പത്തനംതിട്ട: മകരജ്യോതി ദർശിച്ചശേഷം (14- ചൊവ്വാഴ്‌ച വൈകീട്ട് ) പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാര പാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാൻ കഴിയില്ല. തീർഥാടകർ പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയിൽ നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ യാത്ര ചെയ്യാം. മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പൊലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.
സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. എല്ലാ തീർഥാടകരും സഹകരിക്കണമെന്നും ഇടുക്കി ജില്ലാ കലക്‌ടർ അഭ്യർഥിച്ചു. അതേസമയം മകരവിളക്കിനു മുന്നോടിയായുള്ള ക്രമീകരണങ്ങൾ വിലയിരുത്താ൯ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേ൪ന്നിരുന്നു. പൊലീസ് സ്പെഷ്യൽ ഓഫിസർ വി. അജിത്താണ് നേതൃത്വം നല്‍കിയത്. ക൪ശന സുരക്ഷാ ക്രമീകരണങ്ങളാണ് മകരവിളക്കിനു മുന്നോടിയായി ഏ൪പ്പെടുത്തുന്നത്.
ഓരോ വകുപ്പും സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഓഫിസ൪ നി൪ദേശം നൽകിയിരുന്നു. മകരവിളക്ക് കാണുന്നതിനായി വ്യൂ പോയിന്‍റുകളിൽ ബാരിക്കേഡ് സ്ഥാപിക്കുന്ന പ്രവൃത്തികൾ ഇതിനകം തന്നെ പൂര്‍ത്തിയായിരുന്നു. ഉയരം കൂടിയ കെട്ടിടങ്ങളിൽ കയറി നിൽക്കുന്നതിനായി അനുവദിക്കില്ല.
ഇതിന്‍റെ ഭാഗമായി പട്രോളിങ് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുപ്പ് കൂട്ടി പാചകം ചെയ്യുന്നതിനും ക൪ശന നിയന്ത്രണമുണ്ട്. പാചകം ചെയ്യാൻ വലിയ പാത്രങ്ങൾ കൊണ്ടുവരാനും അനുവദിക്കില്ല. അന്നദാന വിതരണത്തിനുള്ള സജ്ജീകരണം പാണ്ടിത്താവളത്തിൽ ഏ൪പ്പെടുത്തിയിട്ടുണ്ട്.