ETV Bharat / state

'ചായ പൈസ' തര്‍ക്കം; സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചിടും - PETROL PUMP STRIKE KERALA

ചായ പൈസ തര്‍ക്കത്തില്‍ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പമ്പുകള്‍ അടച്ചിടുന്നത്.

PETROL DEALERS DRIVERS CLASH  KOZHIKODE PETROL DEALERS ISSUE  ചായ പൈസ തര്‍ക്കം  പെട്രോള്‍ പമ്പ് സമരം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 13, 2025, 7:39 AM IST

കോഴിക്കോട് : സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും ഇന്ന് 12 മണി വരെ അടച്ചിടും. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സിന്‍റെ തീരുമാനം. ചൊവ്വാഴ്‌ച ഇരുമ്പനം എച്ച് പി സി എല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്‌ച വൈകിട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിട്ടിരുന്നു. പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നുവരികയായിരുന്നു. 'ചായ പൈസ' എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.

ഇതോടെയാണ് തർക്കം രൂക്ഷമായത്. മാഹിയിൽ നിന്ന് അനധികൃതമായി ഇന്ധനം കൊണ്ടുവന്ന് വിൽപന നടത്തുന്നതിലും ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് പ്രതിഷേധത്തിലാണ്.

Also Read: പെട്രോൾ അടിക്കുന്നതിനെ ചൊല്ലി തർക്കം; പമ്പ് ജീവനക്കാരനെ കുത്തിപരിക്കേൽപ്പിച്ചു, പ്രതികൾ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.