ETV Bharat / sports

അത് ശരിയായ തീരുമാനം; കുൽദീപിനെ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്‌തമാക്കി കെഎൽ രാഹുൽ

author img

By

Published : Dec 25, 2022, 8:56 PM IST

മിർപൂറിൽ ഏകദിനം കളിച്ചതിന്‍റെ അനുഭവത്തിലാണ് പേസർമാരെയും സ്‌പിന്നർമാരെയും ഒരുപോലെ ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് കെഎൽ രാഹുൽ

കെഎൽ രാഹുൽ  KL Rahul  കുൽദീപ് യാദവ്  Kuldeep Yadav  ഇന്ത്യ vs ബംഗ്ലാദേശ്  INDIA VS BANGLADESH TEST  രണ്ടാം ടെസ്റ്റിൽ നിന്ന് കുൽദീപിനെ ഒഴിവാക്കി  KL Rahul on omitting Kuldeep Yadav in Mirpur Test  മിർപൂർ ടെസ്റ്റ്  Mirpur Test
കുൽദീപിനെ ഒഴിവാക്കിയതിന്‍റെ കാരണം വ്യക്‌തമാക്കി കെഎൽ രാഹുൽ

മിർപൂർ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ കളിയിലെ താരമായിട്ടും രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ താരങ്ങളും ആരാധകരും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇപ്പോൾ രണ്ടാം ടെസ്റ്റിൽ കുൽദീപിനെ ഒഴിവാക്കാനുണ്ടായ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ കെഎൽ രാഹുൽ.

'ഐപിഎല്ലിലെ പോലെ ടെസ്റ്റിലും ഇംപാക്‌റ്റ് പ്ലയർ നിയമം ഉണ്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്‌സിൽ ഞാൻ കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നു. ആദ്യ മത്സരത്തിൽ ടീമിനെ വിജയിപ്പിച്ച കുൽദീപിനെ രണ്ടാം ടെസ്റ്റിൽ പുറത്തിരുത്തുക എന്നത് കഠിനമായൊരു തീരുമാനമായിരുന്നു. എന്നാൽ ആദ്യ ദിനം പിച്ച് പരിശോധിച്ചപ്പോൾ പേർസർമാരെയും സ്‌പിന്നർമാരെയും ഒരുപോലെ പിന്തുണയ്‌ക്കുമെന്ന് തോന്നി. അത് മനസിൽ വെച്ചുകൊണ്ട് ഏറ്റവും മികച്ച ഒരു സന്തുലിത ടീമിനെ ഇറക്കാനായിരുന്നു തീരുമാനം.

എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ ഞാൻ ഖേദിക്കുന്നില്ല. കാരണം അത് ശരിയായ തീരുമാനമായിരുന്നു. ഞങ്ങൾ എടുത്ത 20 വിക്കറ്റുകളിൽ പകുതിയോളം നേടിയതും ഫാസ്റ്റ് ബോളർമാരായിരുന്നു. പേസർമാരെ മികച്ചരീതിയിൽ പിന്തുണയ്‌ക്കുന്ന പിച്ചായിരുന്നു അത്. കൂടാതെ സ്ഥിരമായി ബൗണ്‍സുകളെറിയാനും അവർക്ക് സാധിച്ചു. മിർപൂറിൽ ഏകദിനം കളിച്ചതിന്‍റെ അനുഭവത്തിലാണ് ഞങ്ങൾ ഈ തീരുമാനമെടുത്തത്.

ഞങ്ങൾ മിർപൂറിൽ രണ്ട് ഏകദിനം കളിച്ചിരുന്നു. അതിനാൽ തന്നെ ഇവിടം സ്‌പിന്നർമാരെയും പേസർമാരെയും ഒരുപോലെ തുണയ്‌ക്കുമെന്ന് അറിയാമായിരുന്നു. നാലോ അഞ്ചോ ദിവസങ്ങൾ ചേർന്നതാണ് ഒരു ടെസ്റ്റ് മത്സരം. അതിനാൽ പേസർമാരും സ്‌പിന്നർമാരും ടീമിൽ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ എതിർ ടീമിനെതിരെ സന്തുലിതമായ ആക്രമണം നടത്താൻ സാധിക്കുകയുള്ളു. അതിൽ കുൽദീപിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്നാണ് എന്‍റെ വിശ്വാസം', രാഹുൽ വ്യക്‌തമാക്കി.

