സിഡ്‌നി: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിനെ ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരുന്നു (Pakistan vs Australia). വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഉള്‍പ്പെടുത്തിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ (Cricket Australia) ടീം തിരഞ്ഞെടുത്തിരിക്കുന്നത്. ഫോർമാറ്റിൽ ഫോം അത്ര മികച്ചതല്ലെങ്കിലും പരമ്പരയോടെ ടെസ്റ്റില്‍ നിന്നും വിരമിക്കുമെന്ന് വാര്‍ണര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് താരത്തെ ഓസ്‌ട്രേലിയ സ്‌ക്വാഡില്‍ ചേര്‍ത്തിരിക്കുന്നത്. (Mitchell Johnson against David Warner's Inclusion in Australia squad).
എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസീസിന്‍റെ മുന്‍ താരം മിച്ചൽ ജോൺസണ്‍ (Mitchell Johnson against David Warner). പന്ത് ചുരണ്ടല്‍ (sandpaper gate scandal) വിവാദത്തിലൂടെ രാജ്യത്തിന് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുണ്ടാക്കിയ വാര്‍ണര്‍ക്ക് ഇത്തരത്തിലൊരു യാത്ര അയപ്പ് നല്‍കേണ്ടതില്ലെന്നാണ് സഹതാരം കൂടിയായ മിച്ചല്‍ ജോണ്‍സണ്‍ തുറന്നടിച്ചിരിക്കുന്നത്.
"ഡേവിഡ് വാര്‍ണറുടെ ടെസ്റ്റ് വിരമിക്കല്‍ സീരീസിനായി നമ്മള്‍ തയ്യാറെടുക്കുകയാണ്. പക്ഷേ, അതിന്‍റെ ആവശ്യമെന്താണെന്ന് ആരെങ്കിലും എന്നോട് പറഞ്ഞുതന്നാല്‍ നന്നായിരുന്നു. ടെസ്റ്റില്‍ ഫോമില്ലാതെ പ്രയാസപ്പെടുന്ന ഒരു ഓപ്പണര്‍ എന്തിന് സ്വന്തം വിരമിക്കല്‍ തീയതി പ്രഖ്യാപിക്കണം.
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നില്‍ കേന്ദ്ര സ്ഥാനത്തുള്ള ഒരു കളിക്കാരന് എന്തുകൊണ്ട് ഒരു ഹീറോ പരിവേഷം നല്‍കി യാത്ര അയപ്പ് നല്‍കണം' - മിച്ചല്‍ ജോണ്‍സണ്‍ ചോദിച്ചു.
2018-ലെ കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വാര്‍ണര്‍ക്ക് പുറമെ സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്ക് വിധേയരായിരുന്നു. ടീമിലെ സീനിയർ താരങ്ങളില്‍ ഒരാളായിരുന്നു വാര്‍ണര്‍, നേതാവായി തന്‍റെ ശക്തി ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്ന ആളായിരുന്നു. കരിയര്‍ അവസാനിപ്പിക്കുന്ന രീതിയും രാജ്യത്തോടുള്ള അനാദരവും അതേ അഹങ്കാരവുമാണ് അടിവരയിടുന്നതെന്നും മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.
ALSO READ: ഓസീസിന് എതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഉറുദു ഉപയോഗിക്കില്ല... കാരണം ഓസീസ് താരം...
"പന്ത് ചുരണ്ടലില്‍ വാര്‍ണര്‍ തനിച്ചായിരുന്നില്ല. എന്നാല്‍ ആ സമയത്ത് അവന്‍ ടീമിലെ ഒരു മുതിർന്ന അംഗമായിരുന്നു. ഒരു 'നേതാവായി' തന്‍റെ ശക്തി ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്ന ആളായിരുന്നു അവന്‍.
ഇപ്പോൾ അവന്‍ കരിയര്‍ അവസാനിപ്പിക്കുന്ന രീതിയും നമ്മുടെ രാജ്യത്തോടുള്ള അനാദരവും അതേ അഹങ്കാരവുമാണ് അടിവരയിടുന്നത്. ആത്യന്തികമായി, ഒരു അന്താരാഷ്‌ട്ര കരിയർ എന്നത്, ബാറ്റുകൊണ്ടോ പന്തുകൊണ്ടോ ഉള്ള നേട്ടങ്ങളുടെ കണക്ക് മാത്രമല്ല. നിങ്ങള്‍ എങ്ങനെ കളിച്ചു എന്നത് കൂടിയാണത്. നിങ്ങള്‍ വിരമിച്ചാലും അത് ഏറെ നാള്‍ ഓര്‍ക്കപ്പെടും" - മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു.
ALSO READ: 'അക്കാര്യം പഞ്ഞത് മഹി ഭായ്'; ടി20 കരിയറില്‍ നിര്‍ണായകമായ ഉപദേശത്തെക്കുറിച്ച് റുതുരാജ് ഗെയ്‌ക്‌വാദ്
വാര്‍ണറുടെ തെരഞ്ഞെടുപ്പില്‍ ഓസ്‌ട്രേലിയൻ കോച്ച് ആൻഡ്രൂ മക്‌ഡൊണാൾഡിനെയും ജോണ്‍സണ്‍ കടന്നാക്രമിച്ചു. വാര്‍ണര്‍ ടീമിലെത്തിയതിലൂടെ തെരഞ്ഞെടുപ്പ്, യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് തോന്നുന്നില്ലെന്നാണ് മുന്‍ താരം പറഞ്ഞിരിക്കുന്നത്.