ETV Bharat / sports

McGrath Ashes Test | ഗ്ലെൻ മഗ്രാത്തിന് കൊവിഡ് ; നാലാം ആഷസ് ടെസ്റ്റിന് എത്തിയേക്കില്ല - sidney pink ball test

മഗ്രാത്തിന്‍റെ മരണപ്പെട്ട ഭാര്യക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് സിഡ്‌നിയിൽ നടക്കുന്ന ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ്

ഗ്ലെൻ മഗ്രാത്തിന് കൊവിഡ്  McGrath tested positive for COVID-19  McGrath ashes test  fourth ashes test  ashes test update  eng vs aus test  sidney pink ball test  ഗ്ലെൻ മഗ്രാത്ത് ആഷസിനില്ല
McGrath ashes test; ഗ്ലെൻ മഗ്രാത്തിന് കൊവിഡ്; നാലാം ആഷസ് മത്സരം കാണാൻ എത്തിയേക്കില്ല
author img

By

Published : Jan 2, 2022, 2:32 PM IST

സിഡ്‌നി : ഓസ്ട്രേലിയൻ മുൻ താരം ഗ്ലെൻ മഗ്രാത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തന്‍റെ മരണപ്പെട്ട ഭാര്യ ജെയ്‌നിന് ആദരവർപ്പിച്ച് നടത്തുന്ന ആഷസ് പരമ്പരയിലെ നാലാമത്തെ മത്സരം കാണാൻ താരം എത്തില്ല. എന്നാൽ താരം വെർച്വലായി പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം.

സിഡ്‌നിയിൽ നടക്കുന്ന നാലാമത്തെ ആഷസ് ടെസ്റ്റ്, സ്തനാർബുദം ബാധിച്ച് മരിച്ച ജെയിന്‍ മഗ്രാത്തിന് ആദരം അർപ്പിച്ചുകൊണ്ടാണ് കളിക്കുന്നത്. ടെസ്റ്റിന്‍റെ മൂന്നാം ദിനം ജെയിന്‍ മഗ്രാത്ത് ഡേ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ആദരം നൽകുന്നത്. കൂടാതെ സ്തനാർബുദ രോഗികൾക്കായുള്ള ധനസമാഹരണവും സംഘടിപ്പിക്കുന്നുണ്ട്.

ALSO READ: Harbhajan Singh | 'ധോണിക്ക് ലഭിച്ച പോലെ പിന്തുണ മറ്റ് താരങ്ങൾക്ക് ലഭിച്ചിട്ടില്ല' ; ആരോപണവുമായി ഹർഭജൻ

അതേസമയം ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിക്കഴിഞ്ഞു. അതിനാൽ ഇനിയുള്ള മത്സരങ്ങൾ വിജയിച്ച് വൻ നാണക്കേട് ഒഴിവാക്കാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം. ജനുവരി അഞ്ചിനാണ് ടെസ്റ്റ് ആരംഭിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.