ETV Bharat / sports

'എല്ലാം തികഞ്ഞവരായി ആരുമില്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍ - കെഎല്‍ രാഹുല്‍ സ്ട്രൈക്ക് റേറ്റ്

ഒരു ഇന്നിങ്‌സില്‍ മുഴുവനായി ഒരേ സ്‌ട്രൈക്ക് റേറ്റ് നിലനിർത്തുന്നത് പ്രയാസമെന്ന് ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ കെഎല്‍ രാഹുല്‍.

KL Rahul batting strike rate  KL Rahul statement on strike rate  India austraila series news  india vs australia 1st t20 news  kl rahul news  KL Rahul  കെഎല്‍ രാഹുല്‍  വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍  കെഎല്‍ രാഹുല്‍ സ്ട്രൈക്ക് റേറ്റ്  കെഎല്‍ രാഹുല്‍ ന്യൂസ്
'എല്ലാം തികഞ്ഞവരായി ആരുമില്ല'; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെഎല്‍ രാഹുല്‍
author img

By

Published : Sep 20, 2022, 4:40 PM IST

മൊഹാലി: ടി20 ക്രിക്കറ്റില്‍ പവര്‍ പ്ലേ ഓവറുകളിലെ മെല്ലെപ്പോക്കിന് വിമര്‍ശനം നേരിടുന്ന താരമാണ് ഇന്ത്യന്‍ വൈസ് ക്യാപ്‌റ്റന്‍ കെഎല്‍ രാഹുല്‍. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് രാഹുലിന്‍റെ ബാറ്റിങ് ശൈലി തിരിച്ചടിയാവുമെന്നാണ് വിമര്‍ശനം. ഇപ്പോഴിതാ ഏറെ നാളത്തെ മൗനത്തിന് ശേഷം ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് രാഹുല്‍.

ഒരു ഇന്നിങ്‌സില്‍ മുഴുവനായി ഒരേ ടെമ്പോ നിലനിർത്തുന്നത് ബുദ്ധിമുട്ടാണെന്ന് രാഹുല്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്‍റെ പ്രതികരണം.

"ഓരോ മത്സരങ്ങളിലും സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താനാണ് ഓരോ കളിക്കാനും ശ്രമിക്കുന്നത്. എല്ലാം തികഞ്ഞവരായി ആരുമില്ല. എല്ലാവരും പലകാര്യങ്ങള്‍ക്കായി പരിശ്രമിക്കുകയാണ്.

ഇന്നിങ്‌സിലെ മുഴുവന്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്‌ട്രൈക്ക് റേറ്റ് നിര്‍ണയിക്കുന്നത്. ഒരു ഇന്നിങ്‌സ് മുഴുവനും ഒരു ബാറ്റർ ഒരു നിശ്ചിത സ്‌ട്രൈക്ക് റേറ്റിൽ കളിച്ചത് നിങ്ങൾക്ക് ഒരിക്കലും കാണാനാവില്ല. ഏത് സ്‌ട്രൈക്ക് റേറ്റിൽ കളിച്ചാലാണ് ടീമിന് വിജയിക്കാന്‍ കഴിയുകയെന്നതാണ് പ്രധാനം'', കെഎല്‍ രാഹുല്‍ പറഞ്ഞു.

ഓപ്പണറെന്ന നിലയില്‍ സ്വയം മെച്ചപ്പെടാന്‍ ശ്രമിക്കുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. "കഴിഞ്ഞ 10-12 മാസങ്ങളിൽ ടീമിലെ ഓരോ കളിക്കാരന്‍റെയും ലക്ഷ്യങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. അവനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമായ ധാരണയുണ്ട്.

ഒരു ഓപ്പണിങ്‌ ബാറ്ററായി എന്നെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിലാണ് ഞാൻ പ്രവർത്തിക്കുന്നത്", രാഹുല്‍ വ്യക്തമാക്കി. വിമർശനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം സ്വയം വിമർശനങ്ങളിലാണ് വിശ്വസിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

യുഎഇയിൽ നടന്ന ഏഷ്യ കപ്പിൽ 122.22 സ്‌ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിരുന്നു. ഇതേവരെ 61 അന്താരാഷ്‌ട്ര ടി20 മത്സരങ്ങള്‍ക്കിറങ്ങിയ താരത്തിന് 140ല്‍ കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുണ്ട്.

also read: തുപ്പല്‍ പുരട്ടുന്നതിന് സമ്പൂര്‍ണ നിരോധനം, മങ്കാദിങ് വെറും റണ്ണൗട്ട് ; ക്രിക്കറ്റിലെ പരിഷ്‌കരിച്ച നിയമങ്ങള്‍ അറിയാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.