട്ടുണ്ട്. എട്ട് സെഞ്ച്വറികളും 76 അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെയാണിത്. 21 വർഷമായി കളിക്കളത്തിലുള്ള മിതാലിയുടെ പേരിലാണ് ഏകദിനത്തിൽ ഏറ്റവും കൂടുതല്‍ റൺ നേടിയ വനിത താരമെന്ന റെക്കോഡ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.