കോഴിക്കോട് : പി വി അൻവർ എംഎൽഎ സ്ഥാനം രാജിവയ്‌ക്കുമെന്ന് സൂചന. രാവിലെ 9 മണിക്ക് അൻവർ സ്‌പീക്കറെ കാണും. രാജിക്കത്ത് സ്‌പീക്കർക്ക് നൽകുമെന്നാണ് അഭ്യൂഹം. അതിന് ശേഷം നിർണായക തീരുമാനം അറിയിക്കാൻ 9.30 ന് വാർത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.
തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്‍റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിയെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കമെന്നാണ് വിവരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. നിലമ്പൂരിലെ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന്‍റെ എതിർപ്പ് കൂടി പരിഗണിച്ചാണ് യുഡിഎഫ് അൻവറിനായി വാതിൽ തുറക്കാതിരുന്നത്. അതേ സമയം അൻവർ വീണ്ടും നിലമ്പൂരിൽ മത്സരിച്ചാൽ അത് യുഡിഎഫിന് മേൽ സമ്മർദം കൂട്ടുകയും ചെയ്യും. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പി വി അൻവർ കേരള രാഷ്ട്രീയത്തിൽ പുതിയ വഴിയിൽ പോർക്കളം തീർക്കുകയാണ്.
Also Read: വൻ രാഷ്‌ട്രീയ സര്‍പ്രൈസുമായി പിവി അൻവര്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു