ETV Bharat / sports

MS DHONI | ഇനിയും സമയമുണ്ട്, പുതിയ സീസണിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് ധോണി - ഐപിഎൽ

ഐപിഎൽ (IPL) പുതിയ സീസണിന് ഇനിയും സമയമുണ്ടെന്നും അതിനാൽ ഇപ്പോഴേ തീരുമാനമെടുക്കേണ്ട കാര്യമില്ലെന്നും ധോണി(DHONI)

Mahendra Singh Dhoni  Mahendra Singh Dhoni about participation in IPL 2022  Dhoni about participation in IPL 2022  CHENNAI SUPER KINGS  മഹേന്ദ്ര സിങ് ധോണി  ചെന്നൈ സൂപ്പർ കിങ്സ്  ഐപിഎൽ
MS DHONI | ഇനിയും സമയമുണ്ട്, പുതിയ സീസണിൽ കളിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തില്ലെന്ന് ധോണി
author img

By

Published : Nov 20, 2021, 8:36 PM IST

ചെന്നൈ : ഐപിഎൽ (IPL) പുതിയ സീസണിൽ കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് (CHENNAI SUPER KINGS) നായകൻ മഹേന്ദ്ര സിങ് ധോണി (Mahendra Singh Dhoni). മത്സരത്തിന് ഇനിയും ഒരുപാട് സമയമുണ്ടെന്നും അതിനാൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നും ധോണി പറഞ്ഞു.

'അതിനെക്കുറിച്ച് ഞാൻ ആലോചിക്കാം, ഇനിയും ഒരുപാട് സമയമുണ്ട്. ഇപ്പോൾ നവംബറല്ലേ ആയിട്ടുള്ളൂ. ഐപിഎൽ അടുത്ത സീസണ്‍ ഏപ്രിലിലാണ്. അതിനാൽ ഇനിയും ഒരുപാട് സമയമുണ്ട്', ധോണി പറഞ്ഞു.

നേരത്തെ 2021ലെ സീസണിൽ കിരീടം സ്വന്തമാക്കിയ ശേഷം അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമോ എന്ന ചോദ്യത്തിന് ധോണി കൃത്യമായ ഉത്തരം നൽകിയിരുന്നില്ല.

ALSO READ : Kohli's Heartfelt message for AB de | 'ക്രിക്കറ്റിനുമുപരിയാണ് നമ്മുടെ ബന്ധം', ഡിവില്ലിയേഴ്‌സിന് യാത്രയയപ്പ് നൽകി കോലി

'ഫ്രാഞ്ചൈസിക്ക് ദോഷം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ ഒരു ടീമാണ് വേണ്ടത്. അടുത്ത പത്ത് വർഷത്തേക്ക് ടീമിന് സംഭാവന നൽകാൻ കഴിയുന്ന താരങ്ങളെ തെരഞ്ഞടുക്കേണ്ടതുണ്ട്. പുതിയ സീസണിൽ രണ്ട് പുതിയ ടീമുകൾ കൂടി വരുന്നുണ്ട്. അതിനാൽ തന്നെ സിഎസ്കെക്ക് എന്താണ് നല്ലത്, അതാണ് ഞങ്ങൾ തെരഞ്ഞെടുക്കേണ്ടത്', ധോണി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.