ETV Bharat / sports

'കരാര്‍ പുതുക്കിയത് തെറ്റ്'; കിലിയന്‍ എംബാപ്പെ പിഎസ്‌ജി വിട്ടേക്കും - എംബാപ്പെ പിഎസ്‌ജി വിട്ടേക്കും

കിലിയന്‍ എംബാപ്പെ പിഎസ്‌ജിയില്‍ അതൃപ്‌തനെന്ന് റിപ്പോര്‍ട്ട്.

Kylian Mbappe  Kylian Mbappe wants out of PSG  PSG  Kylian Mbappe news  കിലിയന്‍ എംബാപ്പെ  പിഎസ്‌ജി  എംബാപ്പെ പിഎസ്‌ജി വിട്ടേക്കും  kylian mbappé transfer news
'കരാര്‍ പുതുക്കിയത് തെറ്റ്'; കിലിയന്‍ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്
author img

By

Published : Oct 12, 2022, 1:51 PM IST

പാരീസ്: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പിഎസ്‌ജി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 23കാരനായ എംബാപ്പെ പിഎസ്‌ജിയില്‍ തൃപ്‌തനല്ലെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ടീമിന്‍റെ നിലവിലെ ശൈലിയിടക്കം താരത്തിന് അതൃപ്‌തിയുണ്ട്. ഇതോടെ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റൊരു ക്ലബിലേക്ക് താരം മാറുമെന്നാണ് വിവരം.

കഴിഞ്ഞ മെയ്‌ മാസത്തിലാണ് എംബാപ്പെ പിഎസ്‌ജിയുമായുള്ള കരാര്‍ പുതുക്കിയത്. 2025 വരെയാണ് കരാര്‍ കാലാവധി. എന്നാല്‍ എംബാപ്പെയ്‌ക്ക് പറ്റിയ തെറ്റാണിതെന്ന് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.

നേരത്തെ താരം ക്ലബ് വിടാന്‍ ഒരുങ്ങിയപ്പോഴാണ് പിഎസ്‌ജി കരാര്‍ പുതുക്കുന്നത്. സ്‌പാനിഷ്‌ ക്ലബ് റയല്‍ മഡ്രിഡാണ് താരത്തിന് പിന്നാലെ ഉണ്ടായിരുന്നത്. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളും എംബാപ്പെയ്‌ക്കായി വലവിരിച്ചിട്ടുണ്ട്.

also read: Champions league | ചാമ്പ്യൻസ് ലീഗിൽ വമ്പൻമാർക്കെല്ലാം സമനില തെറ്റിയ രാത്രി; യുവന്‍റസിനെ അട്ടിമറിച്ച് മകാബി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.