അതേസമയം അടുത്ത കാലത്തായി ടെസ്റ്റിൽ മോശം പ്രകടനമാണ് വിരാട് കോലിയും, കെഎൽ രാഹുലും കാഴ്‌ചവെയ്‌ക്കുന്നത്. ഈ വർഷം ആറ് ടെസ്റ്റുകളിലെ 11 ഇന്നിങ്‌സുകളിൽ നിന്ന് 26.50 ശരാശരിയിൽ ഒരു അർദ്ധ സെഞ്ചുറി സഹിതം 265 റൺസ് മാത്രമാണ് വിരാട് നേടിയത്. രാഹുൽ നാല് ടെസ്റ്റുകളിലെ എട്ട് ഇന്നിങ്‌സുകളിൽ നിന്ന് 17.12 ശരാശരിയിൽ 137 റൺസ് മാത്രമാണ് സ്വന്തമാക്കിയത്.

എപ്പോഴും വിജയിക്കാൻ സാധിക്കില്ല: മുൻപ് എന്ത് ചെയ്‌തെന്നോ, അടുത്ത് എന്താണ് ചെയ്യാൻ പോകുന്നതെന്നോ ആലോചിച്ചില്ല ബാറ്റിങ്ങിനിറങ്ങുന്നതെന്നും ടീമിനായി തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നൽകാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വ്യക്‌തമാക്കി. കിട്ടുന്ന അവസരങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് മികച്ച ഔട്ട് പുട്ട് നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

കുറച്ചു ടെസ്റ്റുകൾ കളിച്ച് മികവ് തെളിയിച്ചുകഴിഞ്ഞാൽ ടീം നിങ്ങളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കും. അപ്പോൾ നിങ്ങൾ മികച്ച പ്രകടനം കാഴ്‌ച വയ്‌ക്കേണ്ടതായി വരും. അതിനാൽ തന്നെ ഏറ്റവും മികച്ചത് നൽകാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുന്നത്. എന്നാൽ ചിലപ്പോൾ അതിന് സാധിച്ചെന്ന് വരില്ല.

എന്‍റെ ക്രിക്കറ്റ് കരിയറിൽ ധാരാളം ഉയർച്ച താഴ്‌ചകൾ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇവ രണ്ടും അധികകാലം നീണ്ടുനിൽക്കില്ലെന്ന് എനിക്കറിയാം. അതിനാൽ മോശം കാലത്ത് പ്രതീക്ഷയോടെ കാത്തിരിക്കുകയും മെച്ചപ്പെടാനും മെച്ചപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുകയും വേണം. മൂന്ന് ഫോർമാറ്റിലും കളിക്കുമ്പോൾ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ALSO READ: BAN VS IND: സൂപ്പര്‍ ഫിനിഷര്‍മാരായി അശ്വിനും ശ്രേയസും; ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യയ്‌ക്ക് ക്രിസ്‌മസ് മധുരം

വ്യക്തിപരമായി ഞാൻ ഇപ്പോൾ കുറച്ച് കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. ഈ പരമ്പരയിലെ എന്‍റെ പ്രകടനങ്ങൾ മികച്ചതായിരുന്നില്ല. അത് എനിക്ക് അംഗീകരിക്കാൻ കഴിയും. ഞാൻ പരിമാവധി ശ്രമിച്ചിരുന്നു. പക്ഷേ വിജയിക്കാൻ സാധിച്ചില്ല. എന്നാൽ അടുത്ത തവണ കൂടുതൽ മികച്ചത് ചെയ്യാൻ കഴിയുമെന്ന വിശ്വാസമെനിക്കുണ്ട്. അതിനായി ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. കെഎൽ രാഹുൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.