മുംബൈ : ഏകദിന ലോകകപ്പ് (cricket World Cup 2023) നേടാന്‍ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് സുവര്‍ണാവസരമെന്ന് എംഎസ് ധോണിയുടെ (MS Dhoni) ബാല്യകാല പരിശീലകൻ കേശവ് രഞ്ജൻ ബാനര്‍ജി (Keshav Ranjan Banerjee on Indian team Cricket World Cup 2023). ഇന്ത്യൻ നായകൻ രോഹിത് ശർമ (Rohit Sharma) വളരെ പക്വതയുള്ള വ്യക്തിയാണ് (Keshav Ranjan Banerjee on Rohit Sharma). ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് പലതരത്തിലും ഗുണം ചെയ്യുമെങ്കിലും രോഹിത് ശര്‍മയ്‌ക്ക് സമ്മര്‍ദം നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇടിവി ഭാരതിനോടാണ് ധോണിയുടെ ബാല്യകാല പരിശീലകന്‍റെ പ്രതികരണം."ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോള്‍ തീര്‍ച്ചയായും പലതരത്തില്‍ ഗുണങ്ങളുണ്ട്. എന്നാല്‍ അത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയിലും മറ്റ് താരങ്ങളിലും സമ്മർദവുമുണ്ടാക്കിയേക്കും. 1983-ൽ കപിൽ ദേവിന്‍റെയും 2011-ൽ എംഎസ് ധോണിയുടേയും നേതൃത്വത്തില്‍ ഇന്ത്യ ലോകകപ്പ് നേടിയിരുന്നു. ഇത്തവണ ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് സുവര്‍ണാവസരമാണ്" - കേശവ് രഞ്ജൻ (Keshav Ranjan Banerjee) കൂട്ടിച്ചേര്‍ത്തു.
രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി ശൈലി എംഎസ് ധോണിയുടേതുമായി താരതമ്യം ചെയ്യാനാവില്ലെന്നും കേശവ് രഞ്ജൻ ബാനർജി പറഞ്ഞു. "വിക്കറ്റിന് പിന്നിൽ നിന്നുകൊണ്ട് ഓരോ ബാറ്ററും എന്താണ് ചെയ്യാന്‍ പോവുന്നതെന്ന് മനസിലാക്കാനുള്ള കഴിവ് ധോണിക്കുണ്ടായിരുന്നു. അതിന് അനുസരിച്ച് പന്തെറിയാന്‍ സിഗ്നലുകൾ നല്‍കി അവന്‍ ബോളറോട് ആവശ്യപ്പെടുകയും ചെയ്യും. രോഹിത് ശർമ തീര്‍ച്ചയായും വളരെ പക്വതയുള്ളയാളാണ്, പക്ഷേ ധോണിയുടെ ക്യാപ്റ്റന്‍സിയുമായി രോഹിത്തിന്‍റേത് താരതമ്യം ചെയ്യാൻ കഴിയില്ല" - അദ്ദേഹം പറഞ്ഞു.
ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം മികച്ചതാണെന്നും എന്നാൽ പരിക്കുമൂലം പുറത്തായ ഇടംകയ്യൻ സ്പിന്നർ അക്സർ പട്ടേലിന്‍റെ സാന്നിധ്യം നഷ്‌ടം തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മികച്ച രീതിയില്‍ ബാറ്റുചെയ്യാന്‍ കഴിയുന്ന താരമാണ് അക്‌സര്‍. തിരഞ്ഞെടുത്ത കളിക്കാർക്ക് ഇത്തരം അവസരങ്ങളിൽ പരിക്കേൽക്കാതിരിക്കാന്‍ ബിസിസിഐ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും കേശവ് രഞ്ജൻ പറഞ്ഞു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഏകദിന ലോകകപ്പിന്‍റെ ഫൈനലുണ്ടാവുകയെന്നും അദ്ദേഹം പ്രവചിച്ചു.
അതേസമയം നാളെയാണ് ഏകദിന ലോകകപ്പിന് തുടക്കമാവുന്നത്. ആതിഥേയരായ ഇന്ത്യയ്‌ക്ക് പുറമെ അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സും യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തുമ്പോള്‍ മറ്റ് ടീമുകള്‍ ലോകകപ്പിനായി നേരിട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
ALSO READ: Cricket World Cup 2023 Opening Ceremony സമയപ്രശ്‌നം; ലോകകപ്പ് ഉദ്‌ഘാടനം കളറാവില്ല
പത്ത് ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങളില്‍ വീതം ഏറ്റുമുട്ടുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ടം നടക്കുക. 45 മത്സരങ്ങളാണ് ആകെ ഈ ഘട്ടത്തിലുള്ളത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് സെമിയിലേക്ക് എത്താം.നവംബര്‍ 15-ന് മുംബൈയില്‍ ആദ്യ സെമിയും 16-ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടക്കും. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍. അഹമ്മദാബാദിനെ കൂടാതെ ധർമ്മശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്.