അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അഹമ്മദാബാദ് ടെസ്റ്റ് അവസാനിക്കും മുമ്പ് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാന്‍ ഇന്ത്യയ്‌ക്കായി. പോയിന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്ക് ബെര്‍ത്ത് ലഭിച്ചത്. പോയിന്‍റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.
68.52 പോയിന്‍റ് ശരാശരിയോടെയാണ് സംഘം ഫൈനലിന് ടിക്കറ്റ് ഉറപ്പിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്ക് എതിരായ ക്രൈസ്റ്റ്‌ചർച്ച് ടെസ്റ്റിലെ കെയ്‌ന്‍ വില്യംസണിന്‍റെ പോരാട്ട മികവാണ് ഇന്ത്യയ്‌ക്ക് വഴിയൊരുക്കിയത്. മത്സരത്തില്‍ അപരാജിത സെഞ്ചുറിയുമായി കെയ്‌ന്‍ വില്യംസണ്‍ തിളങ്ങിയതോടെ അവസാന പന്തില്‍ ശ്രീലങ്ക തോല്‍വി വഴങ്ങുകയായിരുന്നു.
-
India have qualified for the World Test Championship final!
— ICC (@ICC) March 13, 2023 " class="align-text-top noRightClick twitterSection" data="
They'll take on Australia at The Oval for the #WTC23 mace!
More: https://t.co/75Ojgct97X pic.twitter.com/ghOOL4oVZB
">India have qualified for the World Test Championship final!
— ICC (@ICC) March 13, 2023
They'll take on Australia at The Oval for the #WTC23 mace!
More: https://t.co/75Ojgct97X pic.twitter.com/ghOOL4oVZBIndia have qualified for the World Test Championship final!
— ICC (@ICC) March 13, 2023
They'll take on Australia at The Oval for the #WTC23 mace!
More: https://t.co/75Ojgct97X pic.twitter.com/ghOOL4oVZB
കിവീസിനെതിരായ രണ്ട് മത്സര പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കയ്‌ക്ക് കഴിയുമായിരുന്നു. 53.33 പോയിന്‍റ് ശരാശരിയോടെയാണ് ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരെ കളിക്കാന്‍ എത്തിയത്. പക്ഷെ പരമ്പരയിലെ ആദ്യ മത്സരം തന്നെ കൈമോശം വന്നതതോടെ ഇതു 52.78 എന്ന നിലയിലേക്ക് കുറഞ്ഞു.
പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ടീമിന്‍റെ പോയിന്‍റ് ശരാശരി 61.11 എന്നതിലേക്ക് ഉയര്‍ന്നേനെ. മറുവശത്ത് നിലവില്‍ 60.29 പോയിന്‍റ് ശരാശരിയാണ് ഇന്ത്യയ്‌ക്കുള്ളത്. അഹമ്മദാബാദ് ടെസ്റ്റ് വിജയിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ത്യയ്‌ക്ക് 62.5 എന്ന പോയിന്‍റ് ശരാശരിയിലേക്ക് എത്താമായിരുന്നു. ഇതോടെ മറ്റ് ടീമുകളെ ആശ്രയിക്കാതെ തന്നെ സംഘത്തിന് ഫൈനലും ഉറപ്പിക്കാമായിരുന്നു. പക്ഷെ അഹമ്മദാബാദ് ടെസ്റ്റ് സമനിലയിലേക്കെന്ന് ഉറപ്പിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡിനെതിരായ ശ്രീലങ്കയുടെ തോല്‍വി ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്‌തു.
ക്രൈസ്റ്റ്‌ചർച്ചില്‍ സൂപ്പര്‍ ത്രില്ലര്‍: ക്രൈസ്റ്റ്‌ചർച്ചില്‍ കടുത്ത പോരാട്ടവീര്യം പുറത്തെടുത്താണ് ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക കീഴടങ്ങിയത്. ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന്‍റെ ജയമാണ് നേടിയത്. 94 പന്തില്‍ 121 റണ്‍സ് നേടി പുറത്താവാതെ നിന്ന മുന്‍ നായകന്‍ വില്യംസണാണ് ആതിഥേയരെ വിജയത്തിലേക്ക് നയിച്ചത്.
86 പന്തില്‍ 81 റണ്‍സുമായി ഡാരി മിച്ചല്‍ പിന്തുണ നല്‍കി. വില്യംസണ്‍ പൊരുതി നില്‍ക്കുമ്പോഴും മറുവശത്ത് വിക്കറ്റുകള്‍ വീഴ്‌ത്തി ടീമിനെ പ്രതിരോധത്തിലാക്കാന്‍ ലങ്കയ്‌ക്ക് കഴിഞ്ഞു. ഒടുവില്‍ അവസാന ഓവറില്‍ വിജയത്തിനായി എട്ട് റണ്‍സായിരുന്നു കിവീസിന് വേണ്ടിയിരുന്നത്. അഷിത ഫെര്‍ണാണ്ടോയെറിഞ്ഞ ഓവര്‍ ഏറെ നാടകീയമായിരുന്നു.
ആദ്യ പന്ത് നേരിട്ട വില്യംസണ് സിംഗിള്‍ മാത്രമാണ് നേടാനായത്. രണ്ടാം പന്തില്‍ മാറ്റ് ഹെൻറിയും ഒരു റണ്‍സെടുത്തതോടെ വില്യംസണ്‍ സ്ട്രൈക്കില്‍ തിരിച്ചെത്തി. ഇതോടെ ബാക്കിയുള്ള നാല് പന്തുകളില്‍ കിവീസിന് വിജയിക്കാന്‍ വേണ്ടത് ആറ് റണ്‍സായി. മൂന്നാം പന്തില്‍ ഡബിളോടാനുള്ള ശ്രമത്തിനിടെ ഹെൻറി റണ്‍ഔട്ടായി.
എന്നാല്‍ നാലാം പന്തില്‍ വില്യംസണ്‍ ബൗണ്ടറി കണ്ടെത്തിയതോടെ കിവികളുടെ സമ്മര്‍ദമൊഴിഞ്ഞു. പക്ഷെ അഷിതയുടെ അടുത്ത പന്തില്‍ വില്യംസണ് റണ്ണെടുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ അവസാന പന്തില്‍ ഒരു റണ്‍സായിരുന്നു സംഘത്തിന് വിജയത്തിനായി വേണ്ടത്. ഈ പന്ത് വില്യംസണ് ബാറ്റില്‍ കൊള്ളിക്കാനായില്ലെങ്കിലും കിവീസ് താരങ്ങള്‍ ഒരു റണ്‍സ് ഓടിയെടുത്തു. ശ്രീലങ്കയ്ക്കായി അഷിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.