മുംബൈ: ഐപിഎല്ലില്‍ നിര്‍ണായ നേട്ടം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. തുടര്‍ച്ചയായ അഞ്ച് സീസണുകളില്‍ 500 റൺസ് റണ്‍സ് പിന്നടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന റെക്കോഡാണ് രാഹുല്‍ സ്വന്തം പേരിലാക്കിയത്. ബുധനാഴ്‌ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിലാണ് താരം നിര്‍ണായക നാഴിക കല്ല് പിന്നിട്ടത്.
മത്സരത്തില്‍ 51 പന്തില്‍ 68 റണ്‍സെടുത്ത രാഹുല്‍ പുറത്താവാതെ നിന്നിരുന്നു. ഇതോടെ നിലവില്‍ 14 മത്സരങ്ങളില്‍ 537 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.
2018 മുതല്‍ 2021 വരെയുള്ള സീസണുകളില്‍ പഞ്ചാബ് കിങ്‌സിന് വേണ്ടി കളിച്ചപ്പോഴാണ് താരം നേരത്തെ 500 റണ്‍സ് പിന്നിട്ടിരുന്നത്. 2018 സീസണില്‍ 659 റൺസാണ് താരം അടിച്ചെടുത്തത്. 2019ൽ 593 റൺസ് നേടിയ താരം, യുഎഇയിൽ നടന്ന 2020 സീസണില്‍ 670 റൺസാണ് അടിച്ചെടുത്തത്.
സീസണില്‍ ഓറഞ്ച് ക്യാപ്പും നേടാന്‍ രാഹുലിനായിരുന്നു. തുടര്‍ന്ന് 2021ൽ 13 മത്സരങ്ങളിൽ നിന്നായി 616 റൺസായിരുന്നു രാഹുലിന്‍റെ സമ്പാദ്യം.
അതേസമയം ടോസ് നേടി ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ലഖ്‌നൗവിനായി സഹ ഓപ്പണറായ ക്വിന്‍റണ്‍ ഡികോക്കിനൊപ്പം (70 പന്തില്‍ 140) റെക്കോഡ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ രാഹുലിനായിരുന്നു. നിശ്ചിത ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
ഇന്നിങ്ങ്‌സിൽ 20 ഓവറും ബാറ്റ് ചെയ്‌ത ആദ്യ കൂട്ടുകെട്ടും ഇതാണ്. കൂടാതെ ലീഗ് ചരിത്രത്തില്‍ ഏതൊരു വിക്കറ്റിലേയും ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടുകൂടിയാണിത്. മത്സരത്തില്‍ രണ്ട് റണ്‍സിന് ജയിച്ച ലഖ്‌നൗ പ്ലേ ഓഫുമുറപ്പിച്ചു.
also read: IPL 2022 | തുടർച്ചയായി അളന്നുമുറിച്ച യോര്‍ക്കറുകള്‍, വീഡിയോ ഗെയിമെന്ന് തോന്നിപ്പോയി : ആകാശ് ചോപ്ര
ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ (29 പന്തില്‍ 50), നിതീഷ് റാണ (22 പന്തില്‍ 42), സാം ബില്ലിങ്‌സ് (24 പന്തില്‍ 36), റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവര്‍ പൊരുതിയെങ്കിലും കൊൽക്കത്തയെ രക്ഷിക്കാനായില്ല.