സിഡ്‌നി : ഐപിഎല്‍ (IPL) ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്ന് ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc About IPL Return). അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് (T20 World Cup 2024) മുന്നില്‍ കണ്ടാണ് താരം ഐപിഎല്‍ കളിക്കാന്‍ വീണ്ടും പദ്ധതിയിടുന്നത്. 2015ലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്.
വിന്‍ഡീസിലും യുഎസ്എയിലുമായാണ് 2024ലെ ടി20 ലോകകപ്പ് നടക്കുന്നത് (T20 World Cup 2024 Venue). ജൂണില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പായി മികച്ച തയ്യാറെടുപ്പ് നടത്താന്‍ ലഭിക്കുന്ന അവസരമാണ് ഐപിഎല്‍ എന്നും അതുകൊണ്ട് തന്നെ താന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (Indian Premier League) കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടത്. വില്ലോ ടോക്ക് ക്രിക്കറ്റ് പോഡ്‌കാസ്റ്റിലൂടെ (Willow Talk Cricket Podcast) ആയിരുന്നു സ്റ്റാര്‍ക്ക് ഇക്കാര്യം വ്യക്തമാക്കിയത് (Mitchell Starc Set To Return In IPL).
-
Mitchell Starc confirms his participation in the 2024 IPL auction.
— Mufaddal Vohra (@mufaddal_vohra) September 7, 2023 " class="align-text-top noRightClick twitterSection" data="
Welcome back to IPL, Starc...!!! pic.twitter.com/74jDcYgSUs
">Mitchell Starc confirms his participation in the 2024 IPL auction.
— Mufaddal Vohra (@mufaddal_vohra) September 7, 2023
Welcome back to IPL, Starc...!!! pic.twitter.com/74jDcYgSUsMitchell Starc confirms his participation in the 2024 IPL auction.
— Mufaddal Vohra (@mufaddal_vohra) September 7, 2023
Welcome back to IPL, Starc...!!! pic.twitter.com/74jDcYgSUs
'ഐപിഎല്ലിലേക്ക് ഞാന്‍ അടുത്ത വര്‍ഷം ഉറപ്പായും തിരിച്ചുപോകും. ടി20 ലോകകപ്പിന് മുന്‍പ് ലഭിക്കുന്ന മികച്ച അവസരമാണ് ഐപിഎല്‍. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ക്കും ഐപിഎല്‍ കളിക്കാന്‍ താല്‍പര്യമുണ്ടാകും. എന്‍റെ പേരും ഐപിഎല്ലിലേക്ക് ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്' - സ്റ്റാര്‍ക്ക് പറഞ്ഞു.
Also Read : 'എല്ലാത്തിനും മുകളിലാണ് ഓസ്‌ട്രേലിയ; പണം വരുകയും പോവുകയും ചെയ്യും': മിച്ചല്‍ സ്റ്റാര്‍ക്ക്
2014, 2015 സീസണുകളിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ടീമിനൊപ്പമായിരുന്നു രണ്ട് സീസണിലും സ്റ്റാര്‍ക്കിന്‍റെ യാത്ര. ഐപിഎല്‍ കരിയറില്‍ 27 മത്സരം കളിച്ചിട്ടുള്ള സ്റ്റാര്‍ക്ക് 34 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട് (Mitchell Starc IPL Stats).
തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും വിട്ടുനിന്ന താരം 2018ല്‍ തിരികെ മടങ്ങിയെത്തി. ആ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) 9.40 കോടിക്കാണ് ഓസീസ് ഇടം കയ്യന്‍ പേസറെ ടീമിലെത്തിച്ചത്. എന്നാല്‍, പുറം വേദനയെ തുടര്‍ന്ന് താരം സീസണില്‍ നിന്നും പിന്മാറുകയായിരുന്നു.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ താരലേലത്തില്‍ പോലും പേര് രജിസ്റ്റര്‍ ചെയ്യാന്‍ സ്റ്റാര്‍ക്ക് തയ്യാറായിരുന്നില്ല. ദേശീയ ടീമില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും വേണ്ടിയാണ് സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഐപിഎല്ലിലേക്ക് സ്റ്റാര്‍ക്ക് മടങ്ങിവരും എന്ന വാര്‍ത്ത ആരാധകരെയും ഇതിനോടകം തന്നെ ആവേശത്തിലാക്കിയിട്ടുണ്ട്.