ദുബൈ: ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമകളായ ലാന്‍സര്‍ ക്യാപ്പിറ്റല്‍. ഇതിന്‍റെ ഭാഗമായി യുഎഇ ടി20 ലീഗിലെ ഒരു ഫ്രാഞ്ചൈസി യുണൈറ്റഡിന്‍റെ സഹ ഉടമയായ അവ്റാം ഗ്ലേസർ സ്വന്തമാക്കി.
ഗ്ലേസറിനെ യുഎഇ ടി20 ലീഗ് ചെയർമാനും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാനുമായ ഖാലിദ് അൽ സറൂണി ലീഗിലേക്ക് സ്വാഗതം ചെയ്തു.
-
📢 BREAKING 📢
— UAE Cricket Official (@EmiratesCricket) December 1, 2021 " class="align-text-top noRightClick twitterSection" data="
"Franchise in UAE T20 League acquired by Lancer Capital"
Read more about this EXCITING, HISTORIC partnership 👉 https://t.co/MUof4xJSI9#UAECricket #Cricket #UAET20League pic.twitter.com/k5qV9R0XaN
">📢 BREAKING 📢
— UAE Cricket Official (@EmiratesCricket) December 1, 2021
"Franchise in UAE T20 League acquired by Lancer Capital"
Read more about this EXCITING, HISTORIC partnership 👉 https://t.co/MUof4xJSI9#UAECricket #Cricket #UAET20League pic.twitter.com/k5qV9R0XaN📢 BREAKING 📢
— UAE Cricket Official (@EmiratesCricket) December 1, 2021
"Franchise in UAE T20 League acquired by Lancer Capital"
Read more about this EXCITING, HISTORIC partnership 👉 https://t.co/MUof4xJSI9#UAECricket #Cricket #UAET20League pic.twitter.com/k5qV9R0XaN
"ദീർഘകാല നിക്ഷേപ കാഴ്ചപ്പാടോടെ സ്പോർട്സില്‍ നിക്ഷേപം നടത്തുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നത് യുഎഇ ടി20 ലീഗിന്‍റെ ബിസിനസ് മോഡലിന്‍റെ ശക്തിയുടെയും അതിന്‍റെ ഓഹരി ഉടമകൾക്കുള്ള മികച്ച സന്ദേശവുമാണ്" സറൂണി പ്രസ്താവനയിൽ പറഞ്ഞു.
ആറ് ടീമുകള്‍ ഉള്‍പ്പെടുന്ന ലീഗ് ജനുവരി-ഫെബ്രുവരി മാസങ്ങളിലായി നടത്താനാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നത്. 2022ല്‍ ഉദ്ഘാടന പതിപ്പ് അരങ്ങേറും. ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും യുഎഇ ലീഗില്‍ ഒരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയിട്ടുണ്ട്.
also read: ടേബിള്‍ ടെന്നിസ് റാങ്കിങ് : നേട്ടം കൊയ്‌ത് ഇന്ത്യന്‍ ജോഡികള്‍
അതേസമയം നേരത്തെ ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസികള്‍ക്കായി ഗ്ലേസിയര്‍ കുടുംബ രംഗത്തെത്തിയിരുന്നു. എന്നാല്‍ ലേലത്തില്‍ പിന്തള്ളപ്പെടുകയായിരുന്നു.