ETV Bharat / sports

എല്ലാം അവന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലം; ജുറെലിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയതില്‍ സംഗക്കാര - ധ്രുവ് ജുറെല്‍

Kumar Sangakkara on Dhruv Jurel: ധ്രുവ് ജുറെല്‍ വളരെ മികച്ച യുവതാരമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടര്‍ കുമാര്‍ സംഗക്കാര.

Kumar Sangakkara on Dhruv Jurel  India vs England Test  ധ്രുവ് ജുറെല്‍  കുമാര്‍ സംഗക്കാര
Kumar Sangakkara on Dhruv Jurel inclusion in Indian Team
author img

By ETV Bharat Kerala Team

Published : Jan 13, 2024, 4:28 PM IST

പാള്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ യുവ താരം ധ്രുവ് ജുറെലിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് കന്നി വിളിയെത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലില്‍ തന്‍റെ കന്നി സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള മികവാണ് 22-കാരന് മുന്നില്‍ ദേശീയ ടീമിന്‍റെ വാതില്‍ തുറന്നത്. ഇപ്പോഴിതാ ധ്രുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുത്തതില്‍ കനത്ത സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടറും ശ്രീലങ്കന്‍ ക്യാപ്റ്റനുമായിരുന്ന കുമാര്‍ സംഗക്കാര. (Kumar Sangakkara on Dhruv Jurel)

ധ്രുവ് ജൂറെലിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്നും സമ്മർദ്ദ സാഹചര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ താരത്തിന് കഴിയുമെന്നുമാണ് കുമാര്‍ സംഗക്കാര പറഞ്ഞിരിക്കുന്നത്. "ഏറെ മികച്ച ഒരു യുവതാരമാണവന്‍. താൻ എവിടെയെത്താൻ ശരിക്കും കഠിനാധ്വാനം ചെയ്‌ത ഒരു മികച്ച കളിക്കാരനാണ്. ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിനായി അവന്‍ ഏറെ കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.

സമ്മർദ്ദ സാഹചര്യങ്ങളെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുനുള്ള കഴിവ് അവനുണ്ട്. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണിൽ ഏറ്റവും പ്രയാസകരമായ ഒരു പൊസിഷനിൽ വന്ന് രാജസ്ഥാനായി നിരവധി റണ്‍സ് നേടി. ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ അവന്‍ ഒരു മാച്ച് വിന്നറാണ്. ജൂറെലിന്‍റെ പ്രവർത്തന നൈതികതയും പെരുമാറ്റവും വേറിട്ടുനിൽക്കുന്നതാണ്" - ദക്ഷിണാഫ്രിക്കയിലെ പാളില്‍ നിന്നും സംഗക്കാര മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഉടമസ്ഥതയിലുള്ള പാള്‍ റോയല്‍സിന്‍റെ മേല്‍നോട്ടം വഹിക്കാനാണ് സംഗക്കാര പാളില്‍ എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനായി യുവതാരങ്ങളെ സൃഷ്‌ടിക്കുന്നതിൽ രാജസ്ഥാൻ റോയല്‍സിന് സംഭാവന നല്‍കാന്‍ കഴിയുന്നത് വലിയ സന്തോഷമാണെന്നും ശ്രീലങ്കയുടെ മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎൽ 2022-ൽ 20 ലക്ഷം രൂപയ്ക്കായിരുന്നു ധ്രുവ് ജൂറെലിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. തുടര്‍ന്ന് ടീമിന്‍റെ സൂപ്പര്‍ ഫിനിഷറുടെ റോളിലേക്കാണ് ജൂറെല്‍ ഉയര്‍ന്നത്. ഐപിഎൽ 2023ൽ 13 മത്സരങ്ങൾ കളിച്ച ധ്രുവ് 21.71 ശരാശരിയിലും 172.73 സ്‌ട്രൈക്ക് റേറ്റിലും 153 റൺസാണ് നേടിയത്. ഐപിഎൽ 2024 ലേലത്തിന് മുന്നോടിയായി താരത്തെ ഫ്രാഞ്ചൈസി നിലനിർത്തുകയും ചെയ്‌തിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഉത്തർപ്രദേശിന്‍റെ താരമാണ് ജുറെല്‍. രഞ്ജി ട്രോഫി 2022 സീസണിൽ വിദർഭയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇതേവരെയുള്ള 15 മത്സരങ്ങളിൽ നിന്ന് 46.67 ശരാശരിയിൽ ഒരു ഇരട്ട സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറിയും സഹിതം 790 റൺസാണ് താരം നേടിയിട്ടുള്ളത്.

ഇഷാന്‍ കിഷന്‍റെ അഭാവത്തിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിലുള്ള മൂന്ന് വിക്കറ്റ് കീപ്പിങ് ഓപ്‌ഷനുകളിൽ ഒരാളായി ജുറെൽ ഇടം നേടിയത്. അഞ്ച് മത്സര പരമ്പരയാണ് ഇന്ത്യ- ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത് (India vs England Test). ജനുവരി 25-ന് ഹൈദരാബാദിലാണ് പരമ്പരയ്‌ക്ക് തുടക്കമാവുക.

ALSO READ: സൈനികനാകേണ്ട ധ്രുവ് ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍, ക്രിക്കറ്റിനെ സ്‌നേഹിച്ച ജുറെല്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ (വൈസ്‌ ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ (India squad for first two Tests against England).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.