ETV Bharat / sports

ന്യൂസിലാന്‍ഡിന്‍റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം കൈല്‍ ജാമിസണ്

2012ലെ പ്രഥമ പുരസ്‌കാരം മുന്‍ ക്യാപ്റ്റൻ ബ്രെൻഡൻ മക്കല്ലത്തിനായിരുന്നു.

author img

By

Published : Jun 1, 2021, 7:05 PM IST

kyle Jamieson  New Zealand  Cricketer of the Year  Players' Cap  ന്യൂസിലാന്‍ഡിന്‍റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം കൈല്‍ ജാമിസണ്  പ്ലേയേഴ്‌സ് ക്യാപ്  ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍
ന്യൂസിലാന്‍ഡിന്‍റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്ക്കാരം കൈല്‍ ജാമിസണ്

ലണ്ടന്‍ : 2021ലെ ന്യൂസിലാന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര (പ്ലേയേഴ്‌സ് ക്യാപ്)ത്തിന് ഓള്‍ റൗണ്ടര്‍ കൈല്‍ ജാമിസണെ തെരഞ്ഞെടുത്തു. കളിക്കാരുടേയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടേയും വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജേതാവിനെ നിര്‍ണയിച്ചത്.

'ഈ ഗ്രൂപ്പിന്‍റെ ഭാഗമായള്ള 12 മാസങ്ങള്‍ വളരെ സ്പെഷ്യലായിരുന്നു, ഒപ്പം ഇത്രയും എളുപ്പമുള്ള ടീമായി മാറിയതിന് എല്ലാവർക്കും നന്ദി. പുരസ്‌കാര നേട്ടം വളരെ സവിശേഷമായതാണ്, എന്നാല്‍ ഞാനത് പ്രതീക്ഷിച്ച ഒന്നല്ല. നിരവധി മഹാന്മാര്‍ക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്, സഹകളിക്കാരുടെ അംഗീകാരം ലഭിക്കുകയെന്നത് ആത്യന്തികമാണ്. വിജയങ്ങളെയാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്നത്.' താരം പറഞ്ഞു.

also read: നിക്കോളാസ് പുരാൻ വിവാഹിതനായി; വധു അലീസ മിഗ്വേൽ

2012ലെ പ്രഥമ പുരസ്‌കാരം മുന്‍ ക്യാപ്റ്റൻ ബ്രെൻഡൻ മക്കല്ലത്തിനാണ് ലഭിച്ചത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മൂന്ന് തവണ ഈ അംഗീകാരം സ്വന്തമാക്കിയിട്ടുണ്ട്. 2015 മുതൽ 2017 വരെ തുടര്‍ച്ചയായി അദ്ദേഹം അവാര്‍ഡ് കരസ്ഥമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